konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കണ്‍വീനര്‍. ജില്ലാ പൊലിസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള പക്ഷം റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയയ്ക്കും. ജില്ലാ മോണിറ്ററിംഗ് സമിതിയുടെ യോഗം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യം ഉള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരും. സംസ്ഥാനത്തെ…
Read Moreവിഭാഗം: Election
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ചൊള്ളനാവയല്‍ ഊരുമൂപ്പന്‍ പിജി അപ്പുക്കുട്ടന്‍, അടിച്ചിപുഴ ഊരുമൂപ്പന്‍ രാഘവന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ എ കെ ലത ഫോം വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി ബിഎല്‍ഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തില്‍ പങ്കെടുക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടര്‍ പട്ടിക ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക്…
Read Moreപത്തനംതിട്ട ജില്ല: 53 പഞ്ചായത്ത്, എട്ട് ബ്ലോക്ക് , നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്
konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒമ്പതിന് പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും പ്രസിദ്ധപ്പെടുത്തും. നവംബര്‍ 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി…
Read Moreനവംബർ 14 ന് വിജ്ഞാപനമിറക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനം പൊതുതെരഞ്ഞെടുപ്പ് :നവംബർ 14 ന് വിജ്ഞാപനമിറക്കും: ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായി പോളിംഗ്, വോട്ടെണ്ണൽ 13 ന് konnivartha.com; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും.…
Read Moreവോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും
Konnivartha. Com :.തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11നും വോട്ടെടുപ്പ് നടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു
Read Moreമാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു
konnivartha.com; ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു:തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ:നിർമിത ബുദ്ധിയുടെ കാലത്ത് വാർത്തകൾ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യമേറെ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് konnivartha.com; സംസ്ഥാന തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കുറിച്ച് ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും, വികസനോന്മുഖവുമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ യോഗ്യരായ സ്ഥാനാർത്ഥികൾ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളെ കുറിച്ചുളള കാഴ്ചപ്പാടുകളല്ല, വാർത്തകൾ തന്നെയായിരിക്കണം മാധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകേണ്ടതെന്നും ആധികാരികമായ വാർത്തകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.…
Read Moreതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ബിഎല്‍ഒ സൂപ്പര്‍വൈസരുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാല് മുതല്‍ ആരംഭിച്ചു. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ്…
Read Moreഇന്നും നാളെയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം(നവംബർ 4, 5)
മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവുമാണ് ഈ അവസരം…
Read Moreതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം:ബിഎല്‍ഒമാര്‍ നവംബര്‍ നാലു മുതല്‍ വീടുകള്‍ കയറും: ജില്ലാ കലക്ടര്‍
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ നാലു മുതല്‍ ഒരു മാസം വീടുകള്‍ സന്ദര്‍ശിച്ച് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ബിഎല്‍ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജ്ജീകരിക്കും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടികയെ കുറിച്ചുള്ള എതിര്‍പ്പുകളും ആവശ്യങ്ങളും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ള നോട്ടീസ് ഘട്ടം ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണമായും വിട്ടു നല്‍കുന്നതിന്…
Read Moreകൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത കൊടുവള്ളി നഗരസഭ സെക്രട്ടറിയെ അടിയന്തിരമായി സ്ഥലംമാറ്റാനും തുടർനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Read More