ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

  തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23നകം 2021-2022 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം കോന്നി വാര്‍ത്ത : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ആസൂത്രണ സമിതി യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറികൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരംസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പങ്കെടുത്തു. പറക്കോട്, പന്തളം, കോന്നി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേയും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ യോഗത്തിന്‍ പങ്കെടുത്തു. പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ യോഗമാണിത്.…

Read More

അക്രഡിറ്റഡ് എഞ്ചിനീയറെ ആവശ്യമുണ്ട്

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന് നടക്കും. സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം.

Read More

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായിട്ടുളള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ഈ മാസം 28 ന് രാവിലെ 11 മുതല്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതസര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലും പകര്‍പ്പും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468…

Read More

പത്തനംതിട്ട ജില്ലയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്ററുടെ ഒഴിവ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമ എന്നിവയാണ് യോഗ്യത. 23,000 രൂപയാണു പ്രതിമാസ വേതനം. അപേക്ഷകള്‍ ഫെബ്രുവരി 5 നകം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04682220141.

Read More

ഡ്രൈവര്‍ നിയമനം

  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യത: പത്താം ക്ലാസ്, എല്‍.എം.വി ലൈസന്‍സ്, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താല്പര്യമുള്ളവര്‍ ബയോഡാറ്റയും, അനുബന്ധരേഖകളും ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2350229, 94478 43543.

Read More

ചെങ്ങറയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സ്കൂളിന് സമീപം വളവിനു അടുത്ത്   കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു . യാത്രികന് വലിയ പരിക്ക് ഇല്ല . ഈ വളവിന് സമീപം അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു

Read More

യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം

  യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റ്ർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയിൽ: directorccek@gmail.com. ഫോൺ: 0471-2313065, 2311654, 8281098864, 8281098867, 8281098862.

Read More

കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

  പ്രശസ്‌ത കവി നീലമ്പേരൂർ മധുസൂദനൻ നായർ (82) അന്തരിച്ചു. പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1936 മാർച്ച്‌ 25 ന്‌ കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. മൗസലപർവ്വം എന്ന കാവ്യഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്‌കിണർ എന്ന കാവ്യഗ്രന്ഥത്തിന്‌ മൂലൂർ സ്‌മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന്‌ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998) എന്നിവ…

Read More

നവജീവന്‍ സ്വയംതൊഴില്‍ സഹായ പദ്ധതി

  കോന്നി വാര്‍ത്ത : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നവജീവന്‍ എന്ന പേരില്‍ പുതിയ സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം എപ്ലോയ്മെന്റ് വകുപ്പ് മുഖേന സബ്സിഡി നല്‍കും. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യ രേഖയ്ക്ക്…

Read More

ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ പരീക്ഷ 17ന്

  ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഇന്ന് (ജനുവരി 2) മുതൽ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.

Read More