വിഷുദർശനം:ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

  konnivartha.com: മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു . തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.…

Read More

വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

  konnivartha.com: സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഈ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണം. മരുന്നുകളുടെ പേരും ബാച്ച് നമ്പറും ചുവടെ: Pain Niwaran Churna (PNF21057), Dr.Relaxi Capsule (DRG21019), Pain Niwaran Churna (PNK21089), Mood on Forever (MCE21003), Dr.Relaxi Capsule (DRK21030), Dr.Relaxi Oil (DOD21004), Dama Buti Churna (DBH21017), Asthalex Capsule (ALK21004).

Read More

വടക്കേ അമേരിക്കയിൽ ഏപ്രിൽ 8 ന് സൂര്യഗ്രഹണം:നാസ

konnivartha.com: വടക്കേ അമേരിക്കയിൽ ഉടനീളം ഏപ്രിൽ 8 ന് സൂര്യഗ്രഹണം ദൃശ്യമാകും എന്ന് നാസ അറിയിച്ചു . 2024ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) കന്നി സൗരദൗത്യമായ ആദിത്യ എൽ1 ഏപ്രിൽ 8 ന് സമ്പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യനെ ട്രാക്ക് ചെയ്യും. സൂര്യനും ചന്ദ്രനും ഭൂമിയും പൂർണ്ണമായോ ഭാഗികമായോ അണിനിരക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോൾ, സൂര്യന്‍റെ പ്രകാശത്തെ തടയുന്ന നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ ഇത് സംഭവിക്കുന്നു. നാസയുടെ അഭിപ്രായത്തിൽ, ചന്ദ്രനും സൂര്യനും ഭൂമിയും വിന്യസിക്കുന്ന സമയത്തെ ഗ്രഹണ സീസൺ എന്ന് വിളിക്കുന്നു, ഇത് വർഷത്തിൽ രണ്ടുതവണ സംഭവിക്കുന്നു. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യൻ്റെ മുഖത്തെ പൂർണ്ണമായും തടഞ്ഞുനിർത്തുമ്പോൾ ഒരു സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നു. ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ അതിൻ്റെ മധ്യഭാഗത്ത്…

Read More

കള്ളക്കടൽ: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: (06-04-2024) രാത്രി 11.30 വരെ

  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് (06-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്ത് (06-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 90 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2.…

Read More

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു konnivartha.com: പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ /ഡിപ്പോ വാച്ചര്‍ (കാറ്റഗറി നം. 408/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു konnivartha.com: പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ എന്‍സിഎ എം (കാറ്റഗറി നം. 702/2021), എന്‍സിഎ എല്‍ സി /എഎല്‍ (കാറ്റഗറി നം. 703/2021), എന്‍സിഎ ഒബിസി (കാറ്റഗറി നം. 704/2021) എന്നീ തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.  

Read More

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

  കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള…

Read More

കോന്നിയില്‍ കനത്ത മഴ : കാറ്റില്‍ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടം

  konnivartha.com: കോന്നിയില്‍ വൈകിട്ട് മുതല്‍ ഉണ്ടായ വേനല്‍ മഴയിലും കാറ്റിലും വ്യാപകമായി നാശനഷ്ടം ഉണ്ടായി . പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണു . കാര്‍ഷിക മേഖലയിലും നാശം ഉണ്ടായി .പകുതി വിളവു എത്തിയ കപ്പ (ചീനി ) മറിഞ്ഞു . വാഴകള്‍ പലഭാഗത്തും ഒടിഞ്ഞു . വന്‍ മരങ്ങള്‍ പിഴുതു വീണു . കല്ലേലി ഭാഗത്ത്‌ വീണ മരം അഗ്നി സുരക്ഷാ ജീവനക്കാര്‍ എത്തി മുറിച്ച് മാറ്റി . കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു കോന്നി മങ്ങാരം ഭാഗത്ത്‌ വൈദ്യുത ലൈനുകളുടെ മുകളില്‍ മരം വീണു . പല ഭാഗത്തും വൈദ്യുതി ഇല്ല . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40…

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഏറ്റവും കുറച്ച് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് :പത്തനംതിട്ട

  കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളിലായി തിരുവനന്തപുരം 5, ആറ്റിങ്ങൽ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂർ 13, ആലത്തൂർ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂർ 17, കാസർകോട് 10. എന്നിവര്‍ പത്രിക സമര്‍പ്പിച്ചു . മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസർകോടും കണ്ണൂരും 10 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക…

Read More

നാമനിര്‍ദേശ പത്രിക സമര്‍പ്പണം: ഇന്ന് ( ഏപ്രില്‍ 04) അവസാനിക്കും

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ( ഏപ്രില്‍ 04)അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.

Read More