konnivartha.com: കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില് പാരിസ്ഥിതികബോധം വളര്ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള് സംഘടിപ്പിക്കുന്നു. ക്യാമ്പുകളില് പങ്കെടുക്കുന്നതിനായി 35 വയസ്സില് താഴെയുള്ള എഴുത്തുക്കാരില് നിന്നും ജൂലൈ 28 മുതല് അപേക്ഷകള് ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില് ഓണ്ലൈന് ആയോ തപാല് മാര്ഗമോ അപേക്ഷകള് സമര്പ്പിക്കാം. വിശദവിവരങ്ങള്ക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കാം. അപേക്ഷാഫോറത്തിനൊപ്പം ഒരു സാഹിത്യ സൃഷ്ടി കൂടി ഉള്പ്പെടുത്തണം. തപാലില് അപേക്ഷ സമര്പ്പിക്കുന്നവര് ഡയറക്ടര്, ഫോറസ്ട്രി ഇന്ഫര്മേഷന് ബ്യൂറോ, വനം വകുപ്പാസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില് അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാമ്പിന്റെ സ്ഥലവും തീയതിയും സംബന്ധിച്ചുള്ള അറിയിക്കും. കൂടുതല് വിവരങ്ങള്ക്ക് 0471-2529145 എന്ന നമ്പരില് ബന്ധപ്പെടാം.
Read Moreവിഭാഗം: Entertainment Diary
കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു
പ്രകൃതി ശക്തികളെ സാക്ഷി നിർത്തി കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസവും ആചാരവും താംബൂലത്തിൽ പ്രകൃതിയിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ നടന്നു.പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില് വാവ് ബലി പൂജകള് നടന്നു. മല ഉണര്ത്തി കാവ് ഉണര്ത്തി 999 മല ദൈവങ്ങള്ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്പ്പണം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി ആശാന്മാര്ക്കും ഗുരുക്കന്മാര്ക്കും പിതൃക്കള്ക്കും…
Read Moreസുമതി വളവ് ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്
konnivartha.com: കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക് തിയേറ്ററുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യൻ സെൻസേഷണൽ സിംഗർ ദീപക് ബ്ലൂവും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്. മലയാളത്തനിമ ചോർന്നു പോകാതെ മറ്റു ഭാഷകളുടെ…
Read Moreചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി
konnivartha.com: മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9-ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവർഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്. കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തിൽ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള…
Read MoreReviving Tribal Traditions at Kalleli Oorali Appooppan Temple with Karkidaka Vavu Bali Offerings
Pathanamthitta (Konni): Honoring 999 sacred hills and preserving the age-old faith practices of the Adi Dravida Naga tribal community, the Karkidaka Vavu Bali, Pitru Tarpanam, First Uru Manian Pooja, Parna Shala Pooja, Offering of 1001 Tender Coconuts, Submission of 1001 Murukkan, and the Vavoot Pooja will be held on July 24, starting from 4:00 AM, at the Kalleli Oorali Appooppan Temple (Moolasthanam) in Konni. The arrangements for the Karkidaka Vavu Bali ritual are being carried out with the necessary approvals from various departments of the central and state governments. The…
Read Moreഅക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപു
നാലു പുസ്തകങ്ങള് സ്വന്തം പേരില് പ്രസിദ്ധീകരിച്ചിട്ടുണ്ട് konnivartha.com: അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില് ഹൈസ്കൂള് വിഭാഗത്തില് ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണനില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ. പഠനത്തില് മികവുപുലര്ത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറില് നിന്ന് ഒരു പുരസ്കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു. പത്തനംതിട്ട ഭവന്സ് വിദ്യാമന്ദിര് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്. ഏഴാം ക്ലാസില് പഠിക്കുമ്പോള് 2023ല് ആദ്യ പുസ്തകം ‘എ ഗേള്സ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയന്സ് ഓഫ് ഗയ, ആര് ആന്ഡ് എ…
Read Moreവായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികള്ക്ക് സമ്മാനം വിതരണം ചെയ്തു
അറിവിനൊപ്പം ചിന്തയേയും ഉണര്ത്തുന്നതാണ് വായനയെന്ന് ജില്ലാ കലക്ടര് konnivartha.com: വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്ക്കുള്ള സമ്മാനവും സര്ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് ചേമ്പറില് നിര്വഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സര്ഗാത്മകതയേയും വളര്ത്തും. പുതിയ തലമുറയുടെ വായനാരീതി ഓണ്ലൈനിലേക്ക് മാറിയിട്ടുണ്ട്. പഠനത്തോടൊപ്പം ദിനപത്രമുള്പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങള് വായിക്കാന് കുട്ടികള് സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര് നിര്ദേശിച്ചു. മത്സര വിജയികളായ ആര്. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്സ് വിദ്യാമന്ദിര് പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്), അഭിരാമി അഭിലാഷ് (ടെക്നിക്കല് ഹയര് സെക്കന്ഡറി സ്കൂള് മല്ലപ്പള്ളി) എന്നിവര് കലക്ടറില് നിന്ന് സമ്മാനവും സര്ട്ടിഫിക്കറ്റും…
Read Moreകേരള ഫിലിം പോളിസി കോണ്ക്ലേവ് ലോഗോ പ്രകാശനം ചെയ്തു
ജനാധിപത്യപരമായ ഒരു സിനിമാനയരൂപീകരണം ചരിത്രത്തിലാദ്യം: മന്ത്രി സജി ചെറിയാന്:കേരള ഫിലിം പോളിസി കോണ്ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില് തിരുവനന്തപുരത്ത് konnivartha.com: തിരുവനന്തപുരം: ജനാധിപത്യപരമായി കേരളത്തില് നടക്കുന്ന സിനിമാനയരൂപീകരണം സിനിമാ ചരിത്രത്തില് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്. സിനിമയുടെ സമസ്ത മേഖലകളെ പരിഗണിച്ചും എല്ലാവരേയും ഉള്ക്കൊള്ളിച്ചുമുള്ള സമഗ്രമായ ഒരു സിനിമാനയത്തിലേക്കാണ് കേരളം കടക്കുന്നത്. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, കള്ച്ചറല് ക്രിയേറ്റിവ് ഇന്ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴില് നിയമങ്ങള് ബാധകമാക്കുക, സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികള് ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്ക്കു പരിഹാരമായാണ് ജനാധിപത്യ സിനിമാനയം രൂപീകരിക്കപ്പെടുന്നത് . ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സര്ക്കാര് നടത്തിയ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയാണ് 2025 ഓഗസ്റ്റ് 2, 3 തിയതികളില് തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്ക്ലേവ്- മന്ത്രി സജി ചെറിയാന് പറഞ്ഞു.…
Read More“ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു
konnivartha.com: മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
Read More‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം സംഘടിപ്പിച്ചു
konnivartha.com: നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്ഡിസി), അനുപം ഖേർ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിച്ച ഏറ്റവും പുതിയ ചലച്ചിത്രം ‘തൻവി ദി ഗ്രേറ്റ്’ ജൂലൈ 13 ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പിവിആർ പ്ലാസയിൽ വൈകുന്നേരം 7:30 ന് പ്രദർശനം നടത്തി. തന്റെ പരേതനായ പിതാവിന് ഒരിക്കലും എത്താൻ കഴിയാതിരുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെത്തി നിൽക്കാൻ ധൈര്യപ്പെടുന്ന ഓട്ടിസം ബാധിതയായ ഒരു യുവതിയുടെ ഹൃദയസ്പർശിയും അതേസമയം കരുത്തുറ്റതുമായ കഥയാണ് ചിത്രം പറയുന്നത്. ശുഭാംഗി, അനുപം ഖേർ, ഇയാൻ ഗ്ലെൻ, പല്ലവി ജോഷി, ജാക്കി ഷ്രോഫ്, ബൊമൻ ഇറാനി, നാസർ, കരൺ താക്കർ, അരവിന്ദ് സ്വാമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഡൽഹി മുഖ്യമന്ത്രി ഡോ. രേഖ ഗുപ്ത, ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര,കേന്ദ്ര വാർത്താ…
Read More