അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണം  വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം തുടക്കത്തിൽ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളം, തോട് തുടങ്ങിയ ജലാശയങ്ങിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്.…

Read More

ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല

  konnivartha.com: കലഞ്ഞൂര്‍ പോത്ത് പാറയിലെ ക്രഷര്‍ യൂണിറ്റില്‍ പണിയെടുക്കുന്ന അഞ്ചു പേരില്‍ മന്ത് രോഗം ഉണ്ട് എന്ന് കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി . മന്ത് രോഗം എങ്ങനെ വന്നു എന്ന് പറയുന്നില്ല .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസോ ,ജില്ലാ മെഡിക്കല്‍ ഓഫീസോ ഇക്കാര്യം സ്ഥിരീകരിച്ചില്ല .ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല . എന്നാല്‍ കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധന മുന്‍ നിര്‍ത്തി അഞ്ചു പേര്‍ക്ക് മന്ത് രോഗം ഉണ്ടെന്നു പറയുന്നു . കൂടുതല്‍ ആളുകളുടെ രക്തം എടുത്തു ,അതിലും പരിശോധന നടക്കുന്നു . പോത്ത് പാറ ഉള്ള ക്രഷര്‍ യൂണിറ്റിലെ തൊഴില്‍ എടുക്കുന്ന ആളുകളില്‍ ആണ് മന്ത് രോഗം എന്ന് പറയുന്നു . ആരോഗ്യ വകുപ്പില്‍ ഇത് സംബന്ധിച്ച്…

Read More

ആഗസ്റ്റ് 9 ന് : ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

  konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ & ജൂനിയർ കോളേജ് ഗുരുപുരം ആലപ്പുഴയും സംയുക്തമായി നടത്തുന്ന ബോധവൽക്കരണ സെമിനാർ ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ മാനേജർ റവ.സജു തോമസ് ഉദ്ഘാടനം ചെയ്യും. സ്ക്കൂൾ പ്രിൻസിപ്പിൽ അനിത ജ്യോതിരാജ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ “ലഹരിയ്ക്ക് എതിരേയും മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളും” എന്നി വിഷയങ്ങളിൽ തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. സ്ക്കൂൾ കുട്ടികൾ അധ്യാപകർ മാതാപിതാക്കൾ യോഗത്തിൽ എന്നിവര്‍ പങ്കെടുക്കും. യോഗത്തിന് റവ. ഫാദർ.ജെയിംസ് ബി. ടി ചാപ്ളെയിൻ, സുധ ദേവി (വൈസ് പ്രിൻസിപ്പൽ) ,ഇന്ദു എന്നിവർ നേതൃത്വം നൽകുമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൺ…

Read More

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം

  നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു . 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read More

വയനാട് അറിയിപ്പുകള്‍ ( 01/08/2024 )

  വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117 Any migrant laborer missing in Wayanad Mundakai landslide, please contact this number immediately. District Labor Officer -9446440220 (whatsapp) -85476 55276 (कॉल) വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികൾ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഉടനെ ബന്ധപ്പെടേണ്ടതാണ്. ജില്ലാ ലേബർ ഓഫീസർ -9446440220 ( Whatsapp ) -85476 55276 ( Call) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(02-08-2024) അവധി വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) അവധി…

Read More

വയനാട്ടിലേക്ക് ചരിത്ര ദൗത്യവുമായി ഫോമാ; 10 വീടുകൾ നിര്‍മ്മിച്ചു നൽകും

  konnivartha.com: വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.ഈ പ്രോജക്ടിനായി ഗോ ഫണ്ട്  വഴി ധനശേഖരണവും ആരംഭിച്ചു. തങ്ങളുടെ രണ്ടു വർഷത്തെ പ്രവർത്തന കാലത്തെ ഏറ്റവും മഹത്തായ ദൗത്യമാണിതെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു. മുൻപ് രണ്ട് ഫോമാ വില്ലേജ് പ്രോജക്ടുകൾ പ്രാവർത്തികമാക്കിയ അനുഭവം ഉള്ളതിനാലാണ് സംഘടന നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം അറുപതോളം വീടുകൾ സംഘടന നിർമ്മിച്ച് നൽകി.വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ പേരിൽ വീടുകൾ സ്പോൺസർ ചെയ്യാം. നിർമ്മാണം ഫോമായുടെ നേതൃത്വത്തിൽ നിർവഹിക്കും. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടകാനയിൽ നടക്കുന്ന കൺവൻഷൻ അഭൂത പൂർവമായ ജനപിന്തുണ മൂലം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ജേക്കബ്…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ ശനി വരെ   രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ പി പ്രവര്‍ത്തിക്കും എന്ന് കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിച്ചു .നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ഒ പി പ്രവര്‍ത്തിച്ചിരുന്നത് . കൂടുതല്‍ രോഗികള്‍ ഊഴം കാത്തു  ഉണ്ടെങ്കില്‍ അവരെക്കൂടി ഡോക്ടര്‍മാര്‍ പരിശോധിച്ച് വന്നിരുന്നു . ഒ പി വൈകിട്ട് നാല് മണിവരെ പ്രവര്‍ത്തിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലില്‍ വയലാത്തല മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളേജ് എടുത്ത നടപടികളെ കുറിച്ച് ആണ് രേഖാമൂലം മറുപടി ലഭിച്ചത് . കൂടാതെ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കും വികലാംഗര്‍ക്കും രജിസ്ട്രേഷനും ,മരുന്ന് വാങ്ങുന്നതിനുമായി പ്രത്യേക…

Read More

ലോക ഹെപ്പറ്റൈറ്റിസ് ദിനം : ബോധവൽക്കരണ ക്ലാസ്സ് നടന്നു

  konnivartha.com: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ചു നടന്ന ബോധവൽക്കരണ ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനി സാബു തോമസ് നിർവഹിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രേസ് മറിയം ജോർജ് സ്വാഗതം പറഞ്ഞു . പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിതകുമാരി. എൽ. അധ്യക്ഷത വഹിച്ചു . എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ കിഷോർകുമാർ ബി. എസ്. പോസ്റ്റർ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ സി. എസ്. നന്ദിനി , കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻതോമസ് കാലായിൽ, കോന്നി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർശോഭ മുരളി എന്നിവർ സംസാരിച്ചു . കോന്നി…

Read More

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

  ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഈ പ്രതിസന്ധിയില്‍ നിന്നു സമൂഹത്തെ രക്ഷിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വനിതാ കമ്മിഷനും പോലീസും കൗണ്‍സിലേഴ്സും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. സ്വത്ത് സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുകയാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിശ്വാസമില്ലാതാകുന്നതു മൂലമുള്ള പ്രശ്നങ്ങളും കൂടി വരുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിംഗ് ഫലപ്രദമാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.ജില്ലാതല അദാലത്തില്‍ ആകെ 15 പരാതികള്‍ തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാ സമിതിക്കും രണ്ടെണ്ണം ഡിഎല്‍എസ്എയ്ക്കും അയച്ചു. 42…

Read More