konnivartha.com : കോന്നി മുരിങ്ങമംഗലം മഹാദേവർക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഇന്ന് രാത്രി പള്ളിവേട്ട നടക്കും, രാത്രി 8 മണിക്ക് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പള്ളിവേട്ട പുറപ്പാട് പുതുപ്പറമ്പിൽ ഭാഗത്തു പ്രത്യേകം തയ്യാർ ചെയ്ത സ്ഥലത്തു പള്ളിവേട്ട നടക്കുന്നതും, തുടർന്ന് 9.30 ഓടെ ആഘോഷമായ പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കുന്നതും 10.30 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുമാണ് നാളെ തിരു :ആറാട്ട് മഹോത്സവം നടക്കും വൈകിട്ട് 5.30 ന് ആറാട്ട് ഘോഷയാത്ര ആരംഭിച്ച്, ക്ഷേത്ര കടവിൽ ആറാട്ടിന് ശേഷം രാത്രി 7.30 ന് ക്ഷേത്രത്തിൽ തിരികെ എത്തുന്നതും, വലിയ കാണിക്ക, കൊടിയിറക്ക് ഇവ നടക്കുന്നതും ആണ് 6 മുതൽ ഓമല്ലൂർ ചന്ദ്രശേഖരനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയും, 7.30 ന് മേജർസെറ്റ് കഥകളിയും ഉണ്ടാവും മാർച്ച് 1 ന് മഹാശിവരാത്രി ദിവസം ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തിലും, മഹാമൃത്യുഞ്ജയഹോമത്തിലും പങ്കെടുക്കുവാൻ…
Read Moreവിഭാഗം: Entertainment Diary
സാംസ്‌കാരിക മൂല്യസംരക്ഷണത്തില്‍ കലയുടെ പങ്ക് പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കലാകാരന്‍മാര്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴയില്‍ നടക്കുന്ന ദക്ഷിണ മേഖല കഥാപ്രസംഗ കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യത്വം നഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായിട്ടുളള ഉത്തരവാദിത്വവും ഇടപെടലും അനിവാര്യമാണ്. അത്തരമിടങ്ങളില്‍ കലാകാരന്‍മാര്‍ക്കും കലാ പ്രകടനങ്ങള്‍ക്കും ഏറ്റവും പ്രധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ കലാപ്രകടനങ്ങളും ആവിഷ്‌കാരങ്ങളും നില നില്‍ക്കേണ്ടത്് അനിവാര്യമാണ്. ഒരു കാലത്ത് ജനകീയ കല ആയിരുന്ന കഥാപ്രസംഗം ഇന്ന് യുവജനോത്സവങ്ങളില്‍ ഒതുങ്ങപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, പഞ്ചായത്തംഗം ബിജു വര്‍ണശാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്…
Read Moreനടൻ റ്റി.പി. മാധവൻ ടൈറ്റിൽ റോളിൽ എത്തുന്ന ഹ്രസ്വചിത്രം “ഇങ്ങനെയും ഒരുലൗ ജിഹാദ് “
konnivartha.com : സുരേഷ് കോന്നിയുടെ ചെറുകഥയെ ആസ്പദമാക്കി ഗിരിദേവ ക്രിയേഷൻസിൻ്റെ ബാനറിൽ ഗ്രീൻ മീഡിയ നിർമ്മിക്കുന്ന മിനി സിനിമയാണ് ” ഇങ്ങനെയും ഒരു ലൗ ജിഹാദ് “. സുരേഷ് കോന്നി കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നു . ഏറെ നാളത്തെ ഇടവേളകള്‍ക്കു ശേഷം നടൻ റ്റി.പി. മാധവൻ ടൈറ്റിൽ റോളിൽ എത്തുന്നു എന്ന വിശേഷം കൂടിയുണ്ട് “ഇങ്ങനെയും ഒരു ലൗ ജിഹാദ് ” മിനി സിനിമയ്ക്ക് . പത്തനാപുരം ഗാന്ധിഭവൻ, അരുവാപ്പുലം പടപ്പക്കൽ,കോന്നി,കല്ലേലി,എന്നിവിടങ്ങളിലായി ഫെബ്രുവരി 27 വരെ ചിത്രീകരണം നടക്കും. തിരക്കഥ ,ഗാനം ബിജു കലഞ്ഞൂര്‍ ,ഛായാഗ്രഹണം ആർ .ജയേഷ് , ചമയം കണ്ണൻ കലഞ്ഞൂര്‍ അശോകൻ കോന്നി അസോസിയേറ്റ് ഡയറക്റ്റര്‍ റ്റി.പി മാധവൻ, , റഷീദ് മുളന്തറ, അൻസു കോന്നി,സന്തോഷ് കലഞ്ഞൂർ,അമൽ ഗാന്ധിഭവൻ,ബിജു കലഞ്ഞൂർ, കൈലാസ് അങ്കമാലി, വിനിഷ കൊല്ലം, മഞ്ജു ബിജു ,…
Read Moreപുതിയതായി തെരഞ്ഞടുക്കപ്പെട്ട കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം നടത്തി
കുടുംബശ്രീയുടെ തെരഞ്ഞടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാരുടെ സംഗമം പത്തനംതിട്ട യില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യസന്ദേശം നല്‍കി. കുടുംബശ്രീയുടെ മുഖ്യ പങ്ക് സ്ത്രീ ശാക്തീകരണമാണെന്നും സ്ത്രീ പക്ഷ സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന കുടുംബശ്രീയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ദാസ്വില്‍സന്റ്, പൃഥിരാജ് എന്നിവര്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ പറ്റി ക്ലാസ് എടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍, എന്‍ആര്‍എല്‍എം അക്കൗണ്ടന്റ് കെ. ഷീന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എല്‍. വിശാഖ് എന്നിവര്‍ സംസാരിച്ചു. 58 പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Moreഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ
പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27, 28, 29, 30 തിയതികളില്‍ പത്തനംതിട്ടയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മേഖല, ബ്ലോക്ക് സമ്മേളനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 19ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം. ഏപ്രില്‍ 22, 23 തിയതികളില്‍ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.
Read Moreആൽബെർട്ട ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസ് പ്രവർത്തനങ്ങൾക്ക് കാൽഗറിയിൽ തുടക്കമായി
konnivartha.com/ കാൽഗറി : ആൽബെർട്ട പ്രോവിസിലേക്ക് പുതുതായി സ്‌ഥിര താമസത്തിനായും, ജോലിക്കായും, അതുപോലെ ഉപരി പഠനത്തിനായും വരുന്ന ഇൻർനാഷണൽ സ്റ്റുഡന്റ്സിനെയും, സഹായിക്കാനായി ആൽബെർട്ട ഹീറോസിൻറെ നേതൃത്വത്തിൽ ഹൗസിങ് ആൻഡ് ജോബ് ലിങ്കേജ്സ് , കൗണ്സലിങ്ങിങ് സർവീസ്, ഇന്റർനാഷണൽ സ്റുഡന്റ്റ്സ് ആൻഡ് പേരന്റ്സ് ഹെല്പ് ലൈൻ കൂടാതെ സോഷ്യൽ വർക്ക്, നഴ്സിംഗ്, എഞ്ചിനീയറിംഗ്, ഡെന്റിസ്റ്, ഫാർമസി മേഖലയിൽ നിന്നുള്ളവർക്കായി മാർഗ നിർദേശം നൽകുന്ന സേവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒണ്ടാറിയോ ആസ്ഥനമായി പ്രവർത്തിക്കുന്ന ഒണ്ടാറിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസിൻ്റെ ആൽബെർട്ട ചാപ്റ്റർ ആണ് ആൽബെർട്ട ഹീറോസ്. കാനഡയിലെ വിവിധ സിറ്റികളിൽ താമസിക്കുന്നവർ ഒരുമിച്ചു ചേർന്ന് സാമൂഹിക സേവനം നടത്താനായി തുടങ്ങിയതാണ് ഒണ്ടാറിയോ ഹീറോസ്. സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി ചെയ്യുന്ന എല്ലാ സർവീസുകളും തികച്ചും സൗജന്യം ആണ്. സഹായം ആവശ്യമുള്ളർ www.ontarioheroes.ca എന്ന വെബ്‌സൈറ്റിൽ സർവീസ് റിക്വസ്റ്റ് ഫോം…
Read Moreപിഎംജിഎസ്‌വൈ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി
പ്രധാനമന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) പ്രകാരം ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിശകലനം ചെയ്യണമെന്ന് ആന്റോ ആന്റണി നിര്‍ദേശിച്ചു. പിഎംജിഎസ്‌വൈ ഒന്ന് പ്രകാരമുള്ള 78 പ്രവൃത്തികളില്‍ 75 എണ്ണം പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാനുള്ള പറക്കോട് ബ്ലോക്കിലെ പാഴൂര്‍ ചക്കി മുക്ക് റോഡ് നിര്‍മാണം കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്നും എംപി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. മായ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. അനൂപ്, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണം: ജില്ലാ കളക്ടര്‍ ജില്ലയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.…
Read Moreറവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 24ന് മുഖ്യമന്ത്രി സമർപ്പിക്കും
konnivartha.com ; ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ ദിനാചരണം ഈ വർഷം മുതൽ പുനരാരംഭിക്കുകയാണെന്നും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ലാന്റ് റവന്യൂ വകുപ്പിൽ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസർമാർക്കും സംസ്ഥാനത്തെ മികച്ച മൂന്ന് തഹസിൽദാർമാർക്കും മികച്ച മൂന്ന് എൽ ആർ തഹസിൽദാർമാർക്കും, മികച്ച മൂന്ന് ആർഡിഒ/ സബ് കളക്ടർമാർക്കും മികച്ച മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്കും മികച്ച മൂന്ന് ജില്ലാ കളക്ടർമർക്കും അവാർഡുകൾ സമ്മാനിക്കും. ഓരോ ജില്ലയിലേയും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഓരോ വില്ലേജ് ഓഫീസിനും സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഓരോ താലൂക്കോഫീസിനും റവന്യു…
Read Moreചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ എണ്‍പത്തെട്ടാം ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ പതിനാലാം ഓര്‍മ്മപ്പെരുന്നാളും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഫെബ്രുവരി 25,26,27 തീയതികളില്‍ സംയുക്തമായി ആഘോഷിക്കും. 1963-ല്‍ അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ നാള്‍മുതല്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്‌നിക്കുകയും, 1975 മുതല്‍ ഭദ്രാസനത്തിന്റെ പ്രഥമാധിപനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ഏകദേശം 45 വര്‍ഷത്തിലധികം അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ചിരുന്ന തിരുമേനി ഇംഗ്ലണ്ടില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ 2005-ല്‍ കാലംചെയ്തു. അഭിവന്ദ്യ തിരുമേനിക്ക് ഈ ദേവാലയത്തോടുള്ള കരുതലും സ്‌നേഹവും എടുത്തുപറയേണ്ടൊരു സത്യമാണ്. 1998-ല്‍ അഭി. തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഈ ഇടവക ആരംഭിച്ച്, 2005-ല്‍…
Read Moreഇവാനിയൻ ഗൾഫ് മീറ്റ് -2022 (പൊലിമ -3) ഫെബ്രുവരി 25, 26 തീയതികളിൽ
konnivartha.com / കുവൈറ്റ്: ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ, ഇവാനിയൻ ഗൾഫ് മീറ്റ് -2022, പൊലിമ -3 എന്ന പേരിൽ ഫെബ്രുവരി 25, 26 ( വെള്ളി, ശനി ), 2022 ദിവസങ്ങളിലായി ഓൺലൈൻ സൂം പ്ലാറ്റുഫോമിൽ ക്രമീകരിച്ചിരിക്കുന്നു . പ്രസ്തുത പരിപാടിയുടെ ഭാഗമായി “പ്രവാസ ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ചർച്ചകൾ പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ നടത്തപ്പെടും. ഫെബ്രുവരി 26 ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത സംഗമത്തിലേക്ക് എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി മലങ്കര സുറിയാനി കത്തോലിക്കാ സഭ, റീജിയണൽ…
Read More