konnivartha.com/ എഡ്മണ്ടൻ: ആൽബർട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ടാ മലയാളി ഹിന്ദു അസോസിയേഷന്റെ (NAMAHA) നേതൃത്വത്തിൽ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് എഡ്മണ്ടനിലെ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. രാവിലെ 11 മണിക്ക് നമഹ പ്രസിഡന്റ് രവി മങ്ങാട്ട്, സെക്രട്ടറി പ്രജീഷ് നാരായണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശിവ മനോഹരി ഡാൻസ് അക്കാദമി ടീച്ചർ ഗോമതി ബറൂഡ നമഹ സ്പോൺസർ ജിജോ ജോർജ് എന്നിവരെ വേദിയിൽ ആദരിച്ചു. വിഭവ സമ്യദ്ധമായ ഓണ സദ്യക്ക് ശേഷം നയനമനോഹരമായ കലാപരിപാടികൾ അരങ്ങേറി. വാദ്യമേളങ്ങളുടേയും പൂവിളികളുടെയും അകമ്പടിയോടു കൂടിയുള്ള മാവേലി വരവ് ഏവർക്കും വ്യത്യസ്തമായ അനുഭവമായി. നമഹ മാതൃസമിതിയുടെ നേതൃത്വത്തിൽ അതി മനോഹരമായ തിരുവാതിര കളിയും നമഹ ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിച്ച നൃത്തനൃത്ത്യങ്ങൾ കാണാഘോഷപരിപാടികൾക്ക്…
Read Moreവിഭാഗം: Entertainment Diary
നെഹ്റു ട്രോഫി മഹാദേവികാട് കാട്ടില്‍ തേക്കേതിലിന്
Nehru Trophy Boat Race: Hattrick By Pallathuruthy Boat Club, Wins 68th Edition Of event konnivartha.com /ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്‍റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്. കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്‍റെ വീയ്യപുരം ചുണ്ടനും പോലീസ് ബോട്ട് ക്ലബ്ബിന്‍റെ ചമ്പക്കുളം ചുണ്ടനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും എത്തി. അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്. മൂന്ന്, നാല് ഹീറ്റ്സുകളില്‍നിന്ന് ഒരു ചുണ്ടനും ഫൈനില്‍ എത്തിയില്ല. അതേസമയം അഞ്ചാം ഹീറ്റ്സില്‍നിന്നും വീയ്യപുരം, നടുഭാഗം ചുണ്ടനുകള്‍…
Read Moreആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തണം: മന്ത്രി വീണാ ജോർജ്
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 11 നാണ് ഉതൃട്ടാതി ജലോത്സവം. രാവിലെ പത്തിന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പതാക ഉയർത്തുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കൊപ്പം ഐക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലങ്കാരം ചെയ്യുവാൻ വേണ്ട നിർദ്ദേശം നൽകാൻ ആറൻമുള പഞ്ചായത്തിനെ ചുമതലപ്പെടുത്തി. വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. തിരുവല്ല,…
Read Moreനേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി
konnivartha.com /എഡ്മന്റൻ: എഡ്മന്റൻ മലയാളികൾക്കായി നേർമ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി കോലാടിയിൽ പരിപാടികൾ ഉൽഘാടനം ചെയ്തു. നയന മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആഗതനായ മാവേലിമന്നൻ സന്നിഹിതരായിരുന്ന മലയാളികളെ അനുഗ്രഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്ത മാവേലി മന്നൻ നല്ലൊരു പുതുവത്സരം ആശംസിച്ചു. മലയാളി മങ്കമാരുടെ തിരുവാതിരയും, നേർമ കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങളും കാതിനു ഇമ്പമേകുന്ന ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. എഡ്മൺറ്റണിലെ കലാകാരന്മാർ ഒരുക്കിയ ഫ്യൂഷൻ ഓർക്കസ്ട്ര പല മലയാളികൾക്കും ആദ്യത്തെ അനുഭവമായിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.. നേർമ സംഘടിപ്പിച്ച ആവേശോജ്ജലമായ ഓൾ കാനഡ വടംവലി’ മത്സരത്തിനു ഒന്നും രണ്ടും സമ്മാനങ്ങൾ…
Read Moreപാം ഇന്റർനാഷണലിനെ – ഇന്‍റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു
konnivartha.com /കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിനു (PALM International) കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് അംഗീകാരമായി ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പത്തനാപുരം ഗാന്ധിഭവൻ നൽകുന്ന ഈ അവാർഡ് സെപ്റ്റംബർ 5 , തിങ്കളാഴ്ച്ച, രാവിലെ 11.30 നു പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ .മുൻ ഡി. ജി. പി യും , പണ്ഡിതനും , മലയാളികളുടെ പ്രിയങ്കരനുമായ ഡോ : അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് പാം ഇന്റർനാഷണലിന്റെ ഭാരവാഹികൾക്ക് സമർപ്പിക്കുന്നു എന്ന് ജോസഫ് ജോൺ കാൽഗറി അറിയിച്ചു
Read Moreഅറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
konnivartha.com : അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉയര്‍ത്തും ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. ആകെ 77 വള്ളങ്ങള്‍ ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ്…
Read Moreചരിത്രം കഥ പറയട്ടെ : തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ
konnivartha.com : ഒതേനന്‍റെ സ്മരണ നില നിര്‍ത്താന്‍ അത് പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ചരിത്ര മ്യൂസിയം തന്നെ വേണം എന്നാണ് പഴമക്കാരുടെ ആഗ്രഹം . ചരിത്രം കഥ പറയട്ടെ തലമുറകളുടെ സിരകളിൽ പോരാട്ട വീര്യത്തിന്‍റെ അഗ്നി കോരിയിട്ട വടക്കൻ പാട്ടുകൾക്ക് അഞ്ഞൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടാവും. കടൽ പുലിയായ കുഞ്ഞാലി മരയ്ക്കാരുടെ ഉറ്റമിത്രമാണെന്നത് കൊണ്ടു തന്നെ ഒതേനന്‍റെ ജീവിതകാലം കണക്കാക്കാനും പ്രയാസമില്ല . വടകര മേപ്പയിലെ തച്ചോളി മാണിക്കോത്ത് തറവാട്ടിലെ പന്ത്രണ്ട് സഹോദരങ്ങളുടെ വീരഗാഥകളാണ് തച്ചോളി പാട്ടുകളിലെ കാതൽ.ഇവയിലെല്ലാം മയ്യഴി എന്ന പ്രദേശം കടന്നു വരുന്നുണ്ട്. മയ്യഴി പുഴയ്ക്ക് പാലമില്ലാതിരുന്ന കാലത്ത് അഴിയൂർ ഭാഗത്തെ കോട്ടമല കടവ് കടന്നാണ് അക്കരെയെത്തിയിരുന്നത്. ഇപ്പോഴും ഇവിടെ ഒരു കളരിയുണ്ട്.ഒരിക്കൽ പുഴയിൽ ചൂണ്ടയിട്ടിരുന്ന മീൻപിടുത്തക്കാരന് വിചിത്രമായ ഒരനുഭവമുണ്ടായി. മറുകരയിലുള്ള തോണിക്കാരനേയും കാത്ത് നിന്നിരുന്ന ആരോഗ്യ ദൃഢഗാത്രനായ അതികായൻ…
Read Moreപ്രധാനമന്ത്രി കാലടി ഗ്രാമത്തിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു
പ്രധാനമന്ത്രി കാലടി ഗ്രാമത്തിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു PM visits Sri Adi Shankara Janma Bhoomi Kshetram at Kalady village The Prime Minister Shri Narendra Modi, visited Sri Adi Shankara Janma Bhoomi Kshetram, the holy birthplace of Adi Shankaracharya, at Kalady village in Kochi today.
Read Moreവനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
konnivartha.com : വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2022 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ഓരോ പുരസ്‌കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ/നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25.…
Read Moreരാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള : മികച്ച കഥാചിത്രം ലിറ്റിൽ വിങ്സ് : :ലോങ് ഡോക്യുമെന്ററി പുരസ്കാരം എ.കെ.എയ്ക്ക്
പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ എം. യു ആണ് ചിത്രം സംവിധാനം ചെയ്തത്. മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു. ബംഗാളി സംവിധായകരായ ദെബാങ്കൻ സിങ് സൊളാങ്കി, ബിജോയ് ചൗധരി, എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്തത്. റെബാക്ക ലിസ് ജോൺ സംവിധാനം ചെയ്ത ലേഡീസ് ഓൺലിക്കാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം. രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്‌ക്കാരം ഹിന്ദി ചിത്രമായ പാർട്ടി പോസ്റ്ററിന് ലഭിച്ചു (സംവിധാനം ഋഷി ചന്ദന).…
Read More