കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഡിസംബര് 8 നു പത്തനംതിട്ട കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന്. പത്തനംതിട്ട ജില്ലയിലെ വാര്ഡുകള് ബൂത്തുകള് അറിയാം : Ward & Booth-Pathanamthitta കോന്നി വാര്‍ത്ത : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര് 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര് 16 ന് വോട്ടണ്ണെല് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.കോവിഡ് പ്രോട്ടോക്കോള് കര്ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.ഡിസംബര് 31നകം പുതിയ ഭരണസമിതി നിലവില് വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഭാസ്കരന് വ്യക്തമാക്കി.941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്ഡുകള്, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ…
Read Moreവിഭാഗം: Handbook Diary
വനിത സെക്യൂരിറ്റി ഗാർഡ് നിയമനം
തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
Read Moreനിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: അപേക്ഷിക്കാം
കോന്നി വാര്‍ത്ത : അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വം പദ്ധതിക്ക് അപേക്ഷിക്കാം. 2020-21 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഡിസംബർ 15 വരെ സമർപ്പിക്കാം. ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിനായി പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.kssm.ikm.in. ടോൾ ഫ്രീ നമ്പർ: 1800-120-1001.
Read Moreഗസ്റ്റ് അധ്യാപക ഒഴിവ്
ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ:9961261812.
Read Moreന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത : വനിത ശിശു വികസന വകുപ്പിന് കീഴിലുളള ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് യോഗ്യതയുളളവര്ക്ക് മുന്ഗണന. ഹോസ്പിറ്റല് എക്സ്പീരിയന്സ് / എക്സ്പീരിയന്സ് ഇന് ഡയറ്റ് കൗണ്സിലിംഗ് /ന്യൂട്രീഷണല് അസെസ്മെന്റ് /പ്രഗ്നന്സി ആന്‍ഡ് ലാക്ടേഷന് കൗണ്സിലിംഗ് /തെറാപ്യൂട്ടിക് ഡയറ്റ്സ് എന്നിവയില് 2015 സെപ്റ്റംബര് ഒന്നിന് ശേഷം ഒരു വര്ഷത്തില് കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 2020 ഒക്ടോബര് 31 ന് 45 വയസ് കവിയരുത്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനബന്ധ രേഖകള് സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധത്തില് ജില്ലാ പ്രോഗ്രാം ഓഫീസര്, ജില്ലാതല ഐ.സി.ഡി.എസ് സെല്, കാപ്പില്…
Read Moreസിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ). വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
Read Moreവെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ബസ് അനുവദിക്കും
വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണന നല്‍കിവരുന്നു: മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോകോണ്ഫറന്സിലൂടെ നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിടങ്ങളുടെ കെട്ടിലും മട്ടിലും വരുന്ന മാറ്റമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. കലാലയങ്ങളില് നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്ത്ഥികളുടെ അറിവ്, യുക്തിബോധം, മാനവികത ഇതൊക്കെയാണ് അതിന്റെ അളവുകോല്. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയില് ഉള്പ്പെടുത്തി 700 കോടി രൂപയുടെ പദ്ധതികള്ക്ക് ഭരണാനുമതി നല്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല് വീഡിയോ കോണ്ഫറന്സിലൂടെ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ…
Read Moreപ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍
സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. firstbell.kite.kerala.gov.in എന്ന പ്പോര്‍ട്ടലിലും ലഭിക്കും . രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ട് ക്ലാസുകളാണ് പ്ലസ് വണ്ണിന് ഉണ്ടാവുക.പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല് ആദ്യ ആഴ്ച ശനി, ഞായര് ദിവസങ്ങളില് ആയിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
Read Moreകോന്നിയില്‍ സിവിൽ സർവീസ് ക്ലാസ്സുകൾ ആരംഭിക്കുന്നു
കോന്നി വാര്‍ത്ത : തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും, കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മുവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്സിലേയ്ക്കും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുളള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2020 നവംബർ ഒന്നു മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി. www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. 31 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഓൺലൈനായാണ് ക്ലാസുകൾ. 27 മുതൽ 31 വരെ www.ccek.org, www.kscsa.org വെബ്സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം 0471-2313065, 2311654, 8281098864, 8281098863.
Read Moreപ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.
Read More