അച്ചടക്കവും അനുസരണയും സ്വയം ആര്‍ജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സ്കൂള്‍ കാലഘട്ടത്തിലൂടെ ഭാവിയില്‍ സൂക്ഷിച്ചു പിടിക്കാവുന്ന വര്‍ണാഭമായ സ്മരണങ്ങള്‍ നെയ്തെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. കുട്ടിക്കാലത്തെ ഓര്‍മകളാണ് മൗലികമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത്. വിദ്യാര്‍ഥികളില്‍ അച്ചടക്കവും അനുസരണയും ഇരു തൂണുകളാണ്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ വ്യക്തിപരമായ സ്വാതന്ത്ര്യലബ്ധിക്കുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. സ്കൂള്‍ കാലഘട്ടത്തിലെ ഓരോ ഓര്‍മകളും സവിശേഷമായി തീര്‍ക്കാന്‍ ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദേശഭക്തി ഗാന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മല്ലപ്പള്ളി…
Read Moreവിഭാഗം: Entertainment Diary
ഡിടിഎച്ച് ടെക്നീഷ്യൻമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രവര്‍ത്തനമാരംഭിച്ചു
KONNI VARTHA.COM : (DTH) ഡയറക്ട് ടൂ ഹോം സേവനമേഖലയിൽ ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ(AKDTU) ഉദ്ഘാടനവും സർട്ടിഫിക്കറ്റ് പ്രകാശനവും, കൊല്ലം ലേക് ഗാർഡനിൽ വെച്ചു നടന്നു. ചടങ്ങിൽ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം എം. നൗഷാദ് എംഎൽഎ യും. സർട്ടിഫിക്കറ്റ് പ്രകാശനം എംഎൽഎ പി സി .വിഷ്ണുനാഥ് ലോഗോ പ്രകാശനം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ അനീഷ് എന്നിവർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം സംഘടനയുടെ ലീഗൽ അഡ്വൈസർ അഡ്വ: അനിൽകുമാർ മുളങ്കാടകവും നടത്തി. കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എൽസ തോമസ്, ഷൈലജ.ബി. എന്നിവരെ കൂടാതെ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ആശംസകൾ അറിയിച്ചു. കുത്തക കമ്പനികളുടെ കിടമത്സരത്തിൽ പെട്ടു പോയിരുന്ന സാധാരണ ടെക്നീഷ്യൻമാർക്ക് ഇനി ആശ്വസിക്കാം. അപകട മേറിയ മേഖലയാണെന്നറിഞ്ഞിട്ടും തുച്ഛമായ വേതനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഈ മേഖലയിലെ ടെക്നീഷ്യന്മാർ. പലപ്പോഴും ജോലിക്കിടയിൽ സംഭവിക്കുന്ന…
Read Moreജനതയെ ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് എത്താന്‍ മൂലൂര്‍ സഹായിച്ചു: മന്ത്രി പി. പ്രസാദ്
ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ ജനതയെ മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍ സഹായിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ മുഖവും മനസും നിലപാടുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചു. ജനതയുടെ മനസില്‍ ഇന്നും ജീവിക്കുന്ന മഹത് വ്യക്തിത്വമാണ് മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍. മൂലൂരിനെ പോലെ സാമൂഹിക, സാഹിത്യ, പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വങ്ങള്‍ കുറവാണ്. ശ്രീനാരായണ ഗുരുവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ അദ്ദേഹം തന്റെ കവിതകളിലൂടെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഗുരു നല്കിയ എട്ട് രൂപയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് എന്ന് മൂലൂര്‍ പല തവണ പറഞ്ഞിരുന്നു. കവി രാമായണം എഴുതിയപ്പോള്‍ പോലും ആരെയും അവഗണിക്കാതെ…
Read Moreകിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു
KONNI VARTHA.COM : കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു വി. കുർബാന സഭാ വൈദിക ട്രസ്റ്റി റവ. ഫാ. എം ഒ ജോൺച്ചൻ അർപ്പിച്ചു.തുടർന്ന് പരിശുദ്ധ ബാവയ്ക്ക് വടക്കുപുറം കാവനാൽപടി സെന്റ് ഗ്രിഗോറിയോസ് കുരിശടിയിൽനിന്ന് ഇടവകയുടെയും വടക്കുപുറം കാവനാൽ പടി പൗരവലിയുടെയും അനേക വാഹനങ്ങളുടെ അകമ്പടിയോട് പള്ളിയിലേക്ക് സ്വീകരിച്ചു ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തുമ്പമൺ ഭദ്രസനാധിപനായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പൊലിത്ത അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. സഭയെയും സമൂഹത്തെയും ഒരുപോലെ കരുതുവാനും എല്ലാം ജനങ്ങളും പുതിയ ദിശബോധത്തോട് ജീവിക്കുവാനും നമ്മുക്കാകണമെന്ന് ഉദ്ബോധിപ്പിച്ചു. നിലക്കൽ ഭദ്രസന മെത്രാപ്പോലിത്താ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ്…
Read Moreചെങ്ങറ പ്രവാസി അസോസിയേഷന് ധനസഹായങ്ങൾ വിതരണം ചെയ്തു
KONNI VARTHA.COM : കോന്നി ചെങ്ങറ പ്രവാസി അസോസിയേഷന് ചികിത്സാ, വിവാഹ, ഭവനനിർമ്മാണ ധനസഹായങ്ങൾ വിതരണം ചെയ്തു. അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ധനസഹായ വിതരണം നിർവഹിച്ചു. നാല് കുടുംബങ്ങൾക്കാണ് സംഘടന സഹായം നൽകിയത്. പ്രവാസി അസോസിയേഷൻ പ്രതിനിധികൾ സാബു മനാത്രയിൽ, ഫിലിപ്പ് വാഴയിൽ, ബിൻസി റോഷൻ, സിജി സാബു എന്നിവരും ഗോൾഡൻ ബോയ്സിനായി മേരി എസ് കരോളിൻ, റോബിൻ കാരാവള്ളിൽ, സിജോ ജോസഫ്, രാജേഷ് പേരങ്ങാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read Moreകൈലാസവും ,കാനന ഭൂമിയും സംഗമിക്കുന്ന ആലുവാംകുടി ശ്രീ നട വണങ്ങുന്നു
konnivartha.com : നിശബ്ദ മന്ത്രങ്ങളാൽ അർച്ചന നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള വന ക്ഷേത്രം.. ആലുവാംകുടി ശ്രീ മഹാദേവര്‍ ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്നും 24 കിലോമീറ്റര്‍ അകലെ ഉൾവനത്തിൽ നൂറ്റാണ്ടുകൾ മുൻപ് ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ചു ക്ഷേത്രങ്ങൾ കുളം തോണ്ടി നശിപ്പിച്ചിരുന്ന ” പറ പാറ്റകൾ ” എന്ന കൊള്ളകാരാൽ നശിപ്പിക്കപ്പെട്ട ഒരു മഹാ ക്ഷേത്രം “ആലുവാംകുടി”. തണ്ണിതോട് – തേക്ക് തോട് – കരിമാൻ തോട് എന്ന ഗ്രാമത്തിൽ എത്തി അവിടെ നിന്നും ജീപ്പുകളിൽ കിലോമീറ്റര്ഉൾവനത്തിലെകുള്ള യാത്ര ആരിലും കൂടുതല്‍ ഭക്തി നിറയ്ക്കും . വനത്തിന്റെ സർവ സൌന്ദര്യവും ഭക്തിയുടെ അന്തരീഷവും നിറഞ്ഞു നില്ക്കുന്ന മഹാദേവ സന്നിധി ; ഒരു ചെറു മണ്ഡപത്തിൽ തേജോമയം ആ മഹാ ശിവലിംഗം ” ആലുവാംകുടി ശ്രീ മഹാദേവൻ “. ശിവ…
Read Moreചെങ്ങറ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്ഠ വാർഷികവും എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന്
KONNI VARTHA.COM : എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും. പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, 11 ന് സമൂഹപ്രാർഥന, 11 : 30 ന്, ഗുരുപൂജ, വൈകിട്ട് 6 ന് ദീപാരാധന. ചടങ്ങുകൾക്ക് രതീഷ് ശാന്തി എരമല്ലൂർ മുഖ്യ കാർമികത്വം വഹിക്കും. 6 : 45 ന് പ്രതിഷ്ഠ് വാർഷീക സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉത്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ അധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ പ്രതിഷ്ഠദിന സന്ദേശം നൽകും , യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും എസ്. എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി…
Read Moreകോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹായിടവകയിൽ യുവജന സംഗമം നടന്നു
യുവജനപ്രസ്ഥാനങ്ങൾ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തരായ യുവസമൂഹത്തെ വാർത്തെടുക്കുന്നു: ആൻ്റോ ആൻ്റണി എം പി. konnivartha.com : സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ യുവജന പ്രസ്ഥാനങ്ങൾക്ക് സാധിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം എന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി പറഞ്ഞു ഉക്രൈനിൽ അകപ്പെട്ടുപോയ മലയാളികൾക്കും മറ്റുള്ളവർക്കും ആയി നമുക്ക് പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു കോന്നി കിഴക്കൻ മേഖലാ കൺവെൻഷൻനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹായിടവകയിൽ വച്ചു നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു, ഫാ സ്റ്റെഫിൻ ക്ലാസ് നയിച്ചു, ഫാ ജോൺസൺ കല്ലിട്ടതിൽ,ഫാ ബിജു തോമസ്,യുവജനപ്രെസ്ഥാനം ജനറൽ സെക്രട്ടറി രെഞ്ചു എം ജെ, ഫാ ജിത്തു തോമസ്, ഫാ ലിജിൻ, ഫാ…
Read Moreമുംബൈ ഫിലിം ഫെസ്റ്റിവലിന് മാർച്ച് 15 വരെ ഓൺ-ലൈനിൽ എൻട്രികൾ അയക്കാം
KONNI VARTHA.COM : ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ സിനിമകൾക്കായുള്ള മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (MIFF-2022) 17-ാമത് പതിപ്പ് 2022 മെയ് 29 മുതൽ ജൂൺ 4 വരെ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ നടക്കും. 2022 മാർച്ച് 15 വരെ ഓൺ-ലൈനിൽ എൻട്രികൾ അയക്കാം . കൂടാതെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് വ്യത്യസ്ത മത്സര വിഭാഗങ്ങളിലെ സിനിമകളിൽ പ്രവേശിക്കുന്നതിന് www.miff.in അല്ലെങ്കിൽ https://filmfreeway.com/MumbaiInternationalFilmFestival-MIFF എന്നതിലേക്ക് ലോഗിൻ ചെയ്യാം. 2019 സെപ്റ്റംബർ 1-നും 2021 ഡിസംബർ 31-നും ഇടയിൽ പൂർത്തിയാക്കിയ സിനിമകൾക്ക് MIFF-2022-ൽ പ്രവേശനത്തിന് അർഹതയുണ്ട്. ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററിക്ക് ഗോൾഡൻ ശംഖും 10 ലക്ഷം രൂപയും ക്യാഷ് അവാർഡും ലഭിക്കും. വിവിധ വിഭാഗങ്ങളിലായി വിജയിക്കുന്ന ചിത്രങ്ങൾക്ക് കാഷ് അവാർഡ്, വെള്ളി ശംഖ്, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. ഇന്ത്യ “ആസാദി കാ അമൃത് മഹോത്സവ്”…
Read Moreമൂലൂര്‍ സ്മാരകം വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കും- മന്ത്രി സജി ചെറിയാന്
മൂലൂര്‍ സ്മാരകം വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുകയും മൂലൂരിന്റെ ഡയറി സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സരസകവി മൂലൂര്‍ എസ്. പദ്മനാഭപണിക്കരുടെ 153 -ാമത് ജയന്തിയും സ്മാരകത്തിന്റെ 33-ാ മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവനത്തിനുള്ള ആയുധമായി സാഹിത്യത്തെ ഉപയോഗിച്ച ആളാണ് മൂലൂര്‍. ജാതീയമായ ഉച്ച നീചത്വങ്ങള്‍ക്ക് എതിരെ ശ്രീനാരായണ ഗുരുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. അനാചാരങ്ങള്‍ക്ക് എതിരെ ശബ്ദിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന കാലത്താണ് മുറജപം എന്ന അനാചാരത്തിനെതിരെ മഹാറാണിക്ക് കവിതയിലൂടെ മൂലൂര്‍ നിവേദനം എഴുതിയത്. ഇന്നത്തെ സമൂഹത്തിലും മൂലൂരിന്റെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയാണ് ഉള്ളത്. മൂലൂരിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണെന്നും, വളരെ മികച്ച രീതിയിലാണ് മൂലൂര്‍ സ്മാരക കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നും…
Read More