തെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ജില്ലയില്‍ രേഖപ്പെടുത്തിയത് 19,765 പേര്‍

  പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരില്‍ 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരില്‍ 46 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി. 80 വയസിന് മുകളിലുള്ള 18,733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണു സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത നേടിയ 20,677 പേരില്‍ 19,765 പേര്‍ വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്. മാര്‍ച്ച്…

Read More

ബിജെപി റീ പോളിങ്ങ് ആവശ്യപ്പെട്ടു

    കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ബൂത്ത് നമ്പർ 208 ൽ ബി ജെ പി റീ പോളിങ്ങ് ആവശ്യപ്പെട്ടു. ബാലറ്റ് മെഷീനിൽ 681 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രജിസ്റ്ററിൽ 682 വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടിങ്ങിൽ സംശയമുണ്ടെന്നും റി പോളിങ്ങ് അനിവാര്യമാണെന്നുംബി ജെ പി ആവശ്യപ്പെട്ടു.

Read More

തെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന്‍ രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ

  നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍ തട്ടുദോശ, ഓംലെറ്റ്, ചായ എന്നിവയും ലഭ്യമാക്കുന്നു. വെജിറ്റബിള്‍ ഊണിന് 50 രൂപയും മീന്‍കറിയുള്‍പ്പെടെ ഊണിന് 90 രൂപയും ചായ, സ്നാക്സ്, 10 രൂപയും നാരങ്ങാ വെള്ളം, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്ക് യഥാക്രമം 15 രൂപ, 40 രൂപയുമാണ് വില. കോന്നി, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകളും റാന്നിയില്‍ ഒരു യൂണിറ്റും അടൂരില്‍ മൂന്നു കുടുംബശ്രീ യൂണിറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ വിതരണത്തിന് പുറമേ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെയും പോളിംഗ് ബൂത്തുകളുടേയും അണുനശീകരണവും കുടുംബശ്രീ യൂണിറ്റുകള്‍ നടത്തി.

Read More

ശരണം വിളിച്ച് മോദി; ‘വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ല’

  ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷം.ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശുവിന്റെ പീഢാനുഭവങ്ങളേയും മോദി പ്രസംഗത്തില്‍ സ്മരിച്ചു.ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചുവിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ്രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത് ഒന്ന്-ദുരഭിമാനവും അഹങ്കരവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചു.എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികള്‍ക്കും. രണ്ട്-പണത്തോടുള്ള അത്യാര്‍ത്തി, കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള ഡോളര്‍,…

Read More

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സന്ദര്‍ശനം നടക്കുന്ന രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ആളുകള്‍ ഒഴിവാക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള റോഡില്‍ ഗതാഗതം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരിക്കും. അബാന്‍ ജംഗ്ഷനില്‍ നിന്നും റിംഗ് റോഡ് വഴി ഡി.പി.ഒ ജംഗ്ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, സ്റ്റേഡിയം വഴി അടൂര്‍ ഭാഗത്തേക്കും, തിരിച്ചുള്ള വാഹനങ്ങള്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, ഡി.പി.ഒ ജംഗ്ഷന്‍, റിംഗ് റോഡ് വഴി…

Read More

തൃശൂർ പൂരത്തിന് പൂര്‍ണ്ണ അനുമതി

  തൃശൂർ പൂരത്തിന് അനുമതി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ ഇന്ന് വീണ്ടും ചേർന്ന യോഗത്തിൽ എക്‌സിബിഷന് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കി. തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാറും നേരത്തേ വ്യക്തമാക്കിയിരുന്നു.

Read More

പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പരിശീലന പരിപാടി (29നു ) അവസാനിക്കും. ഈ മാസം 25,26,27 തീയതികളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യാഗസ്ഥര്‍ (29 നു ) അതത് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

Read More

ഐഎൻടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജി വെച്ചു : എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കും

  കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരനാണ് കോൺഗ്രസ് വിട്ടത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടി നിശ്ചയിച്ചയാളെ തോൽപ്പിക്കാൻ കൂട്ടുനിന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റായിരുന്ന പീതാംബരൻ മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗോപിയുടെ സഹോദരനാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. അലക്സാണ്ടർ മാത്യു സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും പാർട്ടി വിട്ട് ഇടത് പക്ഷത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുമെന്ന് അലക്സാണ്ടർ മാത്യു നേരത്തെ പറഞ്ഞിരുന്നു. അമ്പത് വർഷത്തെ കോൺഗ്രസ് ബന്ധം…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോന്നി മണ്ഡലത്തില്‍ കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍(സതേണ്‍ ബില്‍ഡിംഗ്), കോന്നി…

Read More

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നി മണ്ഡലത്തില്‍ പറഞ്ഞു .കെ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത് . പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എൻ എസ്സ് എസ്സിനെതിരെ വാളോങ്ങുന്നത് ശബരിമലയിൽ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതികാരമാണെന്ന് കെ സുരേന്ദ്രൻ. ശബരിമലയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സി പി എമ്മിനുള്ളത്. ശബരിമല വിഷയത്തിൽ പിന്നോട്ട് പോകാൻ തയ്യാറല്ല. ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ…

Read More