പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം : വിവരങ്ങൾ കിട്ടിയാൽ അറിയിക്കണം: പോലീസ്

  konnivartha.com/പത്തനംതിട്ട : ഏഴിനും ഒമ്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന   പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ  സംഭവത്തിൽ വിവരങ്ങൾ കിട്ടിയാൽ അറിയിക്കണമെന്ന്  പോലീസ്. കഴിഞ്ഞവർഷം ആഗസ്റ്റ് 12 വൈകിട്ട്  ആറുമണിയോടെയാണ് പുളിക്കീഴ് സെന്റ് മേരീസ്‌ പള്ളിക്ക്  പടിഞ്ഞാറുവശം റോഡരികിലെ ചതുപ്പിൽ കമഴ്ന്നുകിടക്കുന്ന  നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ കാലുകളും ,  വലതുകൈയും മുട്ടിനു താഴെവച്ച് നഷ്ടപ്പെട്ട നിലയിലായിരുന്നു. വെള്ളയിൽ ചുവപ്പും കറുപ്പും നിറമുള്ളതും  MonTello എന്ന ബ്രാൻഡിലുള്ള എം സൈസിലുള്ള ഫ്രോക്ക്  ധരിച്ചതും ഡയപ്പർ ധരിച്ചതും അരയിൽ കറുപ്പുചരട് കെട്ടിയിട്ടുള്ളതുമായ മൃതദേഹത്തിന് 3 മുതൽ 5 ദിവസം വരെ  പഴക്കമുണ്ടായിരുന്നു. ഇക്കാര്യത്തിന് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ  അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം  തുടങ്ങുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തിരുവല്ല ഡി വൈ എസ് പി അന്വേഷണം  ഏറ്റെടുക്കുകയും ചെയ്തിരുന്നു. നാളിതുവരെ കുഞ്ഞിനെ …

Read More

പത്തനംതിട്ട :  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

konnivartha.com:പത്തനംതിട്ട: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, പാര്‍ലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മാരായ മാത്യു റ്റി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കണ്ണങ്കര അബാന്‍ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥി കളക്ട്രേറ്റ് പടിക്കല്‍ വരെ എത്തിയത്. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എ മാര്‍ക്കൊപ്പം കളക്ട്രേറ്റില്‍  എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. അബാന്‍ ടവറിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് മന്ത്രി വി.എന്‍ വാസവന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/03/2024 )

റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്സി /എസ്റ്റി) (കാറ്റഗറി നം. 734/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (വിമുക്ത ഭടന്മാര്‍ മാത്രം) (എന്‍സിഎ പട്ടികജാതി ) (കാറ്റഗറി നം. 241/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ന് തുറന്നുപ്രവര്‍ത്തിക്കും പൊതുജനങ്ങളില്‍ നിന്നുളള നികുതി സ്വീകരിക്കുന്നതിനായി  പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ഞായര്‍  തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. മണല്‍…

Read More

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ മണല്‍ ഖനനം ; കരട് സര്‍വെ റിപ്പോര്‍ട്ട് പരിശോധിക്കാം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

Read More

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

Read More

സി-വിജിൽ ആപ്പ്:വോട്ടർമാർക്കിടയിൽ വൻ ഹിറ്റായി

  തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ cVIGIL ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000-ത്തിലധികം പരാതികൾ ലഭിച്ചു. ഇവയിൽ 99% പരാതികളും തീർപ്പാക്കി. ഇതിൽ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് cVIGIL ആപ്ലിക്കേഷന്റെ അടിത്തറ. ലഭിച്ച 58,500-ലധികം പരാതികൾ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400-ലധികം പരാതികൾ ലഭിച്ചു. ഏകദേശം 3% പരാതികളും (2454) വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തോക്കു കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെ നിരോധിതകാലയളവിനപ്പുറം പ്രചാരണം നടത്തിയതിനാണ് 1000 പരാതികൾ റിപ്പോർട്ട് ചെയ്തത്. cVIGIL ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പു മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ…

Read More

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 )

  നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 31 (നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. പത്രിക സമര്‍പ്പണം: സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ നിന്ന് ലഭിക്കും. സ്ഥാനാര്‍ഥികളില്‍ പൊതു വിഭാഗത്തിന് 25,000 രൂപയും…

Read More

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത ( 29.03.2024)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

പത്തനംതിട്ട ജില്ലയില്‍ വീണ്ടും വേനല്‍ മഴയ്ക്ക് സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് വൈകിട്ട് പത്തനംതിട്ട ജില്ലയുടെ പല ഭാഗത്തും മഴ പെയ്തു .

Read More

ലോക സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26 നു പൊതു അവധി

  ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26 നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Read More