konnivartha.com : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ട്വിന്നിങ് പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇഷയും. അടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാ ജാസ്മിന്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരാഴ്ച്ചത്തെ സന്ദര്‍ശന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. അക്കാദമികരംഗത്ത് എല്ലാ ക്ലാസ്സുകളിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ഇഷയ്ക്ക് പൂര്‍ണ്ണമായ പീരിയോഡിക്ടേബിള്‍ ഒരുമുട്ടത്തോടില്‍ ഏറ്റവും വേഗതയില്‍ 12 മിനിറ്റ് 56 സെക്കന്‍ഡ് കൊണ്ട് വരച്ചതിന് 2021 ഒക്ടോബര്‍ 16 ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷയിലെഎസ്കോര്‍ട്ടിംഗ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. സമഗ്രശിക്ഷാകേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഇഷാ ജാസ്മിന് യാത്രയയപ്പ് നല്കി. എസ്.എസ്.കെ. ജില്ലാപ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍…
Read Moreവിഭാഗം: Entertainment Diary
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്‍ണ ബാലമുരളിയും മികച്ച നടനായി സൂര്യയും അജയ് ദേവ്ഗണും തെരഞ്ഞെടുക്കപ്പെട്ടു. സൂരരൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്കും സൂര്യയ്ക്കും പുരസ്കാരം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. മികച്ച സഹനടനായി ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. സുരരൈപോട്ര് ആണ് മികച്ച സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം. മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ടി അനുഭവങ്ങളുടെ പുസ്തകം, രചയിതാവ്: അനൂപ് രാമകൃഷ്ണൻ. വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം). മികച്ച വിവരണം:…
Read Moreഎം.വി.നിഷാദിൻ്റെ “ട്രേസിങ് ഷാഡോ” ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി
konnivartha.com : പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു. ഒമാനിൽ ആദ്യമായി പൂർണ്ണമായി ചിത്രീകരിക്കുന്ന ഈ ചിത്രം എ.എ.സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാട് നിർമ്മിക്കുന്നു. സഹനിർമ്മാണം – മനോജ് അലുമുള്ളി തൊടി, ക്യാമറ – മധു കാവിൽ, ഗാനരചന -എം.വി.നിഷാദ്, സംഗീതം – മഞ്ജു നിഷാദ്, സുരേഷ്, ആലാപനം – പി.ജയചന്ദ്രൻ ,സുധീപ് കുമാർ, കൊല്ലം അഭിജിത്ത്, പശ്ചാത്തല സംഗീതം – രഘുപതി, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് ഗുരുവായൂർ, മേക്കപ്പ് – അരുൺ,പി.ആർ.ഒ- അയ്മനം സാജൻ മഞ്ജു നിഷാദ്, മനോജ് ഹരിദാസ്, ജീവൻ ചാക്ക, വിനു കല്ലറ, അനുരാജ് രാജൻ, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്,…
Read Moreചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവിന്റെ വിവാഹത്തിന് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി
konnivartha.com : ചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവും നടനുമായ കോന്നി വെങ്ങവിളയില്‍ ജിസ് തോമസിന്റെ വിവാഹത്തിന് ചലച്ചിത്ര താരം മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി . കോന്നി സെൻ്റ്. ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഇവിടെ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിന് ഇടയില്‍ ആണ് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തിയത് . ആന്‍സി ഡേവിഡ് ആണ് ജിസ് തോമസിന്റെ വധു. ജിസ് നിർമ്മിച്ച ചതുർമുഖം സിനിമയിലെ നായികയായിരുന്നു മഞ്ചു വാര്യർ.
Read Moreകര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍
കര്‍ക്കടകം,തണുത്ത കാറ്റേറ്റ് മനസ് തണുപ്പിക്കാനുള്ള കാലം കൂടിയാണ്.രാമായണ മാസം ആരംഭം .വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നാണ് കര്‍ക്കടകം. രാമായണ മാസമായാണ് അവര്‍ കര്‍ക്കടകത്തെ കാണുന്നത്. അതിനാല്‍ തന്നെ വരുന്ന ഒരു മാസക്കാലം വിശ്വാസികള്‍ക്ക് അദ്ധ്യാത്മിക ചിന്തകള്ക്കുള്ളതാണ്. നിലവിളക്കിന് മുന്നില്‍ എഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണം പാരായണം ചെയ്ത് ഭക്തിനിര്ഭരമാകുന്ന കാലം. അദ്ധ്യാത്മിക ചിന്തകളില്‍ മനം നിറയുന്ന വിശ്വാസി പുത്തന്‍ ചിന്തകളുമായി പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കും. വറുതിയുടെ പഞ്ഞമാസം ഭക്തിക്കപ്പുറം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ കഥ കൂടിയുണ്ട് കര്ക്കടകത്തിന് പറയാന്‍. പാടത്തും പറമ്പിലും പണിയില്ലാത്ത വറുതിയുടെ കാലം. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് കീഴില്‍ മേലാളന്റെ കനിവ് കാത്ത് കഴിഞ്ഞ കാലം. ഒരു നേരത്തെ അന്നത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്തെ പഞ്ഞമാസമെന്ന പേരിട്ടും മലയാളി വിളിച്ചിരുന്നു.മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട് ഈ മാസത്തിന്. മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു,…
Read Moreകര്‍ക്കടക മാസപൂജകള്‍ക്ക് ശബരിമല നട തുറന്നു
കര്‍ക്കടക മാസപൂജകള്‍ക്ക് ശബരിമല നട തുറന്നു; ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്ര നടകളും തുറന്നു. ശേഷം പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. 21 വരെയാണ് നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് അഭിഷേകവും…
Read Moreകോന്നി ബ്ലോക്ക് ആരോഗ്യ മേള സംഘടിപ്പിച്ചു:മേള യു ഡി എഫ് ബഹിഷ്ക്കരിച്ചു
konnivartha.com : കോന്നി ബ്ലോക്ക് ആരോഗ്യ മേള പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ.കെ .യു .ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി. വൈ.എസ് പി ബൈജു കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത ആരോഗ്യജാഥ രാവിലെ ഒന്‍പത് മണിക്ക് പൂങ്കാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. മേളയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സംഘടിപ്പിച്ചു. ഏകരോഗ്യം നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന് ഏകരോഗ്യ ബോധവല്കരണ ക്ലാസ്സ് നടത്തി. എക്സൈസ് വകുപ്പ് മദ്യ, മയക്കുമരുന്ന് ബോധവല്കരണ ക്ലാസ്സ് നടത്തി. ആരോഗ്യവകുപ്പ്, കുടുംബശ്രീ, എന്‍ എസ്സ് എസ്സ് കോളജ്, കോന്നി വിദ്യാര്‍ത്ഥികള്‍, പ്രമാടം ഫെല്ലോഷിപ്പ് കുട്ടികള്‍, പ്രമാടം ബാലസംഘം തുടങ്ങിയവരുടെ വിവിധ കലാ പരിപാടികള്‍ നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോന്നി ബ്ലോക്ക്…
Read Moreഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തോമസ് ഡിക്രൂസ് konnivartha.com : വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.എം.സി പ്രോവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു. സുപ്രസിദ്ധ കര്‍ണാടിക് സംഗീത വിദഗ്ദ്ധന് റവ ഡോ പോള്‍ പൂവത്തിങ്കല്‍ ചിക്കാഗോ സ്ട്രിങ്സ് ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ശ്രുതിസാന്ദ്രമായ ഈ സംഗീതവിരുന്നിനു സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ആഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഹ്രസ്വമായ ഉത്ഘാടനസമ്മേളത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്പോണ്‍സര്‍മാരെ ആദരിക്കും. പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും. ശനിയാഴ്ച നടന്ന ഡബ്യൂ എം സി എക്സികൂട്ടിവ് സമ്മേളനത്തില്‍…
Read Moreരാജപ്രമുഖൻ ട്രോഫി ചമ്പക്കുളം ചുണ്ടന്
konnivartha.com : ചമ്പക്കുളം മൂലം വള്ളംകളിയില്‍ കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചൂണ്ടന് കീരിടം. ഒന്‍പതു ചുണ്ടന് വള്ളങ്ങള്‍ മാറ്റുരച്ച ജലോത്സവത്തിലാണ് ചമ്പക്കുളം മുണ്ടക്കല്‍ എം.സി കുഞ്ചപ്പന്‍ നയിച്ച ചമ്പക്കുളം ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനവും കാരിച്ചാല്‍ ചുണ്ടന് മൂന്നാം സ്ഥാനവും നേടി. മൂന്നു വള്ളങ്ങള്‍ വീതം മത്സരിച്ച മൂന്നു ഹീറ്റ്സുകളിലെ ഒന്നാം സ്ഥാനക്കാരാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ട്രോഫി സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോ.രേണു രാജ്, ജില്ലാ പോലിസ് മേധാവി ജി. ജയദേവ്, മൂലം ജലോത്സവ സമിതി ചെയർമാനായ സബ് കളക്ടർ സൂരജ് ഷാജി, ജനറൽ കൺവീനറായ കുട്ടനാട് തഹസിൽദാർ എസ്. അൻവർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി വള്ളംകളി ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എം.എല്‍.എ.…
Read Moreകല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്
konnivartha.com : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍…
Read More