കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് ടാറിങ് പുരോഗമിക്കുന്നു

  konnivartha.com: കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കും. യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്.അമിനിറ്റി സെന്റർ നിർമ്മാണത്തിന്റെ ഭാഗമായി പൈലിങ്ങ് നടത്തുന്നതിനുള്ള യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/11/2024 )

ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാകുമാരി, വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് സ്നേഹ വാസു, ഡോ. സുമ ആന്‍ നൈനാന്‍, സൈക്കോളജിസ്റ്റ് ആര്‍.ആന്‍സി, ഡോ. പ്രകാശ് രാമകൃഷ്ണന്‍, അഡ്വക്കേറ്റ് മുഹമ്മദ് അന്‍സാരി എന്നിവര്‍ പങ്കെടുത്തു. ശിശുദിനറാലിയും പൊതുസമ്മേളനവും നവംബര്‍ (14) ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന്…

Read More

ശക്തമായ മഴ : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  13/11/2024 : എറണാകുളം, തൃശൂർ, പാലക്കാട് 14/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് 15/11/2024 : കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് 16/11/2024 : എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് 17/11/2024 : കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ഫെസ്ആപ് മുഖേന മസ്റ്ററിംഗ് എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച് എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിംഗ് ഫെസ്ആപ് മുഖേന നടത്താം. നവംബര്‍ 20 ന് മുമ്പായി റേഷന്‍ കടകളില്‍ എത്തി അപ്‌ഡേഷന്‍ നടത്തണം. ഇതിനു സാധിക്കാത്തവര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സൗകര്യമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ആവശ്യമാണ്.   നിയമസേവന അതോറിറ്റി അദാലത്ത്: 11583 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമസേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 11583 കോടതി കേസുകള്‍ തീര്‍പ്പാക്കി. 7,80,00,000 നഷ്ടപരിഹാരം വിധിച്ചു. 45,10,800 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി. ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, താലൂക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍, നിയമസേവന അതോറിറ്റി സെക്രട്ടറി…

Read More

ടാക്‌സി പെര്‍മിറ്റുളള വാഹനം ആവശ്യമുണ്ട് : ക്വട്ടേഷന്‍

 ക്വട്ടേഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗം കാര്യാലയത്തിലേക്ക് ഔദ്യോഗികാവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പടെ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. ഫോണ്‍ : 0468 2222435. ക്വട്ടേഷന്‍ ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള നാല് വാഹനങ്ങള്‍ക്കായി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ( ഏഴ് സീറ്റ്, എ.സി, 2020 മുതലുളള മോഡല്‍). ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12 ന് വൈകിട്ട് മൂന്നുവരെ. ഫോണ്‍: 04682 222515.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു…

Read More

കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു

  konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്‍റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്‍റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്‌ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.HLL നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ്‌ സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്‌ഥാപിക്കുന്നത്തിന്‍റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കും.…

Read More

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി(11/11/2024 )

KONNIVARTHA.COM: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരളാ സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച (11/11/2024 )അവധി. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്കൂളുകൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Read More

അമൃത ആശുപത്രിയിൽ വയോജനങ്ങളുടെ ഒത്തുചേരൽ 17 ന്

  konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം, കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പുമായി ചേർന്ന് വയോജനസംഗമം സംഘടിപ്പിക്കുന്നു. 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കായാണ് നവംബർ 17 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഹെൽത്ത് ക്യാമ്പ് , വിനോദ പരിപാടികൾ, കലാ മത്സരങ്ങൾ, വിവിധ ക്ലാസുകൾ എന്നിവയുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിപാടിയിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് – 9995653009

Read More

പത്തനംതിട്ട : അറിയിപ്പുകള്‍ ( 8/11/2024 )

നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു നിയമസേവന ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്‍കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി എസ് നോബല്‍ വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന്‍ ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാല്‍ അധ്യക്ഷയായി. എഡിഎം ബി ജ്യോതി, അഡ്വ. സീന എസ് നായര്‍, ജില്ല വനിത സംരക്ഷണ ഓഫീസര്‍ എ നിസ എന്നിവര്‍ പങ്കെടുത്തു. അഡ്വക്കേറ്റുമാരായ എ ഷെബീര്‍ അഹമ്മദ്, പി വി കമലാസനന്‍ നായര്‍, കെ കല, ഷോനു രാജ് എന്നിവര്‍ ക്ലാസ് നയിച്ചു. അന്താരാഷ്ട്ര ബാലികാ ദിനം…

Read More