സുരക്ഷിതവും, അപകട രഹിതവുമായ ഒരു നല്ല നാളേക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി സംഘടിപ്പിച്ച ”റോഡപകടനിവാരണവും അപകടാനന്തര പരിചരണവും” എന്ന ഏകദിന ശില്പശാല കൊച്ചി ഐ.എം.എ.ഹൗസില്‍ സംഘടിപ്പിച്ചു. റോഡപകടത്തിനു ശാസ്ത്രിയവും സമഗ്രഹവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്. സുരക്ഷിത റോഡ്, റോഡ് സുരക്ഷാ ബോധവത്ക്കരണം, അപകടാനന്തര കാര്യനിര്‍വഹണം, നിയമ പരിപാലനം, അപകട നിവാരണത്തിന് അനൗപചാരിക സംഘടനകള്‍, വാളന്റീയര്‍മാര്‍ എന്നിവരുടെ പങ്ക് എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അമിതവേഗതയും അശ്രദ്ധയുമാണ് കേരളത്തിലെ റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. റോഡ് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങള്‍ ആവശ്യമായ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ ശില്പശാല അതിന് തുടക്കമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും…
Read Moreവിഭാഗം: Handbook Diary
പേപ്പർTR5 ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5
konnivartha.com : സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ജൂൺ ഒന്നു മുതൽ eTR5 സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 വരെ താലൂക്ക് തലം വരെയുള്ള ഓഫിസുകളിലും 30 വരെ മറ്റെല്ലാ ഓഫിസുകളിലും സമാന്തര സംവിധാനമായി ആരംഭിച്ചിട്ടുള്ള eTR5 ജൂലൈ ഒന്നു മുതൽ പൂർണ തോതിൽ പ്രാബല്യത്തിലാകും. അതോടെ പേപ്പറിലുള്ള TR5 പൂർണമായി ഒഴിവാകും. സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ter5.treasury.kerala.gov.in മൊഡ്യൂൾ വഴിയാണ് eTR5 സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാൻ കഴിയൂ.…
Read Moreഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
konnivartha.com : തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എര്‍ത്ത് & സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാഗങ്ങളില്‍ 2022 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുക. അപേക്ഷകള്‍ ഐഐഎസ്ടി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം: https://admission.iist.ac.in ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 7, ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. https://www.iist.ac.in/ 1956 ലെ യുജിസി നിയമത്തിന്റെ സെക്ഷന്‍ 3 അനുസരിച്ചുള്ള കല്‍പ്പിത സര്‍വ്വകലാശാലയായ ഐഐഎസ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. —
Read Moreസിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും
കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും:അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com : കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ടാലൻറ് ഡെവലപ്മെൻറ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ആരംഭിക്കുന്നത്. അക്കാദമി യുടെ ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിനും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിനുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കേണ്ടതാണ് വെബ്സൈറ്റ് : kscsa.org (ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി 2022 ജൂൺ 15 ) (ക്ലാസുകൾ ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും)
Read Moreകോന്നി കൊക്കാത്തോട് അള്ളുങ്കലില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ഇന്നലെ രാവിലെ ആറു മണി മുതൽ അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തി. റ്റി ടി ശേഖരന്റെ വീടിന്റെ മുറ്റത്തേക്കാണ് പിടിയാന പുലർച്ചെ എത്തിയത്.വന്ന പാടെ തെങ്ങുകളും ,കമുകും തള്ളി മറിച്ചിട്ടു.പിന്നീട് വനപാലകർ എത്തി ആനയെ കാട്ടിൽ കയറ്റാൻ നിരവധി തവണ ശ്രമിച്ചിരുന്നു.എന്നാൽ ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു.ശ്രമം തുടർന്നെങ്കിലും ആന സമീപത്ത് തുടർന്നു. വാർധക്യ സഹചമായ അവശതയും,വായിൽ നിന്നും സ്രവം ഉള്ളതായും ആനയെ നിരീക്ഷിച്ചതിൽ കണ്ടെത്തിയതായി കൊല്ലത്ത് നിന്നെത്തിയ ഫോറെസ്റ്റ് വെറ്റിനറി സർജൻ സാജൻ പറഞ്ഞിരുന്നു. നടുവത്തുംമുഴി റേഞ്ച് ഫോസ്റ് ഓഫീസർ ശരത് ചന്ദ്രൻ , കരിപ്പാൻത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി സതീഷ് കുമാർ ,കോന്നി സ്ട്രൈക്കിങ്ങ് ഫോഴ്‌സ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
ആര്‍ത്തവ ശുചിത്വ ക്യാമ്പയിനു തുടക്കമായി അന്തര്‍ദേശീയ ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനും നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ആക്ടിവിസ്റ്റുമായി സഹകരിച്ച് ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അവബോധ ക്യാമ്പയിനു തുടക്കം കുറിച്ചു. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ വനമേഖലയിലെ സ്ത്രീകളില്‍ ആര്‍ത്തവ കാലത്തെ ശുചിത്വം പാലിക്കപ്പെടുന്നതിനും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോട് ഊരില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷാനി ഹമീദ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, നിഫാ സംസ്ഥാന പ്രസിഡന്റ് ഷിജിന്‍…
Read Moreവാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി
യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉമ്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം.…
Read Moreനിപ വൈറസിനെതിരെ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുന്നു :ജാഗ്രത പാലിക്കണം
konnivartha.com : നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. 2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 18 പേർക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. 2019ൽ എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ൽ സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു.…
Read Moreകലഞ്ഞൂരില്‍ കാട്ടു പന്നികള്‍ : കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ
konnivartha.com : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി.പഞ്ചായത്തിലെ കൂടുതൽ ആൾക്കാരും കൃഷി ഉപജീവനമാക്കിയവരാണ് .ഇവിടങ്ങളിൽ ആണ് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് . ഭൂരിപക്ഷം ആൾക്കാരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശശവാസികൾ പറഞ്ഞു. പത്താം വാർഡിലെ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലെ നിരവധി ഏത്തവാഴകളാണ് പന്നികൾ നശിപ്പിച്ചത്.ടിൻ ഷീറ്റ് വെച്ച് താത്കാലികമായി സംഭരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും അത് തകർത്തുകൊണ്ടാണ് കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിച്ചത്.അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. റിപ്പോര്‍ട്ട് : അനു ഇളകൊള്ളൂര്‍
Read Moreമഴ ശക്തം : പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
konnivartha.com : അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്
Read More