വേനൽ ചൂടിന് നാടൻ പ്രതിരോധം; പൊട്ടുവെള്ളരി

  konnivartha.com : വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനൽ ചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെളളരി നാട്ടിൽ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും മറുനാടൻ പഴങ്ങൾക്ക് പുറകെ പായുന്നത്. ഏറെ ഗുണമേൻമയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അതിന്റെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ)   എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽകൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഈ നാടൻ വിഭവത്തിന്റെ ഗുണമേൻമയെ കുറിച്ച് ബോധവൽകരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നൽകാനും സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ നടപടികൾ കൈക്കൊള്ളും. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെവികെ…

Read More

ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി. അഞ്ചു മുതല്‍ ഒന്‍പതു വയസു വരെയുളള കുട്ടികളെ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വയസു വരെയുള്ളവരെ വൈറ്റ് ഗ്രൂപ്പിലും ഭിന്നശേഷിക്കാരായ അഞ്ചു മുതല്‍ 10 വയസു വരെയുളളവരെ  യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ യുളളവരെ റെഡ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തിയത്.   ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ. ടി.കെ.ജി നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ശിശുക്ഷേമ സമിതി സൂപ്രണ്ട് ഷീബ ചിത്രരചനയുടെ തീം വിശദീകരിച്ചു.   ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും   സമിതി എക്‌സിക്യുട്ടീവ് അംഗവുമായ റ്റി.വി.…

Read More

സേതുരാമയ്യർക്ക്  വയസ് 34; സിബിഐ 5 ഉടൻ

  മലയാളത്തിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സിബിഐ പരമ്പരയിലെ ആദ്യ ചിത്രം എത്തിയിട്ട് 34 വർഷങ്ങൾ പിന്നിടുന്നു. സിബിഐ5 ന്റെ സെറ്റിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കേക്ക് മുറിച്ചാണ് ഈ മധുരം ആഘോഷിച്ചത്. 1988, ഫെബ്രുവരി 18നാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസാകുന്നത്. കെ മധു-എസ്.എൻ സ്വാമി– മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് അന്ന് തമിഴ്നാട്ടിലും ചരിത്രവിജയം നേടിയിരുന്നു. സേതുരാമയ്യർ തരംഗമായി മാറിയതോടെ പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തുവന്നു. 17 വർഷങ്ങൾക്ക് ശേഷമാണ് അ‍ഞ്ചാം ഭാഗം ഒരുങ്ങുന്നത്.   മുകേഷും സായികുമാറും അടക്കം പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ…

Read More

കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

  KONNI VARTHA.COM : കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര് കൊടിയേറ്റ് കർമം നിർവഹിച്ചു . ഉത്‌സവം 19 മുതൽ മാർച്ച് 1 വരെ നടക്കും.ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭാഗവതപാരായണം, ദീപാരാധന, ദീപകാഴ്ച എന്നിവ നടക്കും.19 ന് കൊടിയേറ്റ് സദ്യ, 20ന് ശീതങ്കൻ തുള്ളൽ, 21ന് ഭക്തിഗാനമേള, 23 ന് പറയൻ തുള്ളൽ, 24 ന് ചാക്യാർകൂത്ത്, 25 ന് സോപാനസംഗീതം, 26ന് ഓട്ടൻതുള്ളൽ, 27 ന് പാഠകം, 28 ന് ശിവപുരാണപാരായണം, ആറാട്ട് എഴുന്നെള്ളത്ത്, മേജർ സെറ്റ് കഥകളി എന്നിവയും മാർച്ച് 1 ന് ശിവരാത്രി മഹോത്‌സവവും നടക്കും

Read More

സംസ്ഥാന ഫോട്ടോഗ്രാഫി  അവാർഡ് 2020ന്  അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് പ്രതിരോധം, അതിജീവനം’  ആണ് വിഷയം. മാർച്ച് മൂന്നുവരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.     കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.     സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും.   എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.…

Read More

കാനഡയിലെ തലസ്ഥാന നഗരത്തിൽ പൂർണ്ണമായും മലയാളികൾ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീം രജിസ്റ്റർ ചെയ്തു

ഒട്ടാവ : ഒട്ടാവയിൽ ആദ്യമായി, പൂർണ്ണമായും മലയാളികൾ  പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമിന് ഒട്ടാവ വാലി ക്രിക്കറ്റ് കൗൺസിലിന്റെ (ഒവിസിസി) അസോസിയേറ്റ് അംഗമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ടീമിന് ഒട്ടാവ ടസ്കേഴ്സ് എന്നാണ് പേര്. കാനഡ നോട്ട്-ഫോർ-പ്രോഫിറ്റ് കോർപ്പറേഷൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഒട്ടാവ ടസ്കേഴ്സ് സ്പോർട്സ് ക്ലബ് ഇൻക് എന്ന സ്ഥാപനത്തിന് കീഴിലാണ് ടീം. ടീം സ്പോർട്സ്, ഫിസിക്കൽ ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംരംഭമായി 2018 ൽ ഒട്ടാവയിൽ ക്ലബ് ആരംഭിച്ചു. ഒട്ടാവയിലെ ജനങ്ങൾക്കിടയിൽ ക്രിക്കറ്റും മറ്റ് തിരഞ്ഞെടുത്ത കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുക, കായിക സുരക്ഷയും ശാരീരിക പ്രവർത്തന അവബോധവും വ്യാപിപ്പിക്കുക, ഓരോ കായിക വിനോദവും ആഘോഷിക്കാൻ നഗരത്തിലെ സാംസ്കാരികമായി വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് ക്ലബ്ബിന്റെ  ദൗത്യം. പ്രസിഡന്റായ പ്രതാപ് , ട്രഷററായ രാകേഷ് , ഓപ്പറേഷൻസ്…

Read More

കോളേജ് ക്യൂട്ടീസ്: മനോഹരമായ ക്യാമ്പസ് പ്രണയകഥ, ചിത്രീകരണം പുരോഗമിക്കുന്നു

  KONNIVARTHA.COM : പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിൻ്റ ചിത്രീകരണം പെരുമ്പാവൂർ ,കാലടി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.   കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്.   കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവർ ,ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് വഴിക്ക്…

Read More

ആറ്റുകാൽ പൊങ്കാല: നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് അവധി

  ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് (17 ഫെബ്രുവരി) അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.   നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.   ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര…

Read More

മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കം

  ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വിദേശ മിഷണറിമാർ ഇത്തവണ യോഗത്തിൽ സാന്നിധ്യമറിയിച്ചു.   ഏഴു പകലുകൾ നീണ്ടു നിൽക്കുന്ന ആത്മീയ സംഗമത്തിന് ഗാനശുശ്രൂഷയോടെ ആണ് തുടക്കമായത്. പമ്പ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഓല മേഞ്ഞ പന്തലിൽ ഇത്തവണയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ പ്രവേശിപ്പിച്ചത്.   ദിവസേന 1500 പേർക്കാണ് യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. കൊവിഡ് കാലം പ്രതിക്ഷകൾ തകർത്തെങ്കിലും പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ ലോകത്തെ പ്രേരിപ്പിച്ചെന്നും ഓൺലൈൻ സഭകളിൽ ഇടപെടുന്നതിനേക്കൾ വലിയ കാര്യം പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതാണെന്നും ഉത്ഘാടന പ്രസംഗത്തിൽ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ…

Read More

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി

  KONNIVARTHA.COM ; ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി. നുറ്റി ഇരുപത്തി ഏഴാമത് മാരാമൺ കൺവൻഷൻ ഈ മാസം പതിമൂന്നാം തീയതി മുതലാണ് ആരംഭിക്കുന്നത്. പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെയാണ് കൺവെൻഷൻ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് രാവിലെയും വൈകുന്നേരവും മാത്രമാണ് യോഗങ്ങൾ നടക്കുന്നത് . സാമൂഹിക അകലം പാലിച്ച് 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് കൺവൻഷനായി മാരാമണിലെ പമ്പാതീരത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം ഇരിക്കാവുന്ന പന്തലാണ് സാധാരണ ഒരുക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമാണ് പന്തലിന്റെ വലുപ്പം കുറച്ചിരിക്കുന്നത്.പൂർണ്ണമായും തുറന്ന രീതിയിലുള്ള പന്തലുകൾ ഒരുക്കിയിരിക്കുന്നതിനാൽ കോവിഡ് വ്യാപന ഭീഷണി കുറവാണെന്നും മാരാമൺ കൺവെൻഷർ സംഘാടകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണയും മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ടു കോവിഡ് വ്യാപനം…

Read More