‘ആരോഗ്യം ആനന്ദം അകറ്റാം അര്ബുദം’ കാമ്പയിന് ജില്ലാതല മെഗാ സ്ക്രീനിംഗ് പെരുനാട് അട്ടത്തോട് പടിഞ്ഞാറ് ട്രൈബല് കമ്മ്യൂണിറ്റി ഹാളില് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എല് അനിതകുമാരി അധ്യക്ഷയായി. ഊരുമൂപ്പന് വി കെ നാരായണന് മുഖ്യാതിഥിയായി. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്ജന് ഡോ. അനീഷ് കെ. സോമന് കാന്സര് ബോധവല്ക്കരണ ക്ലാസ് നയിച്ചു. വെച്ചുച്ചിറ, റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പട്ടികവര്ഗ വികസന വകുപ്പ് പ്രതിനിധികള് ക്യാമ്പിന് നേതൃത്വം നല്കി. വദനാര്ബുദം, സ്തനാര്ബുദം, ഗര്ഭാശയഗള അര്ബുദം എന്നിവയുടെ സ്ക്രീനിങ് നടത്തി. ആരോഗ്യ കേന്ദ്രങ്ങളില് ആഴ്ചയില് രണ്ടു ദിവസം സ്ക്രീനിങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില് പരമ്പരാഗത തൊഴിലിടങ്ങള്, വ്യവസായ പാര്ക്കുകള് എന്നിവ കേന്ദ്രീകരിച്ച് മെഗാ സ്ക്രീനിംഗ് ക്യാമ്പുകള് നടത്തുമെന്ന് ഡി…
Read Moreവിഭാഗം: Healthy family
ലഹരി വിരുദ്ധ ബോധവല്കരണം സംഘടിപ്പിച്ചു
നഷാ മുക്ത് ഭാരത് അഭിയാന് ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില് നവജീവ കേന്ദ്രം മലയാലപ്പുഴ, നവാദര്ശന് കിടങ്ങന്നൂര് എന്നിവയുടെ സഹകരണത്തോടെ തുമ്പമണ് എംജിഎച്ച്എസ്, ചുട്ടിപ്പാറ സ്കൂള് ഓഫ് അപ്ലയിഡ് സയന്സ് എന്നിവിടങ്ങളില് ലഹരി വിരുദ്ധ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. ചുട്ടിപ്പാറ സ്കൂള് ഓഫ് അപ്ലയിഡ് സയന്സില് സംഘടിപ്പിച്ച പരിപാടി ഡിഎല്എസ്എ സെക്രട്ടറിയും സിവില് ജഡ്ജുമായ എന്.എന് അരുണ് ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്സിപ്പല് ജി രാജശ്രീ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫിസര് ജെ. ഷംലാ ബീഗം, മലയാപ്പുഴ നവജീവകേന്ദ്രം ഡീ അഡിക്ഷന് സെന്റര് ഡയറക്ടര് റവ.റജി യോഹന്നാന്, കൗണ്സലര് അഞ്ജന, അസി. പ്രൊഫസര് അശ്വതി എന്നിവര് പങ്കെടുത്തു. തുമ്പമണ് എംജിഎച്ച്എസ് സ്കൂളില് ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ബാബു ഉദ്ഘാടനം ചെയ്തു. സ്കൂള് പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം…
Read Moreപത്തനംതിട്ട കാതോലിക്കേറ്റ് കോളജില് യോഗാദിനാചരണം സംഘടിപ്പിച്ചു
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്സിപ്പല് സിന്ധു ജോണ്സ് ഉദ്ഘാടനം നിര്വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്.സി.സി 14-ാം ബറ്റാലിയന് പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല് സര്വീസ് സ്കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര് സന്ദീപ് കൃഷ്ണന് അധ്യക്ഷനായി. ജില്ലാ എന്.എസ്.എസ് ഓഫീസര് ജി രാജശ്രീ, കോളജ് എന്എസ് എസ് ഓഫീസര്മാരായ ക്യാപ്റ്റന് ജിജോ കെ ജോസഫ്, ആന്സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര് മേജര് സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര് സൗമ്യ ജോസ് തുടങ്ങിയവര് പങ്കെടുത്തുയോഗ ദിനാചരണം സംഘടിപ്പിച്ചു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്സിപ്പല് സിന്ധു ജോണ്സ് ഉദ്ഘാടനം നിര്വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്.സി.സി 14-ാം ബറ്റാലിയന് പത്തനംതിട്ട,…
Read Moreയോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം: ജില്ലാ കലക്ടര്
യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്ജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന്. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില് ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര് കൂട്ടിചേര്ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ആര് കൃഷ്ണകുമാര് അധ്യക്ഷനായി. ജില്ലാ മെഡിക്കല് ഓഫീസര് (ഹോമിയോപ്പതി) ഡോ. ബിജു കുമാര് മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്നസ് മെഡിക്കല് ഓഫീസര് ഡോ. അരുണ് തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്ണ മെഡല് ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു. ഡെപ്യൂട്ടി കലക്ടര് മിനി…
Read Moreരക്തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു
konnivartha.com: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസിന്റെ സ്വന്തം തപസ് രക്തദാന സേനയുടെ ഇരുപത്തിരണ്ടാമത് രക്തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു. മല്ലശ്ശേരിമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യുണ്ടായ് ടീം സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുപത്തിലധികം പേര് പങ്കെടുത്തു. ക്യാമ്പിന് തപസ് ട്രഷറർ അനു പ്രശാന്ത്, കമ്മറ്റി അംഗം രാജേഷ് കിടങ്ങന്നൂർ, തപസ് അംഗങ്ങളായ ജോർജ് കോശി കോന്നി, പ്രശാന്ത് മലയാലപ്പുഴ, ഗിരീഷ് തണ്ണിത്തോട്, ആഷിക്ദീൻ അടൂർ, ദിലീപ് കോന്നി, വിഷ്ണു പിള്ള അടൂർ, സുരേന്ദ്രൻ പിള്ള അടൂർ എന്നിവരും പോപ്പുലർ ഹ്യുണ്ടായ് സ്റ്റാഫുക്കളും നേതൃത്വം നൽകി.
Read Moreബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
konnivartha.com: തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ സ്വാമി പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ നടന്ന വാഹന പൂജയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം നിർവഹിച്ചു. ഏതാണ്ട് 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട്…
Read More” രക്തം നൽകൂ, പ്രത്യാശ നൽകൂ: ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു “
ജൂൺ 14 ലോക രക്തദാന ദിനമാണ്. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഈ ദിവസം ലോക രക്തദാന ദിനമായി ആചരിക്കുന്നു. രക്തദാനത്തെക്കുറിച്ചും, രക്ത ഘടകങ്ങളെക്കുറിച്ചും, രക്തദാനം ചെയ്യുന്നവരുടെ സേവനങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ രക്തവും പ്ലാസ്മയും ദാനം ചെയ്യാൻ തീരുമാനിക്കുന്നു; അതുകൊണ്ടാണ് ഇത് ലോക രക്തദാതാക്കളുടെ ദിനം എന്ന് വിളിക്കപ്പെടുന്നത്. ലോക രക്തദാതാക്കളുടെ ദിനം പോലുള്ള രക്തദാന പരിപാടികളിൽ ആളുകൾ എല്ലാ വർഷവും പങ്കെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, രോഗങ്ങളും അവസ്ഥകളും ബാധിച്ച നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ഒരു മാർഗമാണിത്. കൂടാതെ, രക്തം ദാനം ചെയ്യുന്നതിലൂടെ, ഈ രോഗികൾക്ക് അവരുടെ വൈദ്യചികിത്സ തുടരാൻ കഴിയും, ഇത് രോഗത്തെ അതിജീവിക്കാൻ അവർക്ക് മികച്ച അവസരങ്ങൾ നൽകും.2025 ലെ ലോക രക്തദാതാക്കളുടെ ദിനത്തിന്റെ തീം ഈ വർഷത്തെ 2025…
Read Moreബ്ലഡ് മൊബൈൽ ബസ്സുമായി അമൃത ആശുപത്രി
konnivartha.com: അതി നൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സുമായി കൊച്ചി അമൃത ആശുപത്രി. 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി സംഭാവന ചെയ്ത ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഉദ്ഘാടനം ലോക രക്തദാന ദിനമായ ജൂൺ 14 ന് അമൃത ആശുപത്രിയിൽ വച്ച് നടക്കും. ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ രക്തദാനം ചെയ്ത സന്നദ്ധ രക്തദാതാക്കളേയും, അത്യാവശ്യ ഘട്ടങ്ങളിലും അല്ലാതെയും രക്തദാതാക്കളെ സംഘടിപ്പിച്ച ബ്ലഡ് ഡോണർ സംഘടനകളെയേയും ആദരിക്കും.
Read Moreകോവിഡ് പടരുന്നു :ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ്…
Read Moreപത്തനംതിട്ട ജില്ലയില് എലിപ്പനി രോഗം പടരുന്നു :ജാഗ്രത നിര്ദേശം
പത്തനംതിട്ട ജില്ലയില് എലിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്നും മുന്കരുതലുകള് സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ.എല് അനിതകുമാരി അറിയിച്ചു. ഈ വര്ഷം 63 സ്ഥിരീകരിച്ച കേസുകളും 20 സംശയാസ്പദ എലിപനി കേസുകളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതില് സ്ഥിരീകരിച്ച ഒരുമരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില് താമസിക്കുന്നവര്, ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്, സന്നദ്ധ പ്രവര്ത്തകര്, മാധ്യമ പ്രവര്ത്തകര് , ശുചീകരണതൊഴിലാളികള്, പാടത്തും ജലാശയങ്ങളിലും വിനോദത്തിനായി മീന് പിടിക്കാനിറങ്ങുന്നവര് തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുന്കരുതല് മരുന്നായ ഡോക്സി സൈക്ലിന് 200 മില്ലിഗ്രാം ആരോഗ്യപ്രവര്ത്തകരുടെ നിര്ദേശാനുസരണം കഴിക്കണം. ഡോക്സി സൈക്ലിന് ഗുളിക കഴിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് മലിന ജലവുമായി സമ്പര്ക്കത്തില് വരുന്ന തൊഴിലുകളില് ഏര്പ്പെടുന്നവര് 200 മില്ലി ഗ്രാം ഡോക്സി സൈക്ലിന്ഗുളിക ആഴ്ചയിലൊരിക്കല് ആറാഴ്ച…
Read More