അ‍ഞ്ച് ഓസ്‌ക്കാര്‍ അവാർഡ് അനോറയ്ക്ക് : മികച്ച നടന്‍ എഡ്രീൻ ബ്രോഡി, മികച്ച നടി മൈക്കി മാഡിസൺ

Oscars 2025 Adrien Brody wins Best Actor, Mickey Madison wins Best Actress, Anora wins Best Picture തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു .ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അ‍ഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ ലോകത്തിന്‍റെ നെറുകയില്‍ മികച്ച ചിത്രമായി .അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി.മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാ​ഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ​ഗാനത്തിനാണ് മികച്ച ​ഗാനത്തിനുള്ള…

Read More

വന്യജീവി സങ്കേതത്തിൽ ജീവജാല സർവ്വെ ആരംഭിച്ചു

  ഇടുക്കി വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയെ കുറിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ സർവ്വെയ്ക്ക് തുടക്കമായി.വെളളാപ്പാറയിലുളള നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമിറ്ററിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ സർവ്വെ ഉദ്ഘാടനം ചെയ്തു. കേരള വനം-വന്യജീവി വകുപ്പും, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സർവ്വെ നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിലെ വന്യജീവികളെയും, ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ചെറുജീവികളെയും കുറിച്ചുളള പഠനം നടത്തുന്നത് വഴി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച മനസ്സിലാക്കുകയും അതിനുള്ള പ്രതിവിധികൾ കണ്ടെത്തി നടപ്പിലാക്കുകയുമാണ് സർവ്വെയുടെ ലക്ഷ്യം. ഇടുക്കി വന്യജീവി സങ്കേതത്തിലെ ചെമ്പകശ്ശേരി, വൈരമണി, വാകവനം, കിഴുകാനം, കെട്ടുചിറ, കൊന്നകഴി, മേമാരി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വെ. ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഫൗണ്ടർ മെമ്പറും റിസർച്ച് അസിസ്റ്റന്റുമായ ഡോ. കലേഷ് സദാശിവൻ, ഇടുക്കി…

Read More

കോന്നി :മലകളുടെ സംഗമ ഭൂമിക:ഇത് പാപ്പിനി കോട്ട

  konnivartha.com: കോന്നി കല്ലേലി വയക്കരയിൽ നിന്നും വയക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നുമൊക്കെ വടക്കായോ – വടക്ക് കിഴക്ക് ദിശയിലോ ദൃശ്യമാകുന്ന ഉയർന്ന മല പാപ്പിനി കോട്ടയാണ്. അച്ചൻകോവിലാറിന് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന പാപ്പിനിയുടെ ഏറ്റവും കൂടിയ ഉയരം 395 മീറ്ററാണ്. പാപ്പിനിയിൽ നിന്നും പ്രവഹിക്കുന്ന നീർചാലുകൾ കൊക്കാത്തോട്, നടുവത്തുമൂഴി എന്നീ തോടുകൾക്ക് ജലം പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര ഗവേഷകന്‍ അരുണ്‍ ശശി സാക്ഷ്യപ്പെടുത്തുന്നു . പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്. കൊക്കാത്തോടിന് ജലം പ്രദാനം ചെയ്യുന്ന പാപ്പിനി ഉപ നീർത്തടത്തിന്റെ വിസ്തൃതി 9.6035 ച.കി.മി.യാണ്. ഇഞ്ചചപ്പാത്തിന് വടക്ക് കിഴക്കായി ഈ ഉപനീർത്തടം വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടത്തിൻറെ വടക്ക്‌ ദിശയിൽ നിന്നുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് ജലമെത്തിക്കുന്നു. നടുവത്തുമൂഴി തോടിന് വടക്ക് കിഴക്കായി വ്യാപിച്ചു കിടക്കുന്ന നടുവത്തുമൂഴി- പാപ്പിനി…

Read More

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിത്തുത്സവം: ഫെബ്രുവരി 23 ന്

  konnivartha.com: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിത്തുത്സവം ഫെബ്രുവരി 23 ഞായർ രാവിലെ 10 മണി മുതൽ തമിഴ്നാട്ടിലെ വെല്ലൂർ വെങ്കിടേശ്വര ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും . രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് കർഷകരുടെ വിത്തിനങ്ങൾ വിത്തുത്സവത്തിൽ ഉണ്ടാകും. തമിഴ്നാട് സീഡ് സേവേഴ്സ് നെറ്റ് വർക്ക് എന്ന സംഘടനയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. നമ്മൾ കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ഒരുപാടിനം വിത്തുകൾ, നേരിൽ കാണുവാനും വാങ്ങുവാനും കഴിയും എന്നത് ഈ മേളയുടെ ആകർഷണമാണ്.

Read More

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി നാളെ മുതൽ തിയേറ്ററുകളിൽ

  konnivartha.com: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി നാളെ മുതൽ തിയേറ്ററുകളിലേക്കെത്തും.നായാട്ട്, ഇരട്ട, ഇലവീഴാ പൂഞ്ചിറ പോലെ ഒരുപാടു നല്ല പോലീസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപാടുപേർ ഉള്ള ഒരു ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും, മാർട്ടിൻ പ്രക്കാട്ട്,ഷാഹി കബീർ, റോബി രാജ് ഇവരൊക്കെ ജീത്തു അഷറഫുമായി ചേർന്ന് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ഇവർ മുൻപ് ചെയ്ത പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ശ്രെമിച്ചിട്ടുണ്ടെന്നും ആ വിശ്വാസം തനിക്കുണ്ടെന്നും മുൻപുള്ള അവരുടെയും എന്റെയും സിനിമകൾക്ക് നൽകിയ വിശ്വാസ്യതയും സ്വീകാര്യതയും നൽകണമെന്നും നാളെ മുതൽ തിയേറ്ററിൽ ഓഫീസർ ഓൺ ഡ്യൂട്ടി കാണണമെന്നും കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ അഭിപ്രായപ്പെട്ടു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന…

Read More

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )

konnivartha.com: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു . കഴിഞ്ഞ ഇരുപതു വര്‍ഷമായി കോന്നിയില്‍ നിന്നും കുവൈറ്റില്‍ എത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം ആണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു . കുവൈറ്റ്‌ കോന്നി നിവാസി സംഗമം ഭാരവാഹികള്‍…

Read More

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി

konnivartha.com: കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി. കോഴിക്കോട് ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി…

Read More

ഷെയിൻ നിഗം നായകനാകുന്ന “എൽ ക്ലാസിക്കോ” ടൈറ്റിൽ പോസ്റ്റർ റിലീസായി

  konnivartha.com: നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. എൽ ക്ലാസിക്കോ എന്നാണ് ചിത്രത്തിന്റെ പേര്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയിൻ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് എൽ ക്‌ളാസ്സിക്കോയുടെ സംവിധാനം നിർവഹിക്കുന്നത്. ചെമ്പൻ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയിൻ നിഗത്തിനോടൊപ്പം എൽ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീർ സുഹൈലും രോഹിത് റെജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ്…

Read More

ആഭ്യന്തര കുറ്റവാളി:ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക്

  KONNIVARTHA.COM: ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ:…

Read More

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു

Padma sree Dr. K Omanakutty Teacher was honored by the leadership of Gandhi Bhavan   konnivartha.com/ പത്തനാപുരം : പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഖ്യാത സംഗീതജ്‌ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവൻ ആദരിച്ചു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ആസ്ഥാനമായ പത്തനാപുരത്ത് നടന്ന സാംസ്കാരികസമ്മേളനവും ആദരണസഭയും വിഖ്യാത അതിവേഗചിത്രകാരനും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരകൻ എസ്. സുവർണകുമാർ, വയലാർ സാംസ്കാരികവേദി ജനറൽ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഗായിക കമല ലക്ഷ്മി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽ രാജ്, ഡോ. ഒ. വാസുദേവൻ, ഡോ. സബീന…

Read More