konnivartha.com: വ്യത്യസ്ത ചിരി അനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനായി കെങ്കേമം എന്ന ചിത്രം ജൂലൈ 28-ന് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ, സ്വപ്നങ്ങളുടെ കഥയാണ് കെങ്കേമം. ജീവിക്കാൻ വേണ്ടിയുള്ള യാത്രയിൽ, ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ,ഊരാക്കുടുക്കിൽ ചെന്നുപെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളും, അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണ് കെങ്കേമം. മമ്മൂട്ടി, മോഹൻലാൽ, സണ്ണി ലിയോണീ ഫാൻസായ ഡ്യൂടും, ബഡിയും, ജോർജും. തമ്മിലുള്ള ഫാൻ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് 3 കാലഘട്ടമാണ്. 2018 മുതൽ 2023 വരെയുള്ള കൊറോണക്കു മുൻപും, പിൻപും നടന്ന കഥ ! അന്ന് ഉണ്ടായ സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും,…
Read Moreവിഭാഗം: Entertainment Diary
കല്ലേലി കാവിൽ നാഗ പൂജ സമര്‍പ്പിച്ചു
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം…
Read Moreകല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും നടന്നു
കോന്നി :പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ നടന്നു. ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും…
Read Moreഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു
ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read Moreശിങ്കാരി പെരുമ: വിജയതാളമായി ‘രുദ്രതാളം’
വനിതകൾക്ക് ഒരു വരുമാനമാർഗമെന്ന നിലയിൽ അഞ്ച് വർഷം മുൻപ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയ പദ്ധതി, ഇപ്പോൾ അതിർത്തികൾ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തിൽ കൊട്ടിത്തിമിർക്കുന്ന കലാകാരികൾ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ‘രുദ്രതാളം’ എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ശിങ്കാരി മേളം ടീം ഇപ്പോൾ നാടിന്റെയാകെ താളമായി മാറിയിരിക്കുകയാണ്. നൂറിലധികം പരിപാടികൾ അവതരിപ്പിച്ച് കൊട്ടിത്തെളിഞ്ഞ സംഘം, തമിഴ്‌നാട്ടിലും കലാവിരുന്നൊരുക്കി.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, കേട്ടുപഴകിയ സ്വയംതൊഴിൽ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ശിങ്കാരി മേളം ടീം എന്ന ആശയം ബ്ലോക്ക് പഞ്ചായത്ത് 2017ലാണ് നടപ്പാക്കുന്നത്. കടമ്പകളേറെ പിന്നിട്ടാണ് പദ്ധതി വിജയത്തിലെത്തിച്ചത്. ആദ്യം അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി ശിങ്കാരിമേളം പഠിക്കാൻ താത്പര്യമുള്ള 33 വനിതകളെ കണ്ടെത്തി. തുടർന്ന് ശിങ്കാരിമേളം കലാകാരൻ മുരളീധരൻ നായരുടെ കീഴിൽ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ഒരു വർഷം…
Read Moreഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘം: പഠനകളരി സംഘടിപ്പിച്ചു
konnivartha.com: ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘം അഞ്ച് വര്‍ഷമായി നല്‍കിവരുന്ന പദ്ധതിയുടെസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയായ ചിറക് സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും ,മെറിറ്റ് ഫെസ്റ്റും വഞ്ചിപ്പാട്ട് പഠനകളരിയും സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൂന്നാം വാർഡ് മെമ്പർ ജോയ്സി എബ്രഹാം പുരസ്കാര വിതരണം നടത്തി.ഒന്നാം വാർഡ് മെമ്പർ സോമൻ പിള്ള ,വഞ്ചിപ്പാട്ടിൽ വജ്രജൂബലി ഫെലോഷിപ്പ് ജേതാവ് മാലക്കര വിനീത് ,ട്രസ്റ്റ് പ്രസിഡന്റ് റോബിന്‍ കാരവള്ളില്‍ ,പ്രവാസി കോഡിനേറ്റര്‍ രാജേഷ് പേരങ്ങാട്ട് , കെ.എസ്.ബിനു,സിജോ ജോസഫ് ആഷ,വിഷ്ണു മെഡികെയര്‍ ,ജിബി ,ദീപ എന്നിവർ പ്രസംഗിച്ചു
Read Moreവായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം:ദേവിക സുരേഷിന് ഒന്നാം സ്ഥാനം
konnivartha.com: പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷ് ഒന്നാംസ്ഥാനവും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍ രണ്ടാം സ്ഥാനവും നേടി. ജൂലൈ 18ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യത നേടി. എല്‍പി വിഭാഗം ചിത്രരചനാമത്സരത്തില്‍ മഞ്ഞനിക്കര ഗവ. എല്‍പി സ്‌കൂളിലെ നിരഞ്ജന. പി. അനീഷ് ഒന്നാം സ്ഥാനവും. ചൂരക്കോട് എല്‍പി സ്‌കൂളിലെ ജെ.വി. ദേവിക രണ്ടാം സ്ഥാനവും വള്ളിക്കോട് ഗവ. എല്‍പി സ്‌കൂളിലെ അനാമിക കാര്‍ത്തിക് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ വിതരണം ചെയ്തു. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ക്വിസ് മാസ്റ്റര്‍ റൂബി ടീച്ചര്‍, വായന…
Read MoreMSME കോൺക്ലേവ് അവാർഡ് വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിക്ക്
konnivartha.com: തൃശ്ശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിക്ക് MSME കോൺക്ലേവ് വക അവാർഡ് .കേരളത്തിൽ ആദ്യമായാണ് വാസ്‌തു ശാസ്ത്രം പഠിപ്പിക്കുന്ന സ്ഥാപനത്തിന് അംഗീകാരം ലഭിക്കുന്നത് . വാസ്തു ശാസ്ത്ര പരിശീലനത്തിനും , ഇൻഡസ്ട്രിയൽ വാസ്തു ശാസ്ത്രത്തിലുള്ള സംഭാവനകൾക്കുമായാണ് വാസ്തു ഭാരതിക്ക് ഈ അംഗീകാരം ലഭിച്ചത്.വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്‌തു വിദഗ്ദനുമായ ഡോ .ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD മുൻ കേരള ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയിൽ നിന്നും ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി . നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്ന സംരംഭങ്ങളെ , ഉന്നതപ്രതിഭകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് MSME കോൺക്ലേവ് അവാർഡ് ദാന ചടങ് നടത്തിയത് . വാസ്‌തുശാസ്‌ത്രത്തിൽ കേന്ദ്രഗവർമ്മണ്ട് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടുകൂടി വാസ്‌തു…
Read Moreശശികല നായരുടെ ‘ഉള്ളെഴുത്ത്’ പുസ്തകം പ്രകാശനം ചെയ്തു
konnivartha.com: മലയാളത്തിലെ ആദ്യ പുസ്തകാലയമായ കോന്നി വീനസ് ബുക്ക് ഡിപ്പോ & ബുക്ക് പബ്ലിഷിങ് കമ്യൂണിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഉള്ളെഴുത്ത്’ പ്രകാശനം ചെയ്തു. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയയായ പ്രവാസി എഴുത്തുകാരിയായ ശശികല നായരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പുകളുടെ സമാഹാരമാണ് ഉള്ളെഴുത്ത്. റാന്നി എം എൽ എ അഡ്വ: പി. എൻ. പ്രമോദ് നാരായണൻ പത്തനംതിട്ട ഡപ്യൂട്ടി ജില്ലാ കളക്ടർ ആർ രാജലക്ഷ്മിയ്ക്ക് ആദ്യകോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു . സാംസ്കാരികസമ്മേളനം നടന്നു . റാന്നി കാട്ടൂർ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരികസമ്മേളനത്തിൽ അതിവേഗചിത്രകാരനും സചിത്രപ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു. കരമന എൻ എസ് എസ് വിമിൻസ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ അനില ജി നായർ പുസ്തകാവതരണം നിർവഹിച്ചു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ്, പഞ്ചായത്ത്…
Read Moreആറന്മുള വള്ളസദ്യ 23ന് തുടങ്ങും
ആറന്മുള വള്ളസദ്യയ്ക്ക് 23ന് തുടക്കം. ഒക്ടോബർ 2 വരെയാണ് വള്ളസദ്യ വഴിപാടുകൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് വള്ളസദ്യ. പ ള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കം തുടങ്ങി.അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ വള്ളസദ്യ നടത്തുന്നത്. 52 കരകളിൽ നിന്നുളള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും തിരുവോണത്തോണി വരവ് ഓഗസ്റ്റ് 29നും ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2നും നടത്തും.ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2നും നടത്തും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 6നാണ്.
Read More