ആറ് പകർച്ച വ്യാധികളുടെ നിർമാർജനത്തിന് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിപാടി

  konnivartha.com : ആറ് പകർച്ചവ്യാധികളെ നിർമ്മാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാർ, മന്ത് രോഗം, ക്ഷയരോഗം, മീസിൽസ്, റുബല്ല എന്നീ രോഗങ്ങളാണ് സമയബന്ധിതമായി നിർമ്മാർജനം ചെയ്യാനുദ്ദേശിക്കുന്നത്. ഓരോ ജില്ലയും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൃത്യമായി നിശ്ചയിച്ച് മുന്നോട്ട് പോകാൻ നിർദേശം നൽകി. സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി നടത്തി. ജില്ലാതല ശില്പശാലകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നു. മലേറിയ 2025, മന്ത് രോഗം 2027, കാലാ അസാർ 2026, ക്ഷയ രോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്…

Read More

ഇന്തോനേഷ്യ: കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ചു

  രാജ്യത്ത് കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ച് ഇന്തോനേഷ്യ. മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിരോധന ഉത്തരവ്. സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം 133 കുട്ടികളാണ് ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി മരിച്ചത് സിറപ്പ് നിരോധത്തെ തുടര്‍ന്ന് ഇന്തോനേഷ്യ, രാജ്യത്തെ കുട്ടികളിലെ 200ലധികം വൃക്കരോഗികളെകുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച 133 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ് ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെയും നടപടിഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയത്. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.പനിയ്ക്കും…

Read More

രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന

  konnivartha.com : രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു. ‘എന്നും ആയുർവേദം എന്നെന്നും ആയുർവേദം’ എന്ന ആശയത്തെ മുൻനിർത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ജി. ആർ. സുനിത അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യസർവകലാശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ. എൻ നളിനാക്ഷൻ, കായചികിത്സ വിഭാഗം പ്രൊഫസർ ഡോ. സുനിൽ ജോൺ, എ എം എ ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇന്നസെന്റ് ബോസ്, ഡോ. ജ്യോതിലാൽ, എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സെറീന, മാധ്യമപ്രവർത്തകൻ എം. ബി. സന്തോഷ്, കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ആസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.വി.ജെ സെബി, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദുർഗാ…

Read More

മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്‌കാരം

പാലക്കാട് ജില്ലയിലെ കൊടുവായൂർ ഒന്നാം സ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റത്തിൻറെ  (ഐഎൽജിഎംഎസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ പുരസ്‌കാരം. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം കൈവരിച്ച പഞ്ചായത്തുകളെയാണ് ആദരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്താണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. മലപ്പുറത്തെ മൂത്തേടം രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനത്തുമെത്തി. പഞ്ചായത്ത് പ്രസിഡൻറുമാരെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അവാർഡ് ഒക്ടോബർ 28ന് വിതരണം ചെയ്യും. ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് 24 മണിക്കൂറും പഞ്ചായത്ത് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഐഎൽജിഎംഎസ് സംവിധാനത്തിലൂടെ 52 ലക്ഷത്തിലധികം…

Read More

5000ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

കുഞ്ഞു ഹൃദയങ്ങൾക്ക് കരുതലായി ഹൃദ്യം ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി ആരംഭിച്ചു കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 1,002 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഇതിൽ ഒരു വയസിന് താഴെയുള്ള 479 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകമായ രീതിയിൽ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒട്ടും കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഹൃദ്യത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 19/10/2022 )

konnivartha.com : കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് ഇന്ന് ശബരിമല ദർശനം നടത്തി Union Minister of State for Food Processing Industries and Jal Shakti Shri Prahlad Singh Patel visited the Lord Ayyappa temple at Sabarimala in Pathanamthitta district today and offered prayers. ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറില്‍ മികവിന്റെ വിദ്യാലയങ്ങള്‍ ദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു   ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022   പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറില്‍ മികവിന്റെ വിദ്യാലയങ്ങള്‍ ദൗത്യം ഉദ്ഘാടനം ചെയ്തു. 10,000 കോടി രൂപ ചെലവിട്ടാണു ദൗത്യം വിഭാവനംചെയ്തിരിക്കുന്നത്. ത്രിമന്ദിറില്‍ നടന്ന ചടങ്ങില്‍ 4260 കോടിയോളംരൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ്…

Read More

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ് * കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽതന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.   രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ…

Read More

ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി

konnivartha.com : ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍,ഗവി വനാന്തരങ്ങളില്‍  ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ  വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില്‍ ഭക്ഷണം അടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ക്ഷേമ വകുപ്പും അക്ഷയയും കൈകോര്‍ത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.  ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആദിവാസി വിഭാഗങ്ങളില്‍…

Read More

കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും

കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി…

Read More

കോന്നിയില്‍ ജനിച്ച യുവ വനിതാ ഡോക്ടറെ തേടി അപൂര്‍വ്വ നേട്ടം 

  konnivartha.com : നോർവീജിയൻ റുമാറ്റിക് ഓർഗനൈസേഷന്‍റെ മെഡിക്കൽ ഉപദേഷ്ടാവായി യുവ മലയാളിവനിതാ ഡോക്ടർ നിയമിതയായി. വടശേരിക്കര പാഞ്ചജന്യം കല്ലാർ വാലി റെസിഡെൻസിയില്‍ ഡോക്ടർ നയന ഗീത രവിയ്ക്കാണ് അപൂർവ നേട്ടം ലഭിച്ചത് .കോന്നി പുളിക്കമണ്ണിൽ വീട്ടിൽ രവി പിള്ള, ഗീതാകുമാരി ദമ്പതികളുടെ മകളാണ് ഡോ: നയന. നോർവേയിലെ റുമാറ്റോളജി ആരോഗ്യ വിഭാഗം റിസേർച്ച് വിഭാഗത്തിന്‍റെ ചുമതല ഇനി ഡോ: നയനക്കാണ്. ഈ രംഗത്ത് ആ രാജ്യത്തിന്‍റെ ആരോഗ്യ പോളിസി നിശ്ചയിക്കുന്നതിൽ ഇവർ നിർണായക പങ്കു വഹിക്കും. രോഗികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മികവുറ്റതും നൂതനവുമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഡോ: നയന അഭിപ്രായപ്പെട്ടു. തമിഴ് നാട്ടിലെ എം ജി ആര്‍ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെഡിക്കൽ സയൻസിൽ ഡിഗ്രി പൂർത്തിയാക്കിയത്. നോർവേയിലെ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ പൂർത്തിയാക്കി. കേരളത്തിൽ പ്രവർത്തനങ്ങളുള്ള “ഡെയിലി എഗ്ഗ്…

Read More