പത്തനംതിട്ടയില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ജില്ലയിലെ പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. ശമ്പളം 7500 + 1125(ടിഎ). പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫെബ്രുവരി 18ന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പ്രോജക്ട്, സന്തോഷ് സൗണ്ട് സിസ്റ്റത്തിന് എതിര്‍വശം, ആനപ്പാറ പിഒ, പത്തനംതിട്ട, പിന്‍- 689645. ഫോണ്‍: 0468 2325294, 9747449865. ഇമെയില്‍- [email protected].

Read More

അരുവാപ്പുലം ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി. അച്ചൻകോവിലാറിനു കുറുകെഅരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിർമ്മിക്കുന്നത്. അതിനാൽ എൽ.എസ്.ജി.ഡി.എഞ്ചിനീയറിംഗ് വിഭാഗം മേൽനോട്ടം നിർവ്വഹിക്കും. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ്. അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിൽആറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണ്. കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്രയുടെ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

  കോന്നി വാര്‍ത്ത : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ടവരെ സംബന്ധിച്ചും ഓക്‌സിലറി ബൂത്തുകളെ സംബന്ധിച്ചും ജില്ലാ കളക്ടര്‍ വിശദീകരിച്ചു. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് ക്ലാസ് എടുത്തത്. ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തവണ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്റെ സവിശേഷതകളെ സംബന്ധിച്ചും ക്ലാസില്‍ വിവരിച്ചു. വിവിപാറ്റ് എം ത്രീ മെഷീനുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ബെല്‍ എന്ന കമ്പനിയാണ് ഈ മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍പ് ഉപയോഗിച്ചിരുന്ന മെഷീനുകളില്‍ നിന്നും മെച്ചപ്പെട്ട രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മെഷീനുകള്‍ പരസ്പരം ഘടിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ട്രോള്‍…

Read More

ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു .അഞ്ജുവിന് സയൻസ് പഠിക്കാം

  കോന്നി വാര്‍ത്ത : അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. .ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത് . എന്നാൽ അപേക്ഷ അയച്ച കേന്ദ്രത്തിലെ അപാകത മൂലം സയൻസിന് അപേക്ഷിക്കാതെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ പ്ലസ് വൺ അപേക്ഷ അപ്‌ലോഡ് ചെയ്യപ്പെട്ടത് . പത്താംക്ലാസിൽ എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടി ഉയർന്ന വിജയം നേടിയ കുട്ടി തനിക്ക് സംഭവിച്ച അബദ്ധംപുറത്തുപറയാതെ ഹ്യൂമാനിറ്റീസ് വിയത്തിന് ചേർന്ന് വിഷമിച്ചിരിക്കുകയായിരുന്നു . സയൻസ് നോടുള്ള അഭിനിവേശം മൂലം ഹ്യൂമാനിറ്റീസ് പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു.ഈ വിഷയം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായരുടെ ശ്രദ്ധയിൽപ്പെടുത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥലം…

Read More

കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 18 ന് മുഖ്യമന്ത്രി നിര്‍വഹിക്കും കോന്നി വാര്‍ത്ത : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സ്‌കൂളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നത് ഈ സര്‍ക്കാരിന്റെ നയമാണെന്നും എംഎല്‍എ പറഞ്ഞു. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയാണ് രണ്ടു ബ്ലോക്കുകളുടെ…

Read More

മികവിന്റെ അഞ്ച് വര്‍ഷങ്ങള്; വികസന ഫോട്ടോപ്രദര്‍ശനത്തിന് അടൂര്‍ മണ്ഡലത്തില്‍ തുടക്കം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനനത്തിന് അടൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. ‘മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍’ എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യപ്രദര്‍ശനം അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയുടെ വിവിധ നിയോജക മണ്ഡലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ധാരാളം ആളുകളാണ് എത്തിയത്. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജി പി.…

Read More

കളക്ടറുടെ അദാലത്തിലേക്ക് ലഭിച്ച പരാതികള്‍ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പരിഗണിക്കും

  ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ റദ്ദ് ചെയ്തതിനാല്‍ ഈ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകളും ‘സാന്ത്വന സ്പര്‍ശം’ അദാലത്തുകളിലേക്ക് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ‘സാന്ത്വന സ്പര്‍ശം’ പരാതി പരിഹാര അദാലത്തുകള്‍ ഈ മാസം 15, 16, 18 തീയതികളിലാണ് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്നത്.

Read More

ചിക്കാഗോ സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

  ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Meeting ID: 814 7525 9178) ഡിസംബര്‍ മാസ സാഹിത്യ വേദിയില്‍ “വിശ്വസാഹിത്യത്തിന്റെ ഉദയവും പരിണാമവും” എന്ന വിഷയത്തെ അധികരിച്ചു കാനഡയില്‍ നിന്നുള്ള ജോ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ആധികാരികമായ നിരവധി ചരിത്ര വസ്തുതകള്‍ പ്രദര്‍ശിപ്പിച്ചു അദ്ദേഹം നടത്തിയ പ്രസംഗം പങ്കെടുത്തവര്‍ക്ക് പുതിയ വിജ്ഞാനം പ്രദാനം ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ സാഹിത്യവേദിയില്‍ “കാളിദാസ കൃതികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കരുണാകരന്‍ സംസാരിക്കുന്നതാണ്. കാളിദാസനെപ്പറ്റിയുള്ള ഐതിഹ്യങ്ങളും കാളിദാസകൃതികളുടെ മലയാള സാഹിത്യത്തിലെ സ്വാധീനവും കാളിദാസ കാവ്യങ്ങളുടെ അവലോകനവുമായിരിക്കും ഉള്ളടക്കം. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഡോ. കരുണാകരന്‍ മിഷിഗണിലെ സാഗിനാ സിറ്റിയില്‍…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന്

  കോന്നി വാര്‍ത്ത: ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയാണ് കിടത്തി ചികിത്സയുടെ ഉദ്ഘാടനം നടത്തുന്നത്.ആദ്യ ഘട്ടമായി 100 കിടക്കയാണ് ക്രമീകരിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ജീവനക്കാർ മെഡിക്കൽ കോളേജിൽ എത്തിത്തുടങ്ങി. സ്ഥിരം ഡോക്ടർമാരെ കൂടാതെ താല്കാലിക ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നേഴ്സിംഗ് സൂപ്രണ്ട്, 4 ഹെഡ് നേഴ്സ്മാർ, 11 സ്റ്റാഫ് നേഴ്സുമാർ തുടങ്ങിയ ജീവനക്കാർ ജോലിക്ക് ഹാജരായിട്ടുണ്ട്. ബാക്കി നേഴ്സിംഗ് ജീവനക്കാർ വരും ദിവസങ്ങളിൽ ജോലിക്കെത്തും. ഇതര വിഭാഗം ജീവനക്കാരും ജോലിക്ക് എത്തിക്കൊണ്ടിരിക്കുന്നു. കിടത്തി ചികിത്സ ആരംഭിക്കുന്നത്തിന്‍റെ ഭാഗമായി ജീവനക്കാർക്കും, ചികിത്സയ്ക്ക് എത്തുന്നവർക്കും സൗകര്യം ക്രമീകരിച്ചു നല്കുന്നതിന് കെ.എസ്.ആർ.ടി.സി…

Read More