തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പരിശീലന പരിപാടി (29നു ) അവസാനിക്കും. ഈ മാസം 25,26,27 തീയതികളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യാഗസ്ഥര്‍ (29 നു ) അതത് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
Read Moreവിഭാഗം: election 2021
നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു. മൈലപ്ര മൗണ്ട് ബഥനി സ്കൂളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ലയില്‍ (28), (29)തീയതി കമ്മീഷനിംഗ് നടക്കും. റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളജിലും, ആറന്മുള മണ്ഡലത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അടൂരില്‍ മണക്കാല തപോവന്‍ പബ്ലിക് സ്കൂള്‍, തിരുവല്ലയില്‍ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്കൂള്‍…
Read Moreആബ്സന്റീസ് വോട്ട്: ബാലറ്റുമായി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്
80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ക്ക് ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് പിന്നീട് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കില്ല. വോട്ടറെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം…
Read Moreവോട്ട് വണ്ടി റാന്നി മണ്ഡലത്തില്‍ പര്യടനം നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട് വണ്ടി റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി . ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറും തഹസില്‍ദാറുമായ രമ്യ എസ് നമ്പൂതിരി വോട്ട് വണ്ടിയുടെ മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. സ്വീപ് റാന്നി നിയോജക മണ്ഡലം നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ടീമംഗങ്ങളായ കെ.ശശി, വിജയകമാര്‍ എന്നിവര്‍ വോട്ട് വണ്ടിയുമായി ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന് സഹിതം മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി. അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് (28)മുതല്‍ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്സന്റീ വോട്ടേഴ്സ് എസന്‍ഷ്യല്‍ സര്‍വീസ്) (മാര്‍ച്ച് 28 ഞായര്‍) 30 വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഈ മൂന്നുദിവസങ്ങളില്‍…
Read Moreഐഎൻടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജി വെച്ചു : എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കും
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരനാണ് കോൺഗ്രസ് വിട്ടത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടി നിശ്ചയിച്ചയാളെ തോൽപ്പിക്കാൻ കൂട്ടുനിന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പീതാംബരൻ മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗോപിയുടെ സഹോദരനാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. അലക്സാണ്ടർ മാത്യു സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും പാർട്ടി വിട്ട് ഇടത് പക്ഷത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുമെന്ന് അലക്സാണ്ടർ മാത്യു നേരത്തെ പറഞ്ഞിരുന്നു. അമ്പത് വർഷത്തെ കോൺഗ്രസ് ബന്ധം…
Read Moreഎക്സിറ്റ് പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി
എക്സിറ്റ് പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 27 രാവിലെ 7 മണിമുതൽ ഏപ്രിൽ 29 വൈകീട്ട് 7:30 വരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ദൃശ്യ, പത്ര മാധ്യമങ്ങൾ പ്രവചനങ്ങളും സർവേകളും തുടരുന്ന സാഹചര്യത്തിലാണ് കമീഷന്റെ അറിയിപ്പ്. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126(1)(b) ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ കുറിപ്പ് പുറത്തിറക്കിയത് നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് വിഷയം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. 1951 ലെ ജനപ്രാതിനിധ്യ നിയമം 126-ാം സെക്ഷന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോന്നി മണ്ഡലത്തില്‍ കോന്നി എസ്.എന്‍ പബ്ലിക്ക് സ്കൂള്‍(സതേണ്‍ ബില്‍ഡിംഗ്), കോന്നി…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധം പത്തനംതിട്ട ജില്ലയില്‍ ശക്തമാക്കി
കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ദിനം പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരെ തെര്‍മ്മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. തെര്‍മ്മല്‍ സ്കാനര്‍ ഉപയോഗിക്കുന്നതിനും സാനിറ്റൈസര്‍ വിതരണത്തിനുമായി ഒരു പോളിങ് ബൂത്തിലേക്ക് രണ്ടുപേരെ വീതം നിയോഗിച്ചിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍, അങ്കന്‍വാടി ജീവനക്കാര്‍, ഓഫീസ് അസിസ്റ്റന്റ്മാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിന്റെ ചുമതല. വോട്ട് ചെയ്യാനെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുക, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതിനുള്ള സഹായം ചെയ്യുക, മാസ്ക് ധരിക്കാതെ വരുന്നവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന മാസ്ക് നല്‍കുക തുടങ്ങിയവയും ഈ ഉദ്യോഗസ്ഥര്‍…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ 21,248 പേര്
പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-1885, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും-59, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍- 571 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്സെന്റീ വോട്ടര്‍മാരുടെ എണ്ണം. ആറന്മുള നിയോജക മണ്ഡലത്തിലാണ് ആബ്സെന്റീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍- 5387 പേര്.നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കപ്പെട്ട 12 ഡി അപേക്ഷാ ഫോറം വരണാധികാരികള്‍ പരിശോധിച്ചശേഷം ഇത്രയും വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍തന്നെ തപാല്‍ വോട്ട് ചെയ്യാനാകും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും. അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട് ചെയ്യുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തുക. ഓരോ നിയോജക മണ്ഡലത്തിലെയും ആബ്സെന്റീ വോട്ടര്‍മാരുടെ പട്ടിക ചുവടെ.…
Read Moreഅവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് 28, 29, 30 തീയതികളില്‍
കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്സന്റീ വോട്ടേഴ്സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഈ മാസം 28, 29, 30 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ: കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്മെന്റ് എല്‍.പി സ്കൂള്‍. (കോന്നി വില്ലേജ് ഓഫീസിന് സമീപം). റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ). അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്മെന്റ് യു.പി സ്കൂള്‍. തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്.ഡി.ഒ ഓഫീസ്. ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍…
Read More