കലഞ്ഞൂർ : കലഞ്ഞൂർ ആർട്ട്‌സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം സംസ്ഥാന ഓർഫനേജ് ബോർഡ് അംഗവും, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ആയ ഡോ: പുനലൂർ സോമരാജൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കൈലാസ് സാജ് അധ്യക്ഷത വഹിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സജി, കൂടൽ പോലീസ് സബ് ഇൻസ്‌പെക്ടർ ജി. ബിജുകുമാർ, ഹരി ആറ്റൂർ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. താളവാദ്യക്കാരായ കോന്നിയൂർ വിപിൻ കുമാറിനെയും ശിഷ്യൻമാരെയും, ശ്യാം ലേഔട്ട്, പ്രശാന്ത് കോയിക്കൽ, തീർത്ഥ ബിജു എന്നിവരെയും ആദരിച്ചു.
Read Moreവിഭാഗം: Entertainment Diary
കോന്നി ഹരിതഗിരി തപോവനത്തിൽ ഭൗമശിൽപബോധനം സംഘടിപ്പിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം :അന്താരാഷ്ട്ര ഭൗമദിനത്തിന്‍റെ ഭാഗമായി കോന്നി ഹരിതഗിരി തപോവനത്തിൽ വെച്ച് ഹരിത ഭൂഛത്രം അഭിയാനും (Green Umbrella Project ) ഭൗമശിൽപ (Earth Art) ബോധനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 നു ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പരിപാടിയിലേക്ക് വനത്തെ പ്രണയിക്കുന്നവർക്കും സാഹസികയാത്രകളും കുന്നുകയറ്റവും ഇഷ്ടപ്പെടുന്നവർക്കും വനവിജ്ഞാനകുതുകികൾക്കും അണിചേരാം. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8281188888 നമ്പരിലേക്ക് വാട്സ് അപ് മെസ്സേജ് അയച്ച് മുൻകൂർ പേരു രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിച്ചു . Adv: jiTHESHji ഹരിത ഭൂഛത്രം അഭിയാൻ 9447701111 (to call) 7510177777 (to call) 8281188888 (WhatsApp)
Read Moreഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
മയാമി: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോള്‍ സ്കറിയാ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസും കമ്മീഷണര്‍ ഐറിസ് സിപ്പിളും കൂടി സംയുക്തമായി ഡോ.സുജമോള്‍ സ്കറിയയുടെ പേര് നിര്‍ദ്ദേശിക്കുകയും സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. സിറ്റി ഹാളില്‍വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കെരള സമാജം പ്രസിഡന്റ് ജോജി ജോണ്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സാജന്‍ കുര്യന്‍, ജോര്‍ജ് മലയില്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു. വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പതിനൊന്നു വ്യക്തികള്‍ അടങ്ങിയ സമിതിയുടെ നിര്‍ദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ സിറ്റി കൗണ്‍സില്‍ തീരുമാനം എടുക്കുന്നത്. മുംബൈ ഹിന്ദുജ നേഴ്‌സിങ് കോളേജില്‍ നിന്ന് ഡിപ്ലോമ നേടിയ ഡോ.സുജമോള്‍ സ്കറിയ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനധര ബിരുദവും ഡോക്ടറല്‍ ഡിഗ്രിയും…
Read Moreകല്ലേലി കാവിൽ പത്താമുദയ ഉത്സവം ഇന്നു മുതൽ 23 വരെ
ആദി-ദ്രാവിഡ നാഗ ഗോത്ര കലാരൂപങ്ങളുടെ ഊരുമുഴക്കത്തില്‍ കല്ലേലി കാവില്‍ പത്താമുദയ തിരു ഉത്സവം ഏപ്രില്‍ 14 മുതല്‍ 23 വരെ പത്തനംതിട്ട (കോന്നി ) : അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ ആദി ദ്രാവിഡ നാഗ ഗോത്ര ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഉണര്‍ന്നു . പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . വിഷു ദിനമായ…
Read Moreമേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് ദർശനത്തിന് അനുമതി. 14 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
Read Moreപത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി കാവ് ഒരുങ്ങി
കോന്നി വാര്‍ത്ത : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല സ്ഥാനമായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും .രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം ,താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും . രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം…
Read Moreപത്തനംതിട്ട ജില്ലയില് കോവിഡ് വാക്സിന് സ്വീകരിച്ചത് 1,86,089 പേര്
പത്തനംതിട്ട ജില്ലയില് 45 വയസിനുമേല് പ്രായമുള്ള 1,86,089 പേരാണ് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചത്. കോവിഡ് മുന്നിരപ്പോരാളികളായ ആരോഗ്യപ്രവര്ത്തകര് ഉള്പ്പെടെ 2,54,827 പേരാണ് ജില്ലയില് ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുള്ളത്. 45 വയസിനുമേല് പ്രായമുള്ള 4,84,572 പേര്ക്ക് വാക്സിന് വിതരണം ചെയ്യാനാണ് ജില്ല ലക്ഷ്യമിടുന്നത്. 63 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 22 സ്വകാര്യ കേന്ദ്രങ്ങളിലുമായി 33 ശതമാനം പേരാണ് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചത്. വിതരണ പുരോഗതി വിലയിരുത്തുവാന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നേരിട്ടെത്തി. ഇലന്തൂര് സാമൂഹികാരോഗ്യകേന്ദ്രം സന്ദര്ശിച്ച കളക്ടര്‍ വാക്സിന് വിതരണ പ്രവര്ത്തനങ്ങള് വിലയിരുത്തി. വാക്സിന് വിതരണ രംഗത്ത് പ്രവര്ത്തിക്കുന്ന ആരോഗ്യ പ്രവര്ത്തകരെ കളക്ടര്‍ അഭിനന്ദിച്ചു. ഇലന്തൂര് സാമൂഹികാരോഗ്യ കേന്ദ്രത്തില് ഇതുവരെ 60 വയസിനു മുകളില്‍ പ്രായമുള്ള 5479 പേരാണ്(74 ശതമാനം) വാക്സിന് സ്വീകരിച്ചത്. 7433 പേരെയാണ് ഇലന്തൂര് സാമൂഹികാരോഗ്യകേന്ദ്രം ലക്ഷ്യമിടുന്നത്. കോവിഡ്…
Read Moreതെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല് ബാലറ്റ് വോട്ട് ജില്ലയില് രേഖപ്പെടുത്തിയത് 19,765 പേര്
പത്തനംതിട്ട ജില്ലയില് 80 വയസ് കഴിഞ്ഞവര്, ഭിന്നശേഷിക്കാര്, കോവിഡ് ബാധിതര്, ക്വാറന്റൈനില് കഴിയുന്നവര് തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്മാരുടെ വീട്ടിലെത്തി സ്പെഷ്യല് ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില് 18,733 സ്പെഷ്യല് ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില് 17,917 പേരും, ഭിന്നശേഷി വിഭാഗത്തില്പ്പെട്ട 1885 പേരില് 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില് കഴിയുന്നവരുമായ 59 പേരില് 46 പേരും തപാല് വോട്ട് രേഖപ്പെടുത്തി. 80 വയസിന് മുകളിലുള്ള 18,733 പേരും ഭിന്നശേഷി വിഭാഗത്തില്പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില് കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല് ബാലറ്റ് വോട്ടിന് അര്ഹത നേടിയത്. മാര്ച്ച് 17 വരെ പ്രത്യേക തപാല് വോട്ടിന് അപേക്ഷിച്ചവര്ക്കാണു സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്ഹത നേടിയ 20,677 പേരില് 19,765 പേര് വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്. മാര്ച്ച്…
Read Moreബിജെപി റീ പോളിങ്ങ് ആവശ്യപ്പെട്ടു
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ബൂത്ത് നമ്പർ 208 ൽ ബി ജെ പി റീ പോളിങ്ങ് ആവശ്യപ്പെട്ടു. ബാലറ്റ് മെഷീനിൽ 681 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രജിസ്റ്ററിൽ 682 വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടിങ്ങിൽ സംശയമുണ്ടെന്നും റി പോളിങ്ങ് അനിവാര്യമാണെന്നുംബി ജെ പി ആവശ്യപ്പെട്ടു.
Read Moreതെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന് രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ
നിയമസഭാ തെരഞ്ഞെടുപ്പില് രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില് പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില് തട്ടുദോശ, ഓംലെറ്റ്, ചായ എന്നിവയും ലഭ്യമാക്കുന്നു. വെജിറ്റബിള് ഊണിന് 50 രൂപയും മീന്കറിയുള്പ്പെടെ ഊണിന് 90 രൂപയും ചായ, സ്നാക്സ്, 10 രൂപയും നാരങ്ങാ വെള്ളം, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്ക് യഥാക്രമം 15 രൂപ, 40 രൂപയുമാണ് വില. കോന്നി, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളില് രണ്ട് കുടുംബശ്രീ യൂണിറ്റുകളും റാന്നിയില് ഒരു യൂണിറ്റും അടൂരില് മൂന്നു കുടുംബശ്രീ യൂണിറ്റുകളുമാണ് പ്രവര്ത്തിക്കുന്നത്. ഭക്ഷണ വിതരണത്തിന് പുറമേ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെയും പോളിംഗ് ബൂത്തുകളുടേയും അണുനശീകരണവും കുടുംബശ്രീ യൂണിറ്റുകള് നടത്തി.
Read More