കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…
Read Moreവിഭാഗം: Healthy family
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ സര്‍ക്കാര്‍ ആശുപത്രികളിലും രോഗി സൗഹൃദമായ അടിസ്ഥാന സൗകര്യവികസനവും സമീപനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ആരോഗ്യ മേഖലയില്‍ സംസ്ഥാനം മികവ് നേടിയത് കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആശുപത്രികളുടെ വികസനത്തിനായും കൂട്ടായ പ്രവര്‍ത്തമാണ് നടക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ കോഴഞ്ചേരി താലൂക്ക് ആശുപത്രി ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി. ആശുപത്രിയുടെ പുതിയ ക്യാഷ്യാലിറ്റി, ഒ.പി ബ്ലോക്ക്, ജില്ലാ ടിബി ഓഫിസ് നിര്‍മാണം…
Read Moreമെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി
konnivartha.com : കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിനു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംനിര, മൂന്നാംനിര രോഗങ്ങളുടെ തോത് സംസ്ഥാനത്ത് ഉയർന്നു നിൽക്കുകയാണ്. ഇതുമൂലം ചികിത്സാ ചെലവിലും സ്വാഭാവിക വർധനവുണ്ടാകും. പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കിയാണു സർക്കാർ ഇതിനെ നേരിടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ആശ്വാസം ഉറപ്പുവരുത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണു മെഡിസെപ് ആരോഗ്യ…
Read Moreകോവിഡ് കേസുകള്‍ ഉയരുന്നു:സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ
സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. mask mandatory in kerala
Read More30 ലക്ഷത്തിലധികം പേർക്ക് മെഡിസെപ് ആശ്വാസം പകരും
konnivartha.com : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തിലധികം പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ആശ്വാസമാകും. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ്…
Read Moreഎല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ചികിത്സ ലഭ്യമാകുന്നതിനേക്കാളുപരി രോഗം വരാതിരിക്കാനാണ് നാം ലക്ഷ്യമിടേണ്ടത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. ഈ ഒന്നാം സ്ഥാനം നമ്മുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. മാതൃമരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കേരളത്തില്‍ തീരെ കുറവാണ്. നാം ഇതില്‍ മത്സരിക്കുന്നത് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല മറിച്ച് വികസിത രാജ്യങ്ങളോടാണ്. മഴക്കാലത്ത് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് എലിപ്പനി. എലിപ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. പനി ഒരു രോഗമല്ല. രോഗലക്ഷണമാണ്. അതിനാല്‍ പനിക്ക് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഒരു വര്‍ഷം കൊണ്ട് എല്ലാ പഞ്ചായത്തുകളിലേയും…
Read MorePolio Virus Detected In London Sewage Samples: WHO
ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. A type of poliovirus…
Read Moreബംഗളൂരു ഐ.ഐ.എസ്.സിയില്‍ മസ്തിഷ്‌ക ഗവേഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടന്നു
konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു ഐ.ഐ.എസ്.സിയില്‍ മസ്തിഷ്‌ക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ബാഗ്ചി പാര്‍ഥസാരഥി മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടലും നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ ട്വീറ്റ്: “ബംഗളൂരു ഐ.ഐ.എസ്.സിയില്‍ മസ്തിഷ്‌ക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ട്. ഈ പദ്ധതിക്കു തറക്കല്ലിടാനുള്ള അവസരവും എനിക്കാണു ലഭിച്ചത് എന്നതിനാല്‍ ആഹ്ലാദമേറെയാണ്. മസ്തിഷ്‌കസംബന്ധമായ തകരാറുകള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഈ കേന്ദ്രം മുന്‍പന്തിയിലായിരിക്കും.” “ഓരോ രാജ്യവും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഈ സമയത്ത്, ബാഗ്ചി പാര്‍ഥസാരഥി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പോലുള്ള ശ്രമങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. വരും കാലങ്ങളില്‍, അത് ആരോഗ്യപരിപാലനശേഷിക്കു കരുത്തുപകരുകയും ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കു വഴിതെളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.” മസ്തിഷ്‌ക ഗവേഷണ സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രമായി ഇതു വികസിപ്പിച്ചിരിക്കുന്നുവെന്നു മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തെളിവുകള്‍…
Read Moreസംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാറശാല പരശുവയ്ക്കല്‍ അമ്പാടി സ്വദേശി സുബിത (38) ആണ് മരിച്ചത്. വൃക്കരോഗിയായ ഇവര്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരിസരപ്രദേശങ്ങളില്‍ 68 പരം വീടുകള്‍ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.ഇതിനുമുമ്പ് വര്‍ക്കല സ്വദേശിനിയായ 15 വയസുകാരി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശിനി അശ്വതിയായിരുന്നു മരിച്ചത്.
Read Moreകോന്നി ഗവ.മെഡിക്കൽ കോളേജിൽ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ചേർന്നു
ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും. 19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും. konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും തീരുമാനമായി.ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ…
Read More