konnivartha.com:തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാർ അറിയിച്ചു. പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. ജില്ലാ കളക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024 ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും…
Read Moreവിഭാഗം: Election
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ്: സർക്കുലർ പുറത്തിറക്കി
konnivartha.com: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്. സ്ഥാനാർഥികൾക്ക് 2024 ഒക്ടോബർ 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 2024 നവംബർ 13നും വോട്ടെണ്ണൽ നവംബർ 23നുമായിരിക്കുമെന്ന് സർക്കുലറിൽ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം 2024 ഒക്ടോബർ 15 മുതൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു. മാതൃക പെരുമാറ്റചട്ടത്തിന്റെ വിശദാംശങ്ങൾ eci.gov.in/Handbooks, eci.gov.in/manuals, http://ceo.kerala.gov.in/handbooks എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Read Moreചേലക്കര യു ആർ പ്രദീപ്, പാലക്കാട് ഡോ. പി സരിൻ; എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ യു ആർ പ്രദീപും പാലക്കാട് ഡോ. പി സരിനും മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചേലക്കര മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപ് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനുമാണ്. കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനറായിരുന്നു ഡോ. പി സരിൻ . ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎൽഎയും സംസ്ഥാന മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂരിൽനിന്നും പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിലും ജയിച്ചു. ഇതോടെയാണ് രണ്ട്…
Read Moreപാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില് പാലക്കാട് എം.എല്.എ ഷാഫി പറമ്പിലും ചേലക്കര എം.എല്.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില് ജയിച്ച രാഹുല് ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര് 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read Moreഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
konnivartha.com: congress announce candidate for wayanad palakkad and chelakkara by election. konnivartha.com:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്ഗ്രസ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു.വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല് മാങ്കൂട്ടത്തിലും, ചേലക്കരയില് ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.പ്രിയങ്കയുടേയും രാഹുല് മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Read Moreലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന്
കേരളത്തിലെ ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും.ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേര്ത്താണ് കരട് പട്ടിക തയാറാക്കുന്നത്.ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും.ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കും . നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപുവരെ പട്ടികയിൽ പേരു ചേർക്കാം.ഇലക്ടറൽ റജിസ്റ്റർ ഓഫീസർമാരായി തഹസിൽദാർമാർക്ക് പകരം ഡപ്യൂട്ടി കലക്ടർമാർക്ക് ചുമതല നല്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിര്ദേശം നല്കി . പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള വിജയിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് എല് ഡി എഫ്, യു ഡി എഫ്, ബി ജെ പി പാര്ട്ടികള് പ്രാഥമിക ലിസ്റ്റ് തയാര് ചെയ്തു . ഈ…
Read Moreഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം
ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.ജമ്മു കശ്മീര് നിയമസഭാ തെരഞ്ഞെടുപ്പില് ഒരു നിയോജക മണ്ഡലത്തില് ആംആദ്മി പാര്ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്ട്ടി സ്ഥാനാര്ത്ഥി മെഹ്റാജ് മാലിക്കാണ് വിജയിച്ചത് ഹരിയാനയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്.ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
Read Moreഇന്ന് ജമ്മു-കശ്മീർ, ഹരിയാന ജനവിധി :രാവിലെ എട്ടു മുതല് വോട്ടെണ്ണൽ
ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലംഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടു മുതല് വോട്ടെണ്ണൽ നടക്കും . ഹരിയാനയിൽ അധികാരം നിലനിർത്തുമെന്ന് ബിജെപി ആത്മ വിശ്വാസം പ്രകടിപ്പിച്ചു . ഹരിയാനയിൽ കേവലഭൂരിപക്ഷവും ജമ്മു കശ്മീരിൽ മേൽക്കൈയും പ്രവചിച്ച എക്സിറ്റ് പോളുകൾ നൽകിയ ആവേശത്തിലാണ് “ഇന്ത്യ’ മുന്നണിയും കോൺഗ്രസും. ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പിഡിപി പിന്തുണച്ചാൽ സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളാണിത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.
Read Moreമുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി
മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി:135 പുതിയ വാർഡുകൾ konnivartha.com: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും. പുതുക്കിയ വാർഡുകളുടെ എണ്ണം നിലവിലുള്ള വാർഡുകളുടെ എണ്ണം പുതിയ വാർഡുകൾ മുനിസിപ്പാലിറ്റി 3241 3113 128 കോർപ്പറേഷൻ 421 414 7 ആകെ 3662 3527 135 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത്…
Read Moreജോർജ് കുര്യന് മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും
konnivartha.com: ജോർജ് കുര്യന് മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു konnivartha.com: കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ…
Read More