konnivartha.com : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ (10.10.2021) മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ…
Read Moreവിഭാഗം: Healthy family
71 മഹിളാ മോർച്ച പ്രവർത്തകർ അവയവ ദാന സമ്മതപത്രം നല്കി
konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു മഹിളാ മോർച്ച കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 71 മഹിളാ പ്രവർത്തകർ അവയവ ദാന സമ്മതപത്രം നൽകുന്നത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് വെൺമേലിൽനിർവഹിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ്, ജില്ലാ കമ്മിറ്റി അംഗം കെ ആർ രാകേഷ് , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ് , മഹിളാ മോർച്ച മണ്ഡലം ഭാരവാഹികൾ ആയ ലത പാർത്ഥസാരഥി , ശോഭ S നായർ , ലത രഘു , വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സതി ദേവി, കൂടൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മണി വിജയകുമാർ , സരസമ്മ , കൃഷ്ണമ്മ , സരോജിനി അമ്മ…
Read Moreഎന്താണ് ന്യൂമോകോക്കല്‍ ന്യുമോണിയ?
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് വിതരണത്തിന് ജില്ലയില്‍ തുടക്കമായി കോന്നി വാര്‍ത്ത ഡോട്ട് കോം : കുഞ്ഞുങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) പത്തനംതിട്ട ജില്ലയില്‍ നല്കി തുടങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് അഡ്വ.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്.എം.ഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍…
Read Moreകോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും
കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്ക് എത്തും. ഇതിനു മുന്നോടിയായി വിവിധ തസ്തികളിലേക്ക് 47 ഡോക്ടർമാരെ നിയമിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുമാണ് കൂട്ടത്തോടെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇതോടെ മുടങ്ങുന്ന സാഹചര്യം ഉണ്ട്. പകരം ഡോക്ടർമാരെ ഇവിടെ നിയമിച്ചില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ഡോക്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡെപ്യൂട്ടെഷനിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ പഠിച്ചു…
Read Moreവന്ധ്യതാ ചികിത്സാ രംഗത്ത് പത്തനംതിട്ടയില്‍ പുതിയ ചുവടുവയ്പ്പ്
വന്ധ്യതാ ചികിത്സാ രംഗത്ത് പത്തനംതിട്ടയില്‍ പുതിയ ചുവടുവയ്പ്പ് പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് നാളെ മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും കോന്നി വാര്‍ത്ത : പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഈ ഡിസ്പെന്‍സറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വര്‍ഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്ധ്യതയ്ക്ക് നിലവിലുള്ള ചികിത്സാരീതികള്‍ വളരെയേറെ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുര്‍വേദ ചികിത്സയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതയ്ക്ക് കാരണമാകുന്ന ജീവിതശൈലീ രോഗങ്ങളെ…
Read Moreസ്വകാര്യ ആശുപത്രികളും, ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം രജിസ്റ്റര്‍ ചെയ്യണം
konni vartha.com : ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിപത്തനംതിട്ട ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഇതിനോട് അനുബന്ധിച്ച് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 15 ന് അകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്കി.
Read Moreആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും
ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ് കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കുക എന്നതും ഉത്തരവാദിത്തമാണ്. ആര്‍ദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന ഓരോ വ്യക്തിക്കും ആര്‍ദ്രതയോടെയുള്ള സേവനം ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158…
Read Moreഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ചാണ് ഹൈടെക് അമ്മത്തൊട്ടില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യഥാര്‍ഥ്യമാക്കിയത്. ശിശുക്ഷേമ രംഗത്ത് ദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച അമ്മത്തൊട്ടിലുകളുടെ കാര്യത്തില്‍ ഒരുതലം കൂടി കടന്നാണ് ഹൈടെക്ക് അമ്മത്തൊട്ടില്‍ യഥാര്‍ഥ്യമാക്കിയത്. 2009 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകള്‍…
Read Moreനിപ-പ്രതിരോധം പ്രധാനം
നിപ-പ്രതിരോധം പ്രധാനം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരിൽ നിന്നും നിപ വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാൽ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. എൻ 95 മാസ്ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാൽ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എൻ 95 മാസ്ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്…
Read More