ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

konnivartha.com: ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു   konnivartha.com: കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4

konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ജൂലൈ 30) നടന്ന 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4 സീറ്റുകളില്‍ വിജയിച്ചു. എല്‍.ഡി.എഫ്. കക്ഷി നില -23 (സിപിഐ(എം)-20 , സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1) യു.ഡി.എഫ്. കക്ഷി നില -19 ( ഐഎന്‍സി-12 , ഐയുഎംഎല്‍-6, കേരളകോണ്‍ഗ്രസ് -1) എന്‍.ഡി.എ. കക്ഷി നില -3 (ബിജെപി-3) സ്വതന്ത്രന്‍ -4 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില- എല്‍.ഡി.എഫ്- 23 (സിപിഐ(എം)-20,സിപിഐ-3),യു.ഡി.എഫ്-15(ഐഎന്‍സി-11,ഐയുഎംഎല്‍-4) , എന്‍.ഡി.എ-4 (ബിജെപി-4), സ്വതന്ത്രന്‍ -6, എസ്.ഡി.പി.ഐ-1 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം. ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ…

Read More

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:ചിറ്റാര്‍, ഏഴംകുളം(യു ഡി എഫ് വിജയിച്ചു )

  konnivartha.com: ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍ വാര്‍ഡില്‍ ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), ഏഴംകുളം വാര്‍ഡില്‍ സദാനന്ദന്‍ (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) എന്നിവര്‍ വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചുവടെ : സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ konnivartha.com: ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍) ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 499 ജോര്‍ജ്ജ് ജേക്കബ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍) – 306 പ്രസന്നകുമാര്‍ കെ.വി (ബി.ജെ.പി) – 76 ജോര്‍ജ്ജ് കുട്ടി കെ.ഐ (സ്വതന്ത്രന്‍) – 6 konnivartha.com: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം സദാനന്ദന്‍ (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 406 പ്രീത സി (സി.പി.ഐ (എം))…

Read More

ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു (ജൂലൈ 29,30 )

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ്, ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പര്‍ അങ്കണവാടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29,30 തീയതികളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂലൈ 30 നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്്ടറുമായ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.   സമ്പൂര്‍ണ മദ്യനിരോധനം konnivartha.com: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ , ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം എന്നീ വാര്‍ഡുകളുടെ…

Read More

കൂറുമാറ്റം:പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

  പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി വോട്ടർമാർ

  konnivartha.com: ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍ അറിയിച്ചു. 1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238 ട്രാൻസ്ജെൻഡറുകളുമാണ് പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂൺ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അവരില്‍ മരണമോ, താമസം മാറിയതോ മൂലം അനര്‍ഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹരായ 2,68,907 പേരെ പുതുതായി ചേർത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടർപട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. ഇ.ആര്‍.ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇ.ആര്‍.ഒയുടെ ഉത്തരവ് തീയതി…

Read More

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

  konnivartha.com: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും…

Read More

ചിറ്റാർ വാർഡ് രണ്ട്, ഏഴംകുളം വാർഡ് നാല് ഉപതിരഞ്ഞെടുപ്പ് 30ന്

  konnivartha.com: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

Read More

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

  konnivartha.com: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവരുടെ പേര് വിവരങ്ങള്‍ എന്നിവ ആവശ്യമായ പരിശോധന നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഏഴു ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ കിട്ടിയില്ലെങ്കില്‍ പേര് കരട് പട്ടികയില്‍ നിന്നും ഒഴിവാക്കും. പേര് ചേര്‍ക്കാന്‍ ഫോറം നാലിലും ഉള്‍ക്കുറിപ്പുകള്‍ തിരുത്താന്‍ ഫോറം ആറിലും ഒരു വാര്‍ഡില്‍…

Read More

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും:ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും

  രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.രാഹുല്‍ ഒഴിയുന്ന വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്.

Read More