KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…
Read Moreവിഭാഗം: Entertainment Diary
തെളിനീരൊഴുകും നവകേരളം പ്രചരണപരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
Read Moreഎം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട ഒരുങ്ങി : 300 കോളേജുകളിലെ പ്രതിഭകള്‍
konnivartha.com : എല്ലാ മത്സരങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരംനൽകുന്ന ആദ്യ കലോത്സവമാകാൻ എംജി കലോത്സവം തയ്യാറെടുക്കുന്നു. മുമ്പ് ചില മത്സരയിനങ്ങളിൽ മാത്രമാണ് അവസരം നൽകിയിരുന്നത്. പെൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമായി പ്രത്യേക ഹെൽപ്പ് ഡെസ്‌കും കലോത്സവത്തിലുണ്ടാകും. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ട നഗരത്തിൽ നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ് വേദികളിലാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാത്രി എട്ടിന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും. ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാനാവുന്ന പന്തൽ ക്രമീകരിച്ചു. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക. ഏപ്രിൽ ഒന്നിന് വൈകിട്ട്…
Read Moreസോറോ-തീയേറ്ററിലേക്ക്
konnivartha.com : ‘സോറോ ഒരു സ്പാനീഷ് വാക്കാണ്. കുറുക്കൻ എന്ന് അർത്ഥം. സമൂഹത്തിൽ കുറുക്കന്മാരായി ജീവിക്കുന്നവരുടെ കഥയാണ് സോറോ പറയുന്നത്. മഞ്ജു സുരേഷ് ഫിലിംസിനു വേണ്ടി സുരേഷ് സോപാനം നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഏപ്രിൽ 1-ന് റിലീസ് ചെയ്യും. തലൈവാസൽ വിജയ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ്, മാമുക്കോയ, സുനിൽ സുഗത, വമിക സുരേഷ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ് സോറോ. പുതിയ കാലഘട്ടത്തിലെ, ലഹരിമരുന്നുകളായ സിന്തറ്റിക് ഡ്രഗ്സിൻ്റെ ദൂഷ്യ ഫലങ്ങൾ എടുത്തുകാണിക്കുന്ന സോറോ പുതുതലമുറയിലെ യുവതീയുവാക്കളെ ബോധവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന കഥയിൽ, പല മേഖലയിലുള്ള മനുഷ്യരെ എങ്ങനെയാണ് ഡ്രഗ്സ് ബാധിക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ഒരു ഞെട്ടലോടെയേ ഈ രംഗങ്ങൾ പ്രേഷകർക്ക് കാണാനാകു. മയക്ക്…
Read Moreജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ്
ആറന്മുള മണ്ഡലത്തില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പുതിയ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുന്നതിന് ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജല ജീവന്‍ മിഷന്‍ വഴി മണ്ഡലത്തിലെ എല്ലാ വീടുകള്‍ക്കും കണക്ഷന്‍ നല്‍കുന്നതിനായി ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി പ്രധാനമായും താഴൂര്‍ കടവ്, തോമ്പില്‍ കടവ്, കോണോത്തുമല കടവ് എന്നിവിടങ്ങളിലെ കിണറുകളില്‍ പന്ത്രണ്ട് മാസവും ജലലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പ്രൊപ്പോസലുകള്‍ തയാറാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. കൂടാതെ നീര്‍ത്തട വികസനവുമായി ബന്ധപ്പെട്ട് മാപ്പിംഗ് ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ത്തീകരിക്കുന്നതിനും, പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും മന്ത്രി നിര്‍ദേശിച്ചു. ജല ജീവന്‍ മിഷനുമായി…
Read Moreജഗതി ശ്രീകുമാർ വീണ്ടും വരുന്നു. തീമഴ തേൻ മഴ തീയേറ്ററിലേക്ക്
konnivartha.com : മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ ,വീണ്ടും ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന തീമഴ തേൻ മഴ എന്ന ചിത്രം പൂർത്തിയായി ഉടൻ തീയേറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിൻ്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. ജഗതി ശ്രീകുമാറിൻ്റെ ഭവനത്തിൽ വെച്ചാണ് ഈ രംഗങ്ങൾ, സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചത്. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിൻ്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തൻ്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന…
Read Moreഒറിഗാമി – അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ
ഒറിഗാമി – അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ KONNI VARTHA.COM : ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ഏപ്രിൽ 1-ന് ചിത്രം തീയേറ്ററിലെത്തും.പുഷ്കാസ് എൻ്റർടൈനേഴ്സിൻ്റ ബാനറിൽ, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകൻ ബിനോയ് പട്ടിമറ്റം തൻ്റെ സ്വന്തം ജീവിത കഥ തന്നെ സിനിമയാക്കുകയായിരുന്നു. തൻ്റെയും, അമ്മയുടെയും ജീവിത കഥ. മലയാളത്തിൽ ആദ്യമാണ് ഒരു സംവിധായകൻ സ്വന്തം ജീവിത കഥ സിനിമയാക്കുന്നത്. അതു കൊണ്ട് തന്നെ ഒറിഗാമി പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും. വാർദ്ധക്യം പ്രകൃതി സഹജമായ ഒരു അവസ്ഥയാണ്.വാർദ്ധക്യത്തിൻ, ശാഠ്യങ്ങളും, ദുശ്ശാഠ്യങ്ങളും കൂടി വരും.മനുഷ്യന് പ്രായമാകുമ്പോൾ, മനസിന് പ്രായം കുറയുന്നു. ഈ അവസ്ഥയിൽ ചിലപ്പോൾ ഓർമ്മകൾ പോലും നഷ്ടപ്പെടുന്നു. അപ്പോൾ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (26-3-22 )
പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി .26.03.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 38 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263608 ആണ്. പത്തനംതിട്ട ജില്ലക്കാരായ 156 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 150 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 914 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം: എന്റെ കേരളം പ്രദര്‍ശന – വിപണനമേള മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ടയില്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ എട്ടു…
Read Moreനല്ല കുടുംബ കഥ ഉണ്ടോ :സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവ് ഉണ്ട്
കുടുംബ കഥ ഉണ്ടോ :സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവ് ഉണ്ട് മലയാള സിനിമയില്‍ വേറിട്ട കുടുംബ കഥ ഉണ്ടെങ്കില്‍ നിര്‍മ്മാതാവ് ഉണ്ട് . ഇപ്പോള്‍ ഉള്ള ഹാ കൂട്ട് അല്ല .കുടുംബ കഥ ആണ് . നല്ല കുടുംബ കഥയുമായി എഴുത്തുക്കാര്‍ എത്തുക .കുടുംബ കഥയുടെ സാരാംശം അയക്കുക konnivartha@gmail.com phone:8281888276
Read Moreക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകും: ഡെപ്യൂട്ടി സ്പീക്കര്‍
ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഉതകുന്ന പദ്ധതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ അധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, പന്തളം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ, പോള്‍ രാജന്‍, അഡ്വ. റ്റി.എ. രാജേഷ് കുമാര്‍, ബി.എസ്. അനീഷ്, സുരേഖ നായര്‍, വി.എം. മധു, ശോഭ മധു, ഗീത റാവു, ബീനാ വര്‍ഗീസ്,…
Read More