വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം : ഉന്നതതല യോഗം വിളിച്ചു

  konnivartha.com: വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത് . വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ സെക്രട്ടറി, യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നിവരുമായി കൂടിക്കാഴ്ച വിളിച്ചു ചേര്‍ത്തത് . മാർച്ച് 18 ന് ആണ് യോഗം . വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആണ് മീറ്റിംഗ് നടക്കുന്നത്…

Read More

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പ് : ജില്ലാ കലക്ടര്‍

  ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്നും അതില്‍ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമ കൂടിയാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് വോട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. രാജ്യത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ലോകത്തിനാകെ മാതൃകയാണ്. നാം വോട്ടു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ കൂടി വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആഹ്വാനം ചെയ്തു. റോളര്‍ സ്‌കേറ്റിംഗ് ലോക ജൂനിയര്‍ ചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ പ്രമാടം സ്വദേശി അഭിജിത്ത് അമല്‍രാജ് മുഖ്യാതിഥിയായിരുന്നു. സമ്മതിദായക പ്രതിജ്ഞ അഭിജിത് ചൊല്ലികൊടുത്തു. ഒറ്റ വോട്ടു പോലും പാഴാക്കരുത് എന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും ഉറപ്പായും’ എന്നതായിരുന്നു ദിനാചരണ സന്ദേശം.…

Read More

31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു

  konnivartha.com: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി…

Read More

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം

  konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…

Read More

അരുവാപ്പുലം വാര്‍ഡ്‌ 12 പുളിഞ്ചാണി : എല്‍ ഡി എഫ് വിജയിച്ചു

തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് ഫലം konnivartha.com:അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍ എസ് പിയുടെ മായയെയാണ് തോല്‍പ്പിച്ചത്. konnivartha.com: Party Candidate Code Candidate Name Status Total CPI(M) 3 മിനി രാജീവ് won 431 RSP 2 മായ പുഷ്‌പാംഗദൻ 325 BJP 1 ജയശ്രീ 90

Read More

പാലക്കാടും വയനാട്ടിലും യു ഡി എഫ് ചേലക്കരയില്‍ എല്‍ ഡി എഫ്

  പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. ലീഡ് 20288.വയനാട്ടിൽ പ്രിയങ്ക ഗാന്ധി; ലീഡ് 357580 ചേലക്കരയിൽ യു ആർ പ്രദീപ് 12212 വോട്ടിനു വിജയിച്ചു.രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ മണ്ഡലം ആയിരുന്നു പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് . രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത് . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചപ്പോള്‍ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്.ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്. Congress candidate Priyanka Gandhi secured her maiden ticket to the Lok Sabha with a massive victory in Wayanad on Saturday. She won with a lead of 404,619 votes.Congress-led UDF candidate Rahul Mamkootathil has emerged victorious in the Palakkad Assembly bypoll, securing…

Read More

അരുവാപ്പുലം പുളിഞ്ചാണി വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പ് : മിനി രാജീവ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ 12 പുളിഞ്ചാണിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു . മിനി രാജീവ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് സി പി ഐ (എം )ലോക്കല്‍ സെക്രട്ടറി ദീദു ബാലന്‍ അറിയിച്ചു . കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് (ഇളകൊള്ളൂര്‍), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്‍ഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് (കിഴക്കുംമുറി), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.നാമനിർദേശ പത്രിക സമര്‍പ്പണം  നവംബർ 22 ന് നടക്കും . സൂക്ഷ്മ പരിശോധന നവംബർ 23 ന് ആണ് . പത്രിക പിൻവലിക്കാനുള്ള അവസാന തീയതിനവംബർ 25. വോട്ടെടുപ്പ്ഡിസംബർ 10 നും വോട്ടെണ്ണൽ ഡിസംബർ 11 നും…

Read More

പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

  പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തീയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.

Read More

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക സഭാ , നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാവും. നിലവിൽ കോഴിക്കോട് കോർപറേഷന്‍ കൗണ്‍സിലറാണ് നവ്യ. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.

Read More

തദ്ദേശവാർഡ് വിഭജനം : കരട് റിപ്പോർട്ട് നവംബർ 16 ന്

  konnivartha.com:തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാർ അറിയിച്ചു. പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. ജില്ലാ കളക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024 ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും…

Read More