എല്ലാ മെഡിക്കൽ കോളേജുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിൻ ആരംഭിച്ചു

konnivartha.com: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകർ, വിദ്യാർത്ഥികൾ, സാങ്കേതിക പ്രവർത്തകർ, മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ യജ്ഞത്തിൽ പങ്കാളികളായി. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കൽ എ.ഇ. മാരുടെ നേതൃത്വത്തിൽ ലിഫ്റ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായി മന്ത്രി പറഞ്ഞു. സേഫ്റ്റി ഓഡിറ്റ് ശക്തിപ്പെടുത്തി ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കുക, ജീവനക്കാരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രോഗീ സൗഹൃദ അന്തരീക്ഷമൊരുക്കുക, ക്യാമ്പസുകളുടെ ശുചീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർത്ഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയും ലക്ഷ്യമിടുന്നു. വിദ്യാർത്ഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക,…

Read More

സ്വയംചികിത്സപാടില്ല: ഡോക്ടറെ കാണാന്‍ മടിക്കരുത്; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  konnivartha.com: സാധാരണ ജലദോഷപ്പനി മുതല്‍ ഗുരുതരമാകാവുന്ന എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനിവരെ പടരാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടുകൂടി സാധാരണ കണ്ടു വരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവ കൊണ്ടു മാറും. മൂന്നുദിവസത്തിനു ശേഷവും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത് . പനിബാധിച്ചവര്‍ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. പനിബാധിതരുമായി അടുത്ത് ഇടപഴകേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാര്‍, ഡോക്ടറെ കാണാന്‍ പോകുന്നവര്‍,…

Read More

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം

konnivartha.com: നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക. കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയുടെ സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം. വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കാം. വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ്…

Read More

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ വെച്ചു 59 കുടിവെള്ള സാമ്പിളുകള്‍സൗജന്യമായി പരിശോധിച്ചതായി ഫുഡ്‌ സേഫ്റ്റി ഓഫീസ് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം നാളെ ലഭ്യമാകും . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ സൗജന്യമായി ലഭിച്ചത് . ആദ്യമായാണ്‌ കോന്നിയില്‍ ഇത്തരം സേവനം ലഭ്യമായത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ മുതല്‍ തുടങ്ങിയ കുടിവെള്ള പരിശോധനയില്‍ നല്ല ജന പങ്കാളിത്തം ഉണ്ടായി .കൂടുതല്‍ സ്ഥലങ്ങളില്‍ വെച്ചു സൗജന്യമായി കുടിവെള്ളം ,പാല്‍ എന്നിവ പരിശോധിക്കാന്‍ ഉള്ള നടപടികള്‍ ആരംഭിക്കും  

Read More

വീട്ടിലിരുന്ന് ഡോക്ടറെ കാണാം :ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി

  konnivartha.com: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി…

Read More

കേരളത്തിലെ പീഡിയാട്രിക് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു

  konnivartha.com: ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഠിനമായ കാര്‍ഡിയോമയോപ്പതിയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 13 വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി)യിലാണ് കേരളത്തിലെ പീഡിയാട്രിക് ഓര്‍ത്തോടോപ്പിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ചെലവേറിയതും കുട്ടികളുടെ ഹൃദയങ്ങളുടെ ലഭ്യത പരിമിതമാലയതുകൊണ്ടുതന്നെ കുട്ടികളിലെ ഹൃദയം മാറ്റിവയ്ക്കല്‍ അപൂര്‍വവുമാണ്. താങ്ങാനാകാത്തതുകൊണ്ടുതന്നെ ജീവന്‍ അപകടകരമായിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും ഹൃദ്‌രോഗങ്ങള്‍ക്കുള്ള അത്തരം ചികിത്സ പലര്‍ക്കും അപ്രാപ്യവുമാണ്.ഈ ശസ്ത്രക്രിയയിലൂടെ ശ്രീചിത്രയും ഗവണ്‍മെന്റ് ആശുപത്രികളുടെ ആ പട്ടികയില്‍ ഉള്‍പ്പെട്ടുകൊണ്ട് അത്തരം ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കി. ഹൃദയസ്തംഭനത്തിനുള്ള ഒരു സമഗ്രപരിപാടി എസ്.സി.ടി.ഐ.എം.എസ്.ടിയില്‍ സ്ഥാപിക്കാന്‍ ഐ.സി.എം.ആര്‍ സഹായിക്കുകയും, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു.…

Read More

അമൃതയിൽ ദന്തപരിപാലന പരിശീലന പരിപാടി നടത്തി

  konnivartha.com/കൊച്ചി: ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള മൾട്ടി-സൈറ്റ് പ്രൈമറി സ്‌കൂൾ അധിഷ്ഠിത ഓറൽ ഹെൽത്ത് ഇംപ്ലിമെന്റേഷൻ റിസർച്ച് പദ്ധതിയായ ആനന്ദ് മുസ്‌കാന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി സ്റ്റേക്ക്ഹോൾഡർ മീറ്റിംഗ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഐസിഎംആർ പ്രോഗ്രാം ഓഫീസർ ഡോ. നിതിക മോംഗ, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ.ബാലഗോപാൽ വർമ്മ, ആനന്ദ് മുസ്‌കാൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ ചന്ദ്രശേഖർ ജാനകിറാം, കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ വി എന്നിവർ സംസാരിച്ചു. ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവുകൾ ക്ലാസ്…

Read More

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യം

  konnivartha.com: അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ പന്തളം നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി . ഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തിയത്. നഗര സഭയുടെ അനുമതി ഇല്ലാതെ കെട്ടിടം പണിത് ആൾക്കാരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ ആണ് പരിശോധന നടത്തിയത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പന്തളം ഉളമയിൽ ഉള്ള കെട്ടിടത്തിൽ പരിശോധന നടത്തിയപ്പോൾ കെട്ടിടത്തിന്റെ വശങ്ങളിൽ മലിനജലം കെട്ടികിടക്കുന്നതും, പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തികച്ചും വൃത്തിഹീനമായ സ്ഥലത്തും, വൃത്തിഹീനമായ ശുചിമുറിയും ഉള്ളിടത്താണ് തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളതെന്നും ഇതിന് അടിയന്തിര നടപടികൾ കൈകൊള്ളുമെന്നും നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌ പറഞ്ഞു. നഗരസഭ ചെയർപേഴ്സണ്…

Read More

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

  konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരങ്ങള്‍ പിന്‍വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം ഈ മാസം 30 ന് നല്‍കാന്‍ ധാരണയായി . തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താം തീയതി നല്‍കുവാനും തീരുമാനം എടുത്തു .108 ആംബുലന്‍സ്സുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കും .സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് എതിരെ നടപടി ഉണ്ടാകില്ല . തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാനും ചര്‍ച്ചയില്‍ തീരുമാനം എടുത്തു . എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചതിനെ തുടര്‍ന്നാണ്‌ സമരത്തിന് തുടക്കമായത് . സൂചന സമരം നടത്തി എങ്കിലും ഫലം കാണാത്തതിനാല്‍…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി ഈ രോഗം ബാധിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമായി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ…

Read More