Union Health Minister J P Nadda chairs High Level Review Meeting on Emergency Health Systems Preparedness

  konnivartha.com: Union Health Minister J P Nadda chaired a high-level meeting to review emergency health systems preparedness with senior officers of the Health Ministry. The current status of medical preparedness for handling emergency cases was presented to him. He was apprised of the actions taken regarding deployment of ambulances; ensuring adequate availability of medical supplies including equipment, medicines, supply of blood vials and consumables; hospital readiness in terms of beds, ICU and HDU; deployment of BHISHM Cubes, advanced mobile trauma care units etc. . Hospitals and medical institutions have…

Read More

അടിയന്തര ആരോഗ്യ പ്രതികരണ ശൃംഖലകൾ ശക്തിപ്പെടുത്താൻ കേന്ദ്ര നിർദേശം

konnivartha.com: രാജ്യത്തെ അടിയന്തര ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു. അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിന്റെ നിലവിലെ സ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. ആംബുലൻസുകളുടെ വിന്യാസം; ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, മറ്റു മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുടെ വിതരണവും ലഭ്യതയും ഉറപ്പാക്കൽ; ആശുപത്രികളിലെ കിടക്കകൾ, ഐസിയു, എച്ച്ഡിയു എന്നിവയുടെ ലഭ്യത ; ഭീഷ്മ് ക്യൂബുകൾ, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസം എന്നിവ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. അവശ്യ മരുന്നുകൾ, മതിയായ അളവിൽ രക്തം, ഓക്സിജൻ, ട്രോമ കെയർ കിറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്ര…

Read More

450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

konnivartha.com: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം ഏതാണ്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും 5 എണ്ണം ക്യാൻസൽ ചെയ്യുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ എഎംആർ ഉന്നതതലയോഗം ചേർന്നു. പാല്, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കാൻ യോഗം നിർദേശം…

Read More

ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു

  KONNIVARTHA.COM: ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

Read More

ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യത

  കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാൻ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീല്‍ഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. പേവിഷബാധ പ്രതിരോധ വാക്സിനെതിരായ പ്രചരണം അപകടകരമാണ്. ശാസ്ത്രീയമായ അറിവുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങൾ തടയണം.…

Read More

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു : ജാഗ്രതാ നിര്‍ദേശം

KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ഇടവിട്ടു മഴ പെയ്യുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസം ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ (വെക്ടര്‍ ഇന്‍ഡിസസ് അനുസരിച്ച്) മുനിസിപ്പാലിറ്റി / പഞ്ചായത്ത്, വാര്‍ഡ്, പ്രദേശം ക്രമത്തില്‍. അടൂര്‍- 6, ജവഹര്‍ നഗര്‍ ചന്ദനപ്പള്ളി -13, 14, ആനപ്പാറ പെറക്കാട്ട് തുമ്പമണ്‍- 3,9, തുമ്പമണ്‍ കോഴഞ്ചേരി- 6, കുരങ്ങുമല ഏഴംകുളം- 14, 16, 17, പറക്കോട് നാറാണമൂഴി- 11, 8, 13, മോതിര വയല്‍, നെല്ലിക്കാമന്‍, പൊന്നമ്പാറ പന്തളം- 6,11, മങ്ങാരം, കടയ്ക്കാട് പ്രമാടം- 1,9,10,11, 19, തകടിയത്ത്, മാറക്കുഴി, വായനശാല, പുളിയ്ക്ക, പതാലില്‍ വെച്ചൂച്ചിറ- 5, 8,…

Read More

പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ : ജാഗ്രത വേണം

KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭരോഗ ലക്ഷണങ്ങള്‍. മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണം. വ്യക്തി, പരിസര ശുചിത്വം പാലിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി…

Read More

കോന്നിയില്‍ ഒരാള്‍ക്ക് മിന്നല്‍ ഏറ്റു : വീട്ടു ഉപകരണങ്ങള്‍ കത്തി നശിച്ചു

  konnivartha.com: കോന്നി മേഖലയില്‍ വൈകിട്ട് ഉണ്ടായ ശക്തമായ ഇടി മിന്നലില്‍ ഒരാള്‍ക്ക്  പരിക്ക് പറ്റി . വീട്ട് ഉപകരണങ്ങള്‍ കത്തി നശിച്ചു . കോന്നി ഐരവൺ വില്ലേജ് പരിധിയിലെ അരുവാപ്പുലം  പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മുളകുകൊടിതോട്ടം നെടുമ്പാറ തോട്ടത്തില്‍ മേലേതില്‍ രാധാകൃഷ്ണൻ നായരുടെ( 72 ) നെഞ്ചിനും കാലിനും മിന്നൽ ഏറ്റു . വീടിനും നാശനഷ്ടം ഉണ്ടായതായി വീട്ടുകാര്‍ അറിയിച്ചു . രാധാകൃഷ്ണൻ നായരെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി . ശക്തമായ ഇടി മിന്നലില്‍ വീടിന്‍റെ ഭിത്തിയും വയറിങ്ങുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു .ഇന്ന് വൈകിട്ട് നാലരയോടുകൂടി ആണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് . കഴിഞ്ഞ ഏതാനും ദിവസമായി കോന്നി മേഖലയില്‍ വൈകിട്ട് ശക്തമായ കാറ്റും ഇടി മിന്നലും മഴയും ഉണ്ട് .

Read More

National Zero Measles-Rubella Elimination Campaign on the occasion of World Immunization Week

  konnivartha.com: Union Minister of Health and Family Welfare, Jagat Prakash Nadda today virtually launched the National Zero Measles-Rubella Elimination campaign 2025-26 on the first day of the World Immunization Week (24-30 April), marking a significant step towards India’s goal of eliminating Measles and Rubella by 2026. On the occasion, Union Health Minister released multi-language M-R IEC materials (posters, radio jingles, MR elimination and official U-WIN launch film) for creating awareness in the communities. These IEC materials were also shared with all States/UTs for adaptation and rollout during the MR…

Read More

അഞ്ചാം പനി -റുബെല്ല: നിർമാർജനത്തിനുള്ള ദേശീയ പരിപാടിക്ക് തുടക്കം കുറിച്ചു

  konnivartha.com: 2026 ഓടെ അഞ്ചാംപനി, റുബെല്ല എന്നിവ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, ലോക രോഗപ്രതിരോധ വാരത്തിന്റെ (ഏപ്രിൽ 24-30) ആദ്യ ദിനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ഇന്ന് അഞ്ചാം പനി -റുബെല്ല നിർമാർജനത്തിനുള്ള 2025-26 ലെ ദേശീയ പരിപാടിയ്ക്ക് വിർച്വലായി തുടക്കം കുറിച്ചു. സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിനായി ബഹുഭാഷാ എം-ആർ ഐഇസി മെറ്റീരിയലുകൾ (പോസ്റ്ററുകൾ, റേഡിയോ ജിംഗിളുകൾ, എംആർ നിർമാർജനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യു-വിൻ )എന്നിവ ഈ അവസരത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തിറക്കി. 2025-26 ലെ എംആർ നിർമാർജനത്തിനുള്ള പ്രചാരണത്തിന് ഈ ഐഇസി വിഭവങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായും / കേന്ദ്ര ഭരണ പ്രദേശങ്ങളും ആയും പങ്കിട്ടു. “2025-26 ലെ മീസിൽസ്-റുബെല്ല നിർമാർജന യജ്ഞത്തിന് തുടക്കമാവുന്ന ഇന്ന് ഒരു സുപ്രധാന ദിനമാണെന്ന് ചടങ്ങിൽ ശ്രീ…

Read More