പത്തനംതിട്ട ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു

  konnivartha.com: വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു.   നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു തവണ രോഗം വന്നവര്‍ക്ക് രണ്ടാം തവണ മറ്റൊരു വൈറസണ് രോഗം പകര്‍ത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും കാരണമായേക്കാം. ഫ്രിഡ്ജ് ഒന്നു നോക്കണേ വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരുദിവസമെങ്കിലും പരിശോധിക്കണം. ഫ്രിഡ്ജിനു പിറകില്‍ വെള്ളം ശേഖരിക്കുന്ന ട്രേയില്‍ കൊതുക് മുട്ടയിടാം. ഒരാഴ്ചയാണ് മുട്ട വിരിഞ്ഞു വരാനുള്ള സമയം. അതിനുള്ളില്‍ അവ നശിപ്പിക്കാന്‍ കഴിയണം. ഇന്‍ഡോര്‍പ്ലാന്റുകള്‍ വെക്കുന്ന പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ക്കിടയില്‍ വെക്കുന്ന ട്രേ, എന്നിവയിലെ വെള്ളവും കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കും. ഇവയിലെ വെള്ളവും ആഴ്ചയിലൊരിക്കല്‍ മാറ്റാന്‍ ശ്രദ്ധിക്കണം. വീടുകളിലും നിര്‍മാണ സ്ഥലങ്ങളിലും…

Read More

ഹെയർ ട്രാൻസ്പ്ലാന്റേഷൻ : യോഗ്യതയില്ലാത്തവർക്കെതിരെ നടപടി

  konnivartha.com: മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും. ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബർ 6 ലെ DE-130 (ARPM-General)-2022/97 മാർഗ്ഗരേഖയിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകൾ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗരേഖയിലെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ദന്ത ഡോക്ടർമാർ ഈ ചികിത്സകൾ നടത്താവൂ. എത്തിക്സിനു വിരുദ്ധമായ പ്രവൃത്തി കണ്ടാൽ കർശന അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് കേരള ദന്തൽ കൗൺസിൽ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നു

  പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടു മുന്‍പും വീക്കം കണ്ടു തുടങ്ങിയശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലെ രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട് വശങ്ങളെയുമോ ബാധിക്കാം. നീരുള്ള ഭാഗത്ത് വേദനയും ഉണ്ടാകാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായതുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നു . വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന, ചെവിവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. രോഗ…

Read More

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : ജാഗ്രതപാലിക്കണം

    konnivartha.com: പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം. ലക്ഷണങ്ങള്‍ ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകള്‍ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകള്‍ ആയി മാറും. മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും ആദ്യഘട്ടത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇവ മറ്റൊരാളിലേക്ക് പകരുകയുള്ളു. പനി, ശരീരവേദന,…

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ: ഇൻറർവ്യൂ മാറ്റിവെച്ചു

konnivartha.com: നാഷണൽ ആയുഷ് മിഷൻ  പത്തനംതിട്ട ജില്ലയിൽ 19/ 03/ 2024 ,20/ 03 / 2024 എന്നീ തീയതികളിൽ നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ, 22/ 03/ 2024  ൽ നടത്താനിരുന്ന ഹോമിയോപ്പതി മെഡിക്കൽ  ഓഫീസർ ഇന്റർവ്യൂ എന്നിവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നു  ഇനി ഒരറിയിപ്പു ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു . പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.  www.nam.kerala.gov.in

Read More

മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

  konnivartha.com: മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു. ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ബില്ലിലെ മിനിമം സ്റ്റാൻഡേർഡുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണം, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കണം, ആരോഗ്യ രോഗ നിർണയരംഗത്ത് സ്വദേശ- വിദേശ കുത്തകളുടെ കടന്നുകയറ്റം തടയണം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ രോഗനിർണയം സാധ്യമാകുന്ന ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം, 2011 ൽ സർക്കാർ ഓർഡിനൻസ് ആയി കൊണ്ടുവന്ന പാരാമെഡിക്കൽ കൗൺസിൽ ബിൽ നിയമമാക്കി, നിലവിൽ ജോലി ചെയ്തു വരുന്ന ലാബ് ടെക്നീഷ്യന്മാർക്ക് ജോലി ഉറപ്പുവരുത്തണമെന്നും മെഡിക്കൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എസ് . വിജയൻപിള്ള സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിത്വ വികസനത്തിൽ ലാബ് ഉടമകൾക്കും ടെക്‌നിഷ്യന്മാർക്കും ഉള്ള പങ്ക് എന്ന വിഷയത്തിൽ റ്റി . രഞ്ജിത്, മലേറിയ &ടി ബി വിഷയത്തിൽ ആൻസി ഭാസ്‌ക്കറും…

Read More

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് 25 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു

  konnivartha.com: ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്.   അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്.ആദ്യഘട്ടത്തില്‍ ഒരു ഫ്‌ളോറില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള രണ്ടു നിലകളാണ് നിര്‍മിക്കുക. ഗ്രൗണ്ട് ഫ്‌ലോറില്‍ കാഷ്വാലിറ്റി, ഹെല്‍പ്പ് ഡെസ്‌ക്, ഗൈനക്ക് ഓ പി റൂമുകള്‍, പീഡിയാട്രിക് ഒ. പി റൂമുകള്‍, ഡോക്ടേഴ്‌സ് റൂമുകള്‍, നഴ്‌സസ് റെസ്റ്റിംഗ് റൂമുകള്‍, ഫീഡിങ് റൂം, അനസ്‌തേഷ്യ മുറി, ഫാര്‍മസി, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ, പോര്‍ച്…

Read More

പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും : ഡോ:തോമസ് ഐസക്ക്

    konnivartha.com:  പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം ‘ജനകീയ ആരോഗ്യ പദ്ധതി സമ്പൂർണ്ണ പാലിയേറ്റിവ് പദ്ധതി എന്നിവ നടപ്പിലാക്കും മുഴുവൻ കിടപ്പ് രോഗികൾക്കും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ ഉറപ്പാക്കും സമഗ്ര ആരോഗ്യ പരിപാടികളിലുടെ രോഗപ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ നല്കും. ഇതിനായി ഉള്ള ബോധവൽക്കരണത്തിനായി മെഡിക്കൽ വിദ്യാർത്ഥികളുടെ സഹകരണം ആദ്യർത്ഥിച്ചു. മെഡിക്കൽ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ചിട്ടുള്ളതാണ് അതുകൊണ്ട് തന്നെ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ല’ക്യാപസിലെ ലാൻസ് കേപ്പിങ്ങും കളിസ്ഥലത്തിൻ്റെ നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തികരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, എം പി മണിയമ്മ, കോളേജ് യൂണിയൻ ചെയർമാൻ ആകാശ്, എംബിബിഎസ് ഒന്നും രണ്ടും വർഷ…

Read More

കോന്നി മെഡിക്കൽ കോളേജില്‍ ബ്ലഡ് ബാങ്ക് പ്രവർത്തനമാരംഭിച്ചു

  konnivartha.com: സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനമാരംഭിച്ച ബ്ലഡ് ബാങ്കാണ് കോന്നി മെഡിക്കൽ കോളജിലുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബ്ലഡ് ബ്ലഡ് ബാങ്കെന്നും മന്ത്രി പറഞ്ഞു. പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാവേണ്ട ഒന്നാണ് ബ്ലഡ് ബാങ്ക്. സംസ്ഥാനത്തെ ആധുനിക രക്ത ബാങ്കുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ ) ലൈസൻസ് ലഭിച്ചതോടെയാണ് പത്തനംതിട്ട ജില്ലയിൽ അടിയന്തരമായി രക്തവും രക്ത ഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജന പ്രദമാംവിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. കോന്നി മെഡിക്കൽ കോളജിന്റെ ആദ്യ…

Read More

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം

  വേനല്‍ക്കാലത്ത് ജലജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വേനല്‍ കടുത്തതോടെ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില്‍ ജലജന്യരോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ പത്തനംതിട്ട, പന്തളം മുനിസിപ്പാലിറ്റികള്‍, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്‍, കടമ്പനാട്, ഏഴംകുളം, ചന്ദനപ്പള്ളി, തണ്ണിത്തോട്, മലയാലപ്പുഴ, മൈലപ്ര, മെഴുവേലി, വടശേരിക്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ നന്നായി ഉരച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നിറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കണം. വീടിനുള്ളിലെ ഫ്രിഡ്ജ് കൂളറിന്‍റെ അടിയിലെ ട്രേ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിച്ച് കൊതുകിന്റെ കൂത്താടികളില്ല എന്നുറപ്പുവരുത്തണം. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ചെടിച്ചട്ടികള്‍ക്കടിയില്‍…

Read More