കോന്നി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തില്‍ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. ‘Atorvastatin Tablets IP 10mg ATOSTOL-10’, ‘BON-HEUR Pharmaceuticals, Plot No. 130B-131, Sector 6A, IIE, Sidcul, Haridwar, Uttarakhand-249 403.’ BHT-24080745 07/2026 ‘Nicorandil Tablets IP 5mg Nicoline-5’ Digital Vision 176, Mauza Ogli Nahan Road, Kala-Amb, Dist: Sirmour (HP)-173030 GTE2153A 07/2026…

Read More

Centre to hold nationwide Covid mock drill on June 5 for hospital checks

  The Centre will conduct facility-level mock drills on June 5 to check preparedness of hospitals to tackle Covid-19, as the number of active cases crossed 4,000 in the country, according to official sources in the Ministry of Health and Family Welfare. This comes after a series of technical review meetings were chaired by Director General of Health Services (DGHS) Sunita Sharma this week in the wake of the surge in Covid cases. States have also been instructed to ensure availability of oxygen, isolation beds, ventilators, and essential medicines, sources…

Read More

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

  konnivartha.com: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെയും കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ടാം വാര്‍ഡ്‌ കേന്ദ്രീകരിച്ച് മുറ്റാക്കുഴി 12 ആം നമ്പർ അംഗൻവാടിയിൽ വെച്ച് പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. അതിരുങ്കൽ വാർഡ്‌ മെമ്പർ അമ്പിളി സുരേഷ് ഉദ്ഘാടനംനിർവഹിച്ച ചടങ്ങിൽ മുറ്റാക്കുഴി അംഗൻ വാടി ടീച്ചർ ഷീജ സ്വാഗതം ആശംസിച്ചു. പകർച്ച വ്യാധി പ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സുദീന എസ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി, രാവിലെ 10 മണി മുതൽ 2 മണി വരെ നടന്ന ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു.

Read More

കോന്നിയിലെ ഈ വെള്ളക്കെട്ടില്‍ മാത്രം “കൊതുക് വളരില്ല “

  konnivartha.com: കോന്നി അഗ്നി സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ സമീപം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല . കപ്പിലും ചിരട്ടയിലും കെട്ടികിടക്കുന്ന മറ്റു ജലത്തിലും കൊതുക് മുട്ടയിട്ടു പെരുകും എന്ന് സദാ സമയവും ബോധവത്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് എന്നിവ ഈ കെട്ടികിടക്കുന്ന മലിന ജലത്തെകുറിച്ച് ബോധവാന്മാരാകണം .   മഴക്കാലത്ത്‌ ആണ് ഇവിടെ മലിന ജലം കെട്ടി നില്‍ക്കുന്നത് .എത്ര വര്‍ഷമായി നാട്ടുകാര്‍ പരാതി പറയുന്നു . സമീപം ഉള്ള പൊതു മരാമത്ത് വകുപ്പ് പോലും ഒരു ഓട എടുത്തു മലിന ജലം നീക്കം ചെയ്യുന്നില്ല . മലിന ജലം ഇവിടെ ഇങ്ങനെ കെട്ടിക്കിടക്കുന്നത് അധികാരികള്‍ക്ക് കുഴപ്പം ഇല്ലെങ്കിലും സമീപം ഉള്ള വീട്ടുകാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഇതൊരു തീരാ ശാപം ആണ് . ഇടിച്ച വണ്ടികള്‍ ഒതുക്കിയിടുന്ന സ്ഥലമായും…

Read More

രജത ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം

konnivartha.com: സേവനത്തിന്റെയും കാരുണ്യത്തിന്റെയും കർമ്മ ക്ഷേത്രമായി വിശ്വാസമാർജ്ജിച്ച കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിൻ്റെ രജത ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിന്റെയും ഉദ്ഘാടനം പത്മ ഭൂഷൺ ഭരത് മോഹൻലാൽ നിർവ്വഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച “ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു. ദുഃഖവും ആശങ്കകളും നിസ്സഹായതയും നിറയുന്ന ലോകത്ത് രോഗികളെ സ്നേഹത്തോടെയും കാരുണ്യത്തോടെയും ശുശൂഷിക്കുകയെന്നത് തപസ്സുപോലെ അനുഷ്ഠിക്കേണ്ട കർമ്മമാണെന്ന് ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ധ്യാനാത്മകവും ശാന്തവുമായ സമീപനത്താൽ ചികിത്സാരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ…

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചു വരുന്നു :ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം

  സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പുകളിൽ ഉണ്ടെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും…

Read More

ആരോഗ്യം ആനന്ദം പോസ്റ്റര്‍ പ്രകാശനം ചെയ്തു

  ആരോഗ്യം ആനന്ദം 2.0 കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരായ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിത കുമാരി അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 ഇന്ന് (മേയ് 31, ശനി) ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്ഘാടനവും ബോധവല്‍ക്കരണവും നടത്തും. പുകവലിക്കെതിരെ ബോധവല്‍ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുരുഷന്‍മാരില്‍ കൂടുതലായുള്ള വദന, വന്‍കുടല്‍ അര്‍ബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരണം, പുകയിലനിയന്ത്രണ നിയമം നടപ്പാക്കല്‍, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയില രഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍…

Read More

കോവിഡ്:കേരളത്തില്‍ ആക്ടീവ് കേസുകൾ 727 :ആശങ്കപ്പെടേണ്ട സാഹചര്യമില്ല

    സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർആർടി യോഗം വിളിച്ച് ചേർക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും…

Read More

ആഗോള വെല്‍നെസ് പ്രസ്ഥാനത്തിന് യോഗ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും കൈകോര്‍ക്കുന്നു

  പ്രൗഢഗംഭീരമായ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിന (IDY) ആഘോഷത്തിനു മുന്നോടിയായി 2025ലെ IDY തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനില്‍ മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ഗവണ്‍മെന്റിന്റെ സമഗ്ര സമീപനവും പ്രതിബദ്ധതയും പ്രകടമാക്കിയ ഈ യോഗം, ആഗോള വെല്‍നെസ് ആഘോഷത്തില്‍ ഫലപ്രദമായ പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കുന്നതിനായി പ്രധാന മന്ത്രാലയങ്ങള്‍, ആയുഷ് സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗയെ ഓരോ പൗരനിലേക്കും എത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ സമഗ്ര സമീപനത്തിന്റെ പ്രാധാന്യം, മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സഹമന്ത്രിയുമായി ശ്രീ പ്രതാപ്‌റാവു ജാദവ് എടുത്തുപറഞ്ഞു. ‘ അന്താരാഷ്ട്ര യോഗ ദിനം വെറുമൊരു ആഘോഷമല്ല-സമഗ്ര ആരോഗ്യത്തിനുള്ള കൂട്ടായ പ്രതിബദ്ധതയില്‍ മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും പൗരന്മാരെയും ഒന്നിപ്പിക്കുന്ന…

Read More