konnivartha.com : മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിൻ്റേയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്. മൂന്നാറിൻ്റെ ശാന്തതയിൽ ജീവിച്ച എഞ്ചിനീയറും, അനാമികയും,പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. പക്ഷേ, സേതു അനാമികയെ മറന്നില്ല. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു .അപ്പോഴേക്കും സേതു വളരെ മാറിയിരുന്നു. അവൻ ആത്മാർത്ഥമായി വിശ്വസിച്ച പലരും അവനെ ചതിച്ചു.അതോടെ അവനൊരു സൈക്കോ ആയി മാറുകയായിരുന്നു .സേതുവിൻ്റെ കൊലപാതക കഥകൾ കേട്ട് നാട് ഞടുങ്ങി.പോലീസ്…
Read Moreവിഭാഗം: Entertainment Diary
കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു
കോന്നി :ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു.വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.
Read Moreലോക ക്ലബ് ഫൂട്ട് ദിനം- പോസ്റ്റര്‍ പ്രകാശനം ചെയ്തു
ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. ക്ലബ് ഫൂട്ട് രോഗാവസ്ഥയെപ്പറ്റിയും ജില്ലയില്‍ ക്ലബ് ഫൂട്ട് ചികിത്സയ്ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍.സി .എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ വി .ആര്‍ ഷൈലാഭായി, ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 3 മുതല്‍ 10 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ക്ലബ് ഫൂട്ട് വാരാചരണം നടക്കും. ഇതിന്റെ ഭാഗമായി ക്ലബ് ഫൂട്ട് സ്‌ക്രീനിംഗ്, സെമിനാറുകള്‍, ക്ലാസ്സുകള്‍ എന്നിവ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ക്കുഴയില്‍…
Read Moreവാഴമുട്ടം നാഷണല്‍ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി
konnivartha.com : വാഴമുട്ടം നാഷ്ണൽ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി. പ്രവേശനോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടു പാടി കൂട്ട് കൂടാം പരിപാടി ആദ്യമായി സ്കൂളിൽ എത്തിയ പുതു തലമുറയ്ക്ക ഇഷ്ടം പകരുന്ന നിമിഷമായി. പാട്ടുകളും കുട്ടികളുടെ കലാവിരുന്നുമെല്ലാം ചേർന്ന പരിപാടിക്കിടെ മധുരവിതരണവും നടത്തിയായിരുന്നു ആഘോഷം. കുട്ടികൾ ആവശ്യപ്പെട്ട പാട്ടുകൾ പാടി നൽകി ഗായിക പാർവ്വതി ജഗീഷ് കൊച്ചു കൂട്ടുക്കാരെ ഒപ്പം ചേർത്തു. ആദ്യമായി സ്ക്കൂളിൽ എത്തിയവർ നൃത്തം ചെയ്യാനായി സ്റ്റേജിൽ കയറിയതോടെ ഒപ്പം എത്തിയ രക്ഷിതാക്കൾക്കും ഇത് ആനന്ദ കാഴ്ചകൾ പകർന്നു. രാവിലെ പത്തിനു തുടങ്ങിയ ആഘോഷ പരിപാടികൾ ഒന്നിന് ആണ് സമാപിച്ചത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സോജി പി ജോൺ അധ്യക്ഷത വഹിച്ച യോഗം കെയു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പാർവ്വതി ജഗീഷ് മുഖ്യാതിഥി…
Read Moreമലയാലപ്പുഴ നവജീവ കേന്ദ്രം പുകവലി വിരുദ്ധ ദിനം ആചരിച്ചു
പത്തനംതിട്ട: മലയാലപ്പുഴ നവജീവ കേന്ദ്രം ഡി-അഡിക്ഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക-പുകവലി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വകാര്യബസ്സ് സ്റ്റാൻഡിൽ ബോധവത്കരണവും ലഖുലേഖാവിതരണവും നടത്തി. ഡയറക്ടർ റവ.മോൻസി വി ജേക്കബിന്റെ നേതൃത്വത്തിൽ 6 പേരടങ്ങുന്ന സംഘം പുകവലി-വിരുദ്ധ ടാബ്ലോയും പ്രദർശിപ്പിച്ചു.
Read Moreഅങ്കണവാടി പ്രവേശനോത്സവം നടന്നു
konnivartha.com : കോന്നി ചേരീമുക്ക് നാല്പത്തി അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ് മെമ്പര്‍ ശോഭാ മുരളി , സുനില്‍ ചാക്കോ ,ഷിബു ,വര്‍ഗീസ് പൂവന്‍പാറ എന്നിവര്‍ നേതൃത്വം നല്‍കി .കുട്ടികള്‍ക്ക് പായസ വിതരണം ചെയ്തു .
Read Moreപ്രളയത്തില്‍ എംഎല്‍എ രക്ഷപെടുത്തിയ കൈക്കുഞ്ഞ് അമ്മയുടെ കൈപിടിച്ച് അറിവിന്റെ ലോകത്തേക്ക്
konnivartha.com : പുത്തന്‍ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ് പുഞ്ചിരിച്ചു. 2018 ലെ പ്രളയത്തില്‍ നിന്നും എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. അമ്മയുടെ കൈപിടിച്ച് ബുധനാഴ്ച അക്ഷരങ്ങളുടെ ലോകത്തേക്ക് സ്‌കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയതിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാക്ഷിയായി. സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച മന്ത്രി മിത്രയെ സുരക്ഷയുടെ ആദ്യപാഠമായി മാസ്‌ക് കൃത്യമായി ധരിപ്പിച്ചു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റേയും രഞ്ജിനിയുടേയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മന്ത്രിക്കും കളക്ടര്‍ക്കുമൊപ്പം കണ്ണാന്തുമ്പി പാടി കുരുന്നുകള്‍ ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…
Read Moreഷെവലിയാർ ചാക്കോച്ചൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു
konnivartha.com : മതസൗഹാർദ്ദത്തിൻ്റെയും, കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഷെവലിയാർ ചാക്കോച്ചൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം എം 6 സ്റ്റുഡിയോയിൽ നടന്നു. സാഫല്യം ക്രീയേഷൻസിനു വേണ്ടി ബി.സി.മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവിയാണ് നായകൻ. മൃദുല മേനോൻ നായികയാവുന്നു. തിരക്കഥ – സംവിധാനം – ബി.സി.മേനോൻ ,കഥ – കബീർ ഖാൻ, ക്യാമറ -ജറിൻ ജയിംസ്, എഡിറ്റിംഗ് – ഷെബിൻ ജോൺ, സംഗീതം, ബി.ജി.എം- മുരളി അപ്പാടത്ത്, പ്രൊജക്റ്റ് ഡിസൈനർ – അജി അയിലറ, ആർട്ട് – വിനീഷ് കണ്ണൻ, മേക്കപ്പ് -ജയമോഹൻ, കോസ്റ്റ്യൂം – ഷാജി കൂനമ്മാവ്, പ്രൊഡക്ഷൻ കൺട്രോളർ- കൃഷ്ണപിള്ള, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ജിജു പി.ഡാനിയേൽ, ചീഫ് അസോസിയേറ്റ് – നിതിൻ നാരായണൻ, ലൊക്കേഷൻ മാനേജർ- അബീഷ്, ഡിസൈൻ – മീഡിയ…
Read Moreമികച്ച നടന്‍ ‘ഇന്ദ്രന്‍സ്’ തീരുമാനം മാറി മറിഞ്ഞത് അവസാന നിമിഷമെന്ന് സൂചന
konnivartha.com : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഹോം എന്ന സിനിമയും അതിലെ കഥാപാത്രത്തെ നൂറു ശതമാനം ആത്മാര്‍ഥതയോടെ അഭിനയിച്ചു പൊലിപ്പിച്ച നടന്‍ ഇന്ദ്രന്‍സും പുറത്തായത് എങ്ങനെ എന്നാണ് ചലച്ചിത്ര മേഖലയിലെ ചൂടുള്ള ചര്‍ച്ച . “ചൂടുള്ള” ഒരു വിഷയം ഉള്ളതിനാല്‍ ഇന്ദ്രന്‍സിനെ അവസാന നിമിഷം വെട്ടി എന്നാണ് അണിയറയിലെ ചര്‍ച്ച . കാരണം ഇതാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’. ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും മികച്ച പ്രകടനം കൊണ്ടും മികച്ച സംവിധാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു . എന്നാല്‍ പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും ‘ഹോം’ സിനിമയ്ക്ക് ലഭിച്ചില്ല.കാരണം ഇതാകാം ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ആണ് ഈ സിനിമയുടെ നിര്‍മാതാവ്. പുതുമുഖ നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നിരിക്കുകയാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ്…
Read Moreഅൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
konnivartha.com : 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജ്ജും മികച്ച നടൻമാർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയ മികവിന് രേവതി മികച്ച നടിയായി. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദ് ആർ. കെ മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) ശ്യാം പുഷ്‌കരൻ പുരസ്‌കാരം നേടി. ജനപ്രീതി നേടിയ ചിത്രം ഹൃദയം. സജാസ് റഹ്‌മാൻ, ഷിനോസ് റഹ്‌മാൻ എന്നിവർ സംവിധാനവും ഷറഫുദ്ദീൻ ഇ.കെ നിർമാണവും നിർവഹിച്ച ചവിട്ട്, താര രാമനുജൻ സംവിധാനം ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച നിഷിദ്ധോ…
Read More