കോന്നി വാര്‍ത്ത : ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തില്‍ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരിഷത്തില്‍ പങ്കെടുക്കുന്നവര്‍ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു. പരിഷത്ത് നഗറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ഉറപ്പുവരുത്തും. നവീകരണം നടക്കുന്ന കുമ്പനാട്- ചെറുകോല്‍ റോഡിന്റെ നിര്‍മാണം പരിഷത്ത് നടക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിന് നിര്‍ദേശം നല്കി. ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും ക്രമീകരണങ്ങള്‍ ഉണ്ടാകും. പരിഷത്ത് നഗറില്‍ വിവിധ സ്ഥലങ്ങളില്‍…
Read Moreവിഭാഗം: Entertainment Diary
മാരാമണ്‍ കണ്വന്ഷന് സര്‍ക്കാര്‍തല ക്രമീകരണങ്ങളായി
കോന്നി വാര്‍ത്ത : ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പേടുത്തേണ്ട ക്രമീകരണങ്ങള്‍ തീരുമാനിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. 65 വയസിന് മുകളില്‍ പ്രായമുള്ളവരേയും, 10 വയസില്‍ താഴെ പ്രായമുള്ളവരേയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും. മാരാമണ്‍ ഭാഗത്തുള്ള നദിയുടെ വശം കെട്ടി സംരക്ഷിക്കുന്നതിന് പ്രപ്പോസല്‍ നല്‍കുമെന്നും കോഴഞ്ചേരി ഭാഗത്തുള്ള നദിയുടെ വശം കെട്ടുന്നതിന് പ്രപ്പോസല്‍ നല്‍കിയെന്നും പുതിയ പാലം പണി നടക്കുന്ന സ്ഥലത്തു കൂടെ ജനങ്ങള്‍ക്ക് സമ്മേളന…
Read Moreഎം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സില്‍ സ്പോട്ട് അഡ്മിഷന്
കോന്നി വാര്‍ത്ത : സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് , പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യത – 55 % മാര്‍ക്കോടുകൂടി ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.എസ്.സി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി / ബി.എസ്.സി ഇലക്ട്രോണിക്സ് / ബി സി എ അല്ലെങ്കില്‍ തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066, 04682-224785.
Read Moreസബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം
കോന്നി വാര്‍ത്ത : കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവ ആവശ്യമാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ല്കുത്തു മില്ല്, ഓയില്‍ മില്ല്, ഡ്രെയറുകള്‍, വാട്ടര്‍ പമ്പ് എന്നിവ സബ്സിഡിയോടെ ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 50 ശതമാനം നിബന്ധനകളോടെ സബ്സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം…
Read Moreജെസ്നയുടെ തിരോധാനം: സര്‍ക്കാര്‍ ദുരൂഹത അകറ്റണം- പോപുലര്‍ ഫ്രണ്ട്
കോന്നി വാര്‍ത്ത ഡോട്ട് കോം : കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്നയുടെ തിരോധാനവുമായി…
Read Moreഅരുവാപ്പുലം – ഐരവണ്‍ കടവില്‍ പാലം : 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായി
കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലത്തെയും, ഐരവണിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനുള്ള 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗം സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടു വന്നപ്പോൾ തന്നെ ശക്തമായ നടപടികളാണ് ഉണ്ടായത്.തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പാലം നിർമ്മാണത്തിന് അനുമതി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
Read Moreകോന്നി മണ്ഡലത്തിലെ ജനകീയ സഭയ്ക്ക് ഇന്ന് തുടക്കം
ജനകീയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ നേരിട്ടെത്തി പരിഹരിക്കുന്നു.കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിൽ ‘ജനകീയസഭ’ പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി 6 ന് പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ നടക്കും.ജനപ്രതിനിധികളും,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ നേരിട്ടെത്തി ജനകീയ പ്രശ്നങ്ങൾ കേൾക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ സഭയിൽ പങ്കെടുത്ത് ജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരമാവധി പ്രശ്നങ്ങൾക്ക് സഭയിൽ വച്ചു തന്നെ പരിഹാരമുണ്ടാക്കി നല്‍കും. കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും . റവന്യൂ, പോലീസ്, എക്സൈസ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലെയ്സ്’, ഗ്രാമവികസനം,പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ സഭയിൽ പങ്കെടുക്കുന്നതോടെ ജനകീയ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും.ആദ്യസഭയിൽ ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സംഘടിപ്പിക്കുക…
Read More‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോന്നി കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന ‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായര്‍ നിർവഹിച്ചു. കോന്നി കൃഷിഓഫീസര്‍ ജ്യോതിലക്ഷ്മി മുഖ്യസന്ദേശം നല്കി.മൂന്നാം വാര്‍ഡ് മെംമ്പര്‍ ജോയ്സ് എബ്രഹാം, എബ്രഹാം മേലൂട്ട്, രാജേഷ് പേരങ്ങാട്ട് ,ഗോൾഡൻ ബോയ്സ്പ്രസിഡന്റ് റോബിൻ കാരാവള്ളിൽ, സെക്രട്ടറി ബിനു കെ. എസ്, ജോ സെക്രട്ടറി സിജോ അട്ടച്ചാക്കൽ എന്നിവർ സംസാരിച്ചു .ആദ്യ ഘട്ടത്തിൽ 20 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Moreവനം വകുപ്പിലെ താത്ക്കാലിക ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ
കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. പോളിസി നിലവിൽ വന്നു. പോളിസി സംബന്ധിച്ച രേഖകൾ വനം വകുപ്പ് മേധാവി പി.കെ. കേശവന് മന്ത്രി അഡ്വ കെ രാജു കൈമാറി. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. രാജൻ സന്നിഹിതനായി. 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 50,000/- രൂപയുടെ ആശുപത്രി ചിലവും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിലെ മുൻനിര ജീവനക്കാർക്കുളള ഇൻഷുറൻസ് പോളിസിയും പരിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജീവനക്കാർക്കും, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 50,000/- രൂപയുടെ ആശുപത്രി ചെലവും ഉൾക്കൊളളുന്നതാണ് പരിഷ്ക്കരിച്ച…
Read Moreബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു
കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെയാണ് സംഭവം. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു.ബസിൽ 40ഓളം പേരുണ്ടായിരുന്നു
Read More