konnivartha.com : വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയിൽ സംപുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വയനാട് ജില്ലയിലെ എം.എൽ.എമാരുമായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളുടെ ഭാഗമായാണു കേന്ദ്ര സർക്കാർ സംപുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് എന്ന നിലയിൽ സംസ്ഥാനത്തു വയനാട്ടിലാണ് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ ഭക്ഷ്യധാന്യങ്ങളിൽ കൃത്രിമമായി ചേർക്കുന്ന പ്രക്രിയയാണു സംപുഷ്ടീകരണം. ഇതു സംബന്ധിച്ചു വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്ന ആശങ്ക…
Read Moreവിഭാഗം: Healthy family
9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം
മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം konnivartha.com : ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോർ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറൽ ആശുപത്രി (96.41), എറണാകുളം ജനറൽ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂർ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. കൂടുതൽ ആശുപത്രികളുടെ പരിശോധനയും സർട്ടിഫിക്കേഷനും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ…
Read Moreകോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ മാസം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനപുരോഗതി വിലയിരുത്തുകയും തുടര്‍ നടപടിയില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കേരളം വഴി ലേബര്‍ റൂം ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് കോന്നി മെഡിക്കല്‍ കോളജില്‍ മൂന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് വഴി വീട്ടില്‍ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം മെഡിക്കല്‍ കോളജില്‍ തുടക്കത്തില്‍ തന്നെ ഉണ്ടാകും. എന്‍എംസിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നുണ്ടെന്നും അക്കാദമിക് കെട്ടിടത്തിലെക്ക് ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും…
Read Moreവോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം
konnivartha.com : വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി…
Read Moreചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലം : ആരോഗ്യ വകുപ്പ് ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല
konnivartha.com : ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഇതേവരെ ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഔഷധത്തിന്‍റെ അനന്ത സാധ്യതകളെ പറ്റിയുള്ള ഗവേഷണ പദ്ധതികള്‍ കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരോഗ്യ വകുപ്പ് ആണ് ക്ലിനിക്കല്‍ പഠനം നടത്തേണ്ടത് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇതിനെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യം ഉള്ള എസ് ഡി വേണു കുമാര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു . സിഡ്നി സര്‍വകലാശാലയില്‍ ചക്കയുടെ ‘ഗ്ലൈസീമിക് ഇന്‍ഡക്‌സ് സ്റ്റഡി’ നടത്തിയതടക്കം ഗവേഷണഫലങ്ങള്‍ കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള ആരോഗ്യ വകുപ്പ് വിശദമായി പഠിക്കണം . ചക്കയുടെ ഔഷധമൂല്യം എത്ര മാത്രം ഉണ്ടെന്ന് കൂടുതലായി കണ്ടെത്താന്‍ ക്ലിനിക്കല്‍ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വരണം.അതിനു ആരോഗ്യ വകുപ്പ് മന്ത്രി…
Read Moreപുല്ല് ചെത്താനായി പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി: അറുപത്കാരന്‍റെ മലദ്വാരത്തില്‍ ഭീമൻ കുളയട്ടകള്‍ കയറി
മലദ്വാരത്തിലൂടെ വൻ കുടൽ പുറത്തു വന്നുവെന്ന് കാട്ടി ചികിത്സ തേടിയ അറുപത് കാരനിൽ നിന്നും കണ്ടെത്തിയത് 10 സെന്റിമീറ്ററോളം നീളം വരുന്ന രണ്ട് ഭീമൻ കുളയട്ടകളെ . മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മല്ലപ്പള്ളി സ്വദേശിയുടെ മലദ്വാരത്തിന് സമീപത്ത് നിന്നുമാണ് കുളയട്ടകളെ നീക്കം ചെയ്തത്. ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടൽ അകത്തേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷീര കർഷകനായ 60 കാരൻ കന്നുകാലികൾക്ക് പുല്ല് ചെത്താനായി പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയിരുന്നു. ഈ സമയം ശരീരത്തിൽ പറ്റിപ്പിടിച്ച അട്ടകൾ…
Read Moreരാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണം കേരളത്തില്‍ സ്ഥിരീകരിച്ചു
തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.
Read Moreതുമ്മലിന് സൗജന്യ ചികിത്സ
konnivartha.com : വിട്ടുമാറാത്ത തുമ്മല്‍, അലര്‍ജി മൂലമുളള തുമ്മല്‍, തുമ്മലോടോപ്പം ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയ്ക്ക് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ ആറില്‍ തിങ്കൾ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 10 മുതല്‍ 65 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281234782.
Read Moreഓര്‍മ്മക്കുറവിന് സൗജന്യ ചികിത്സ
konnivartha.com : മധ്യവയസ്കരിലും പ്രായമായവരിലും കണ്ടുവരുന്ന ചെറിയതോതിലുളള ഓര്‍മ്മക്കുറവിന് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 45 മുതല്‍ 70 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281567659, 9037292159.
Read Moreവയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം
വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ് ജൂലൈ 29 ലോക ഒ. ആർ. എസ്. ദിനം വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. എല്ലാ വർഷവും ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാൽ…
Read More