ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ജൂലൈ ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും. ബിരുദവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ ഉപരാഷ്ട്രപതി ധൻഖർ സമ്മാനിക്കും. ഐഎസ്ആർഒ അധ്യക്ഷനും ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ എസ് സോമനാഥ്, ചാൻസലർ ഡോ ബി എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/07/2024 )
ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിന് വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിനു നടത്തും. അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10:30 വരെ കോളജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് കോളജില്‍ നേരിട്ടെത്തി ജൂലൈ നാലുവരെ അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി / പട്ടിക വര്‍ഗം / ഒഇസി വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിന് പുറമേ സ്‌പെഷ്യല്‍ ഫീസ് 10000 രൂപയും കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ എകദേശം നാലായിരം രൂപയും യുപിഐ മുഖേന…
Read Moreകമ്പൈൻഡ് ബിരുദ-തല പരീക്ഷ, 2024
konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2024-ലെ കമ്പൈൻഡ് ബിരുദ-തല പരീക്ഷയ്ക്കായി രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയുടെ ഒന്നാം ഘട്ടം 2024 സെപ്റ്റംബർ-ഒക്ടോബറിൽ നടക്കും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് എസ്എസ്‌സി വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 24/06/2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 24/07/2024 (രാത്രി പതിനൊന്ന് മണി വരെ) ആണ്. എല്ലാ വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി / വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന്…
Read Moreഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
konnivartha.com: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് നൽകുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന…
Read Moreഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 03/07/2024 )
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Kottayam, Ernakulam, Thrissur, Malappuram, Kozhikode and Kannur districts; Light to moderate rainfall is likely to occur at one or two places in all other districts of Kerala.
Read Moreരണ്ടേകാൽ ലക്ഷത്തിന്‍റെ കള്ളനോട്ട് പിടികൂടി
ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അന്‍വര്‍ ഷായുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി.സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.500 രൂപയുടെ 448 നോട്ടുകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു.
Read More49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്
konnivartha.com: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും…
Read Moreകോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു
കോന്നിയിലെ വ്യാപാരിയും നായർ വെൽഫയർ ഫൗണ്ടേഷൻ 220 ആം നമ്പർ അംഗം, ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി 628 നംഎന്‍ എസ് എസ് കരയോഗ ഭരണസമിതി അംഗവുമായ കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു സംസ്കാരചടങ്ങുകള്‍ പിന്നീട് .
Read Moreപത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )
ഉപതിരഞ്ഞെടുപ്പ് 30ന് ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നര കോടി രൂപ അനുവദിച്ചു അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക.തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍…
Read Moreഭാരതീയ ന്യായ് സംഹിത: പുതിയ നിയമം ഇങ്ങനെ
konnivartha.com: ഭാരതീയ ന്യായ സംഹിത എന്ന പുതിയ നിയമം അനുസരിച്ച് രാജ്യത്ത് പോലീസിന് കൃത്യമായി ഇടപെടുവാനും കാര്യ ബോധത്തോടെ കേസുകള്‍ എടുക്കാനും കഴിയും . രാജ്യത്തെ അടിസ്ഥാന നിയമമായി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . ഭാരതീയ ന്യായ സംഹിതയെ 358 ഖണ്ഡികകൾ അടങ്ങുന്ന 20 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. 2023 ഓഗസ്റ്റ് 11-ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ ന്യായ സംഹിത ബിൽ 2023 ല്‍ലോക്‌സഭയിൽ അവതരിപ്പിച്ചു എങ്കിലും പോരാഴ്മകള്‍ ചൂണ്ടി കാട്ടിയതോടെ 023 ഡിസംബർ 12-ന് ഭാരതീയ ന്യായ സംഹിത ബിൽ 2023 പിൻവലിച്ചു.കൂടുതല്‍ കൃത്യതയോടെ 2023 ഡിസംബർ 12-ന് ഭാരതീയ ന്യായ (രണ്ടാം) സംഹിത ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ചു.2023 ഡിസംബർ 20-ന് ഭാരതീയ ന്യായ (രണ്ടാം) സംഹിത ബിൽ 2023 ലോക്‌സഭയിൽ പാസാക്കി. തുടര്‍ന്ന് 2023 ഡിസംബർ 21-ന്…
Read More