KONNI VARTHA.COM : വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ലാതെ മലയാളം ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, ഫോട്ടോ, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ മാർച്ച് 25നകം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com എന്ന ഇ-മെയിലിലേയ്‌ക്കോ അയക്കണം.
Read Moreവിഭാഗം: Entertainment Diary
മണിയോർമ്മകൾ – കലാഭവൻ മണിയെക്കുറിച്ചുള്ള ആൽബം പുറത്തിറങ്ങി
കലാഭവൻ മണിയുടെ ശിഷ്യൻ അജിൽ മണിമുത്ത്, തൻ്റെ ഗുരുവിനെക്കുറിച്ചുള്ള ഓർമ്മകളുമായെത്തുന്ന, മണിയോർമ്മകൾ എന്ന സംഗീത ആൽബം, മണിയുടെ ഓർമ്മ ദിനത്തിൽ പുറത്തിറങ്ങി.ശിഷ്യൻ ഗുരുവിനെക്കുറിച്ച്, ഹൃദയത്തിൽ തട്ടി എഴുതിയ വരികൾ മണിയുടെ ആരാധകർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ആർ.വി.എം ക്രീയേഷൻസിൻ്റെ ബാനറിൽ ആർ.വിജയൻ മുരുക്കുംപുഴ നിർമ്മിച്ച മണിയോർമ്മകൾ, ചലച്ചിത്ര സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മണിയോർമ്മകൾ, മന്ത്രി റ്റി.ആർ.അനിൽ പ്രകാശനം ചെയ്തു. കലാഭവൻ മണിക്ക് ,ഒരു ശിഷ്യൻ സമ്മാനിച്ച ഏറ്റവും വലിയ ഉപഹാരമാണ് മണിയോർമ്മകൾ എന്ന സംഗീത ആൽബം.ആദ്യ ദിനത്തിൽ തന്നെ പ്രേക്ഷകരെ ആകർഷിയ്ക്കാൻ ഈ ആൽബത്തിന് കഴിഞ്ഞു. ആർ.വി.എം കീയേഷൻസിനു വേണ്ടി ആർ.വിജയൻ മുരുക്കുംപുഴ നിർമ്മിക്കുന്ന മണിയോർമ്മകൾ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു.ഗാനരചന – അജിൽ മണിമുത്ത്, സംഗീതം – ജിതിൻ, ക്യാമറ – സജയകുമാർ, എഡിറ്റിംഗ് – ജിവൻ…
Read Moreശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് ; കോന്നിയില്‍ ചിത്രീകരണം ആരംഭിച്ചു
KONNI VARTHA.COM ; ഇതു വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നടത്തുകയും ചിത്രീകരണം കോന്നി കല്ലേലി വയക്കരയില്‍ ആരംഭിക്കുകയും ചെയ്തു. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി’ൻ്റെ ചിത്രീകരണം നടക്കുന്നത്. ശക്തമായ കഥാപാത്രവുമായെത്തുന്ന ശ്രീനിവാസനും വേറിട്ട രീതിയിൽ കഥ പറയുന്ന ചിത്രത്തിന്റെ രീതിയും പ്രേക്ഷകന് പുത്തനൊരു അനുഭവമായിരിക്കും നൽകുക. ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്,…
Read Moreലൈബ്രറി കൗൺസിൽ സമിതിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി
konnivartha.com : സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അനിവാര്യമാണെന്ന് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സെമിനാറിൽ ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം വി .ലത ,എന്‍ എസ് മുരളിമോഹൻ, സഞ്ജു.എം. ജോർജ്‌ജ്, ആര്‍ . ലീന, രതിക്കുട്ടിടീച്ചർ, അഞ്ജലി.ബി,പി കെ സോമൻപിള്ള, ജി . രാജൻ എന്നിവർ സംസാരിച്ചു.
Read More22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്തു
ലാപ്ടോപ്പ് വിതരണം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപടോപ്പ് വിതരണം ചെയ്തു. 6,60,000 രൂപ അടങ്കല്‍ വകയിരുത്തിയ പദ്ധതിയാണ് നടപ്പാക്കിയത്. ലാപ്ടോപ്പ് വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
Read Moreഭിന്നശേഷി കുട്ടികളുടെ സഹായക ഉപകരണവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു
എസ് എസ് കെ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി വിതരണം ചെയ്യുന്ന സഹായക ഉപകരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ബി ആര്‍ സി യില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.ശ്രവണ സഹായികളും, ഓര്‍ത്തോ ഉപകരണങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. ജില്ലയിലെ പതിനൊന്ന് ബിആര്‍സികള്‍ വഴി അര്‍ഹരായ കുട്ടികള്‍ക്ക് നേരിട്ട് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനം ഈ ആഴ്ച്ചതന്നെ പൂര്‍ത്തിയാക്കും. യോഗത്തില്‍ പത്തനംതിട്ട നഗരസഭാ അംഗം സി കെ അര്‍ജുനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ പി ജയലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ലജു പി തോമസ്, എ കെ പ്രകാശ്, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ് ഷൈലജകുമാരി എന്നിവര്‍ പങ്കെടുത്തു.
Read Moreഅരങ്ങേറ്റം കോന്നി വാർത്തയിലൂടെ സംപ്രേക്ഷണം ചെയ്യുവാൻ വിളിക്കുക
അരങ്ങേറ്റം കോന്നി വാർത്തയിലൂടെ സംപ്രേക്ഷണം ചെയ്യുവാൻ വിളിക്കുക Konnivartha.com :വിവിധങ്ങളായ അരങ്ങേറ്റം ( ഡാൻസ്, കച്ചേരി, വാദ്യോപകരങ്ങൾ തുടങ്ങി ഏത് കലാപരമായ കഴിവും അരങ്ങേറ്റ വീഡിയോ /ഫോട്ടോ കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെയും സോഷ്യൽ മീഡിയായിലൂടെയും സംപ്രേക്ഷണം ചെയ്യുവാൻ ബന്ധപ്പെടുക : 8281888276( വാട്സ് ആപ്പ് )
Read Moreരണ്ട് കുടുംബങ്ങൾക്ക് കൂടി തണലേകി സുനിൽ ടീച്ചർ: 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ സമര്‍പ്പിച്ചു
konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ തിരുവില്ലാമല പൂക്കോട്ടു തൊടി ജയപ്രകാശിന്റെയും സത്യഭാമയുടെയും അഞ്ചംഗ കുടുംബത്തിനും ചക്ക ച്ചങ്ങാട് അടികാട്ടിൽ ബിന്ദു കൃഷ്ണൻ കുട്ടിയും 4 കൊച്ചുകുട്ടികളും അടങ്ങിയ കുടുംബത്തിനുമാണ് വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ നിർദ്ദേശാനുസരണം ജോൺ നിത എന്നിവരുടെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത് . ശ്രീജക്കും മകൾക്കും സുനിൽ ടീച്ചറിന്റെ 238- മത് സ്നേഹ ഭവനം പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 238 -മത് സ്നേഹഭവനം തട്ട പ്രാർത്ഥനയിൽ വിധവയായ ശ്രീജക്കും അഞ്ച് വയസ്സുള്ള മകൾ പ്രാർത്ഥനയ്ക്കുമായി പത്തനംതിട്ട കല്ലുപുരയ്ക്കൽ ഡോ. കെ. വി.മാമന്റെ…
Read Moreനെല്‍കൃഷി കൂലി ചിലവ്: രണ്ടാം ഗഡു വിതരണം ചെയ്തു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍കൃഷി കൂലി ചിലവ് വിഹിതത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുന്ന ജില്ലാ പഞ്ചായത്തിനെ എംഎല്‍എ അഭിനന്ദിച്ചു. 17 പഞ്ചായത്തുകള്‍ക്കായി ജില്ലാ പഞ്ചായത്ത് 1.72 കോടി രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഭൂമി ഏറ്റെടുത്തു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായ തുക എത്തുന്നു. ഫണ്ടിന്റെ ഒന്നാംഗഡു കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreവനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ.വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവര്‍ക്കാണ്. മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ശാന്താ ജോസ് തിരുവനന്തപുരം ആര്‍സിസിയിലെ രോഗികള്‍ക്ക് സഹായകമായി ആശ്രയ…
Read More