പ്രത്യേക നിര്‍ദേശം :ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചുമ മരുന്നുകള്‍ നല്‍കരുത്

  konnivartha.com; The Union Health Ministry has issued guidelines that cough and cold medicines should not be given to children below two years of age unless prescribed by a doctor രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ നല്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ നല്‍കരുതെന്ന മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കൃത്യമായ പരിശോധനകൾക്കു ശേഷം കടുത്ത മേൽനോട്ടത്തിലായിരിക്കണം മരുന്നുകൾ നൽകേണ്ടതെന്നും നിർദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് മന്ത്രാലയം കത്ത് നൽകി. അതേസമയം മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ…

Read More

അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് അവയവങ്ങൾ ദാനം ചെയ്തു

  മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ.അജിത (46)യുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയസ്തംഭനത്തെ തുടർന്ന് 2025 സെപ്റ്റംബർ 28ന് അജിതയെ കോഴിക്കോട്…

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ഇന്ന് മെഡിക്കൽ ക്യാമ്പ് ( 03/10/2025 )

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കായി 2025 ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനറൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്നു. കോന്നി ഗ്രാമപഞ്ചാത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മസേന അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ്‌ ,സെക്രട്ടറി എന്നിവര്‍ അറിയിച്ചു

Read More

2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ച് ആയുഷ് മന്ത്രാലയം

  konnivartha.com; ആയുർവേദത്തിന് നല്കിയ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർ പുരസ്കാരം കരസ്ഥമാക്കി. അക്കാദമിക്,പരമ്പരാഗത,ശാസ്ത്രീയ മേഖലകളിലുടനീളം ആയുർവേദ മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകളെ അംഗീകരിച്ച് പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർക്ക് ആയുഷ് മന്ത്രാലയം 2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആയുർവേദത്തിൻ്റെ പ്രചാരത്തിനും സംരക്ഷണത്തിനും പുരോഗതിക്കും ഫലപ്രദമായ സംഭാവനകൾ നല്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് പുരസ്‌കാരങ്ങൾ നല്കുന്നത്.ശാസ്ത്രീയ പാരമ്പര്യം,ജീവന്തമായ പാരമ്പര്യം,ശാസ്ത്രീയ നവീകരണം എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ പ്രതിനിധീകരിക്കുന്നത്. പ്രൊഫ.ബൻവാരി ലാൽ ഗൗർ: ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും ആയുർവേദത്തെ ശക്തിപ്പെടുത്തുന്നു പ്രശസ്ത പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫ.ബൻവാരി ലാൽ ഗൗർ ആയുർവേദ വിദ്യാഭ്യാസത്തിനും സംസ്കൃത പാണ്ഡ്യത്തിനും ആറ് പതിറ്റാണ്ടിലേറെ സംഭാവന നൽകിയിട്ടുണ്ട്. സംസ്കൃതത്തിൽ 319…

Read More

സൗജന്യ സ്തനാർബുദ പരിശോധന

  സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന. 30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്ക് സേവനം പ്രയോജനപ്പെടുത്താം. ഗാന്ധി ജയന്തി ദിവസം പരിശോധന ഉണ്ടായിരിക്കില്ല. 0471 252 22 99 എന്ന നമ്പരിൽ പകൽ 10 നും 4 നുമിടയിൽ ബുക്ക് ചെയ്യാം. ഫോൺ:91 471 2522288.

Read More

‘ഹൃദയപൂര്‍വം’ ബോധവല്‍ക്കരണ ക്യാമ്പ്

  ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ‘ഹൃദയപൂര്‍വം’ സി.പി.ആര്‍ പരിശീലന ബോധവല്‍ക്കരണ കാമ്പയിന് തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുര്യാക്കോസ് മാര്‍ ക്ലിമിസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്മിത സാറ പടിയറ അധ്യക്ഷയായി. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സി. പി. ആര്‍) നല്‍കുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന ബോധവല്‍ക്കരണ കാമ്പയിനാണ് ‘ഹൃദയപൂര്‍വം’. യുവജനങ്ങളെയും മുന്‍നിര തൊഴില്‍ വിഭാഗം ജീവനക്കാരെയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണം നേരത്തെ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ…

Read More

കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

  കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരെയും ക്വിയർ സൗഹൃദമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹം നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ക്വിയർ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുക എന്നതിനായി ആരോഗ്യകേരളത്തിന്റെ നേതൃത്വത്തിൽ 2023 ൽ ഇടം ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്…

Read More

3 ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചു

  konnivartha.com:  :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ കെട്ടിടം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി അനുവദിച്ചത്.ആരോഗ്യ കേരളം എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി ആരംഭിക്കുന്നതിനായി ആദ്യഘട്ടം തുകയായി 15.5 ലക്ഷം രൂപ വീതം ആരോഗ്യ കേരളം പത്തനംതിട്ടയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

Read More

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക…

Read More

ആലപ്പുഴ ജില്ലയില്‍ മുണ്ടിനീര് ; ജാഗ്രത വേണം

  കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു ‘. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും…

Read More