വസന്തോത്സവത്തിന് തുടക്കം:ജനുവരി 3 വരെ

  തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരുന്നു. ഐ ബി സതീഷ് എം എൽ എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം പി, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം…

Read More

കോന്നി ഫെസ്റ്റിൽ ഇന്ന് (25/12/24)

  ഡിസംബർ 25ന് രാത്രി ഏഴിന് ക്രിസ്തുമസ് ആഘോഷം പ്രശസ്ത ഗായകൻ കെ ജി മാർക്കോസ് ഉദ്ഘാടനം ചെയ്യും

Read More

കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ

  ഇന്ന് രാത്രി 7 മണി മുതൽ കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ (ചരിത്ര സംഗീത നൃത്ത നാടകം ) സ്ഥലം :കോന്നി ചിറയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മണ്ഡല മഹോത്സവം. തീയതി :2024 ഡിസംബർ 24 ചൊവ്വ (1200 ധനു :9) സമയം :രാത്രി 7 മണി മുതൽ

Read More

ഡാലസ് മലയാളി അസോസിയേഷന്‍ : കാരുണ്യ പദ്ധതി സമര്‍പ്പിക്കുന്നു

  ബിനോയി സെബാസ്റ്റ്യന്‍ konnivartha.com: ടെക്‌സസിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്‌സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി ജോസ് പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കായുള്ള പ്രത്യേക സഹായം, തുടങ്ങിയ രംഗങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ പദ്ധതി കേരളത്തിലെ ലയസ് ക്ലബുകളുമായി സഹകരിച്ചു നടപ്പില്‍ വരുത്തുവാനുള്ള പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദേഹം പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷനുമായി സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചകൊണ്ട് മുന്നോട്ടു പോകുമെന്ന് ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റായ ബിജു ലോസ പറഞ്ഞു. പ്രമുഖ വ്യവസായിയും സാമൂഹപ്രവര്‍ത്തകനുമായ വര്‍ഗീസ് ചാമത്തില്‍, വ്യവസായിയായ…

Read More

കോന്നി ഫെസ്റ്റില്‍ തിരക്കേറി : വ്യാപാര സ്റ്റാളുകൾ,കലാസന്ധ്യകൾ

  konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിന് തിരക്കേറി. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുള്ള വിനോദങ്ങൾ ഫുഡ് കോർട്ട് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും .കോന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ പെട്ട ശ്രദ്ധേയരായ വ്യക്തിത്വങ്ങൾക്ക് കോന്നി ഫെസ്റ്റിവൽ ആദരവ് നൽകുന്നു സിനിമാ സീരിയൽ താരങ്ങളും ടെലിവിഷൻ പരിപാടികളോടെ ശ്രദ്ധേയരായ കലാകാരന്മാരും അണിനിരക്കുന്ന വിവിധ കലാസംഘങ്ങളുടെ പരിപാടികൾ തുടർന്നുള്ള ഓരോ ദിവസങ്ങളിലും ഉണ്ടായിരിക്കും. ക്രിസ്മസ് ഗാനാലാപന മത്സരം ചലച്ചിത്ര ഗാനാലാപന മത്സരം…

Read More

കല്ലേലികാവിൽ 999 മലക്കൊടി ഊട്ട് പൂജ നടന്നു

  കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ഊട്ട് പൂജ നടന്നു. പ്രകൃതി വിഭവങ്ങൾചുട്ടു ചേർത്ത് വെച്ച് ഊട്ട് പൂജ നൽകി. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട്‌ വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടയ്ക്കും…

Read More

കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു

konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. മലയോര നാടിൻ്റെ വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ എസ് .സന്തോഷ്കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ,സീരിയൽ താരം പ്രിൻസ് വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അമ്പിളി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ,, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

Read More

കോന്നി മാങ്കുളം യുവ ക്ലബ്ബിലെ കലാ കായിക പ്രതിഭകളെ അഭിനന്ദിച്ചു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് 2024 കേരളോത്സവത്തിൽ കോന്നി ഗ്രാമപഞ്ചായത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ബ്ലോക്ക് തലത്തിൽ ഓവറോൾ നേടിയ കോന്നി മാങ്കുളം യുവ ക്ലബ്ബിലെ കലാ കായിക പ്രതിഭകളെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു

Read More

സ്‌കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു

  ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർസെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരയിനങ്ങളിലായി പതിനയ്യായിരത്തിൽപരം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ. സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും…

Read More

കല്ലേലിക്കാവില്‍ മലക്കൊടി ദര്‍ശനം ധനു പത്തു വരെ

  konnivartha.com/ കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ദര്‍ശനം ധനുമാസം പത്തു വരെ ഉണ്ടാകും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു . അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട്‌ വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ…

Read More