നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍ തട്ടുദോശ, ഓംലെറ്റ്, ചായ എന്നിവയും ലഭ്യമാക്കുന്നു. വെജിറ്റബിള്‍ ഊണിന് 50 രൂപയും മീന്‍കറിയുള്‍പ്പെടെ ഊണിന് 90 രൂപയും ചായ, സ്നാക്സ്, 10 രൂപയും നാരങ്ങാ വെള്ളം, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്ക് യഥാക്രമം 15 രൂപ, 40 രൂപയുമാണ് വില. കോന്നി, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകളും റാന്നിയില്‍ ഒരു യൂണിറ്റും അടൂരില്‍ മൂന്നു കുടുംബശ്രീ യൂണിറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ വിതരണത്തിന് പുറമേ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെയും പോളിംഗ് ബൂത്തുകളുടേയും അണുനശീകരണവും കുടുംബശ്രീ യൂണിറ്റുകള്‍ നടത്തി.
Read Moreവിഭാഗം: election 2021
സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം
സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം കോന്നി വാര്‍ത്ത ഡെസ്ക് : അഞ്ചു വര്‍ഷം . കാത്തിരുന്ന് കിട്ടുന്ന അസുലഭ നിമിഷം . ജനം രാജാവും സ്ഥാനാര്‍ഥി വോട്ട് തേടുന്ന വെറും പ്രജയും . വോട്ട് പെട്ടിയില്‍ വീണാല്‍ നാളെ ജനം വെറും പ്രജയും ജയികുന്ന ജന പ്രതിനിധി രാജാവുമാകുന്ന പ്രക്രിയ ആണ് നാളെ കാണുന്നത് . ജനം ആഗ്രഹിക്കുന്നത് എന്നും നന്‍മ . നമ്മള്‍ക്ക് കിട്ടുന്നതോ അവഹേളനം . ജനം ഒരാളെ ജയിപ്പിക്കും .ആ ആള്‍ എം എല്‍ എയാകും .ജനത്തിനോട് ചോദിക്കണം ഞാന്‍ എന്തു നിങ്ങള്‍ക്ക് വേണ്ടി ചെയ്യണം എന്ന് . ജനം പറയും ഇത് വേണം എന്ന് .അത് നേടി എടുക്കുക മാത്രം ആണ് എം എല്‍ എ ചെയ്യേണ്ടത് . ഇത് നവ യുഗം ആണ് .
Read Moreപോളിംഗ് സ്‌റ്റേഷനുകള്‍ക്ക് മാറ്റം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂളില്‍ നിശ്ചയിച്ചിരുന്ന 111, 112 പോളിങ് ബൂത്തുകള്‍ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂളിലേക്ക് മാറ്റി. പോളിംഗ് ബൂത്ത് നമ്പര്‍, പുതിയ പോളിംഗ് സ്‌റ്റേഷന്‍, ബ്രാക്കറ്റില്‍ പഴയ പോളിംഗ് സ്‌റ്റേഷന്‍ എന്നിവ ക്രമത്തില്‍: 111 – തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂള്‍, കിഴക്ക് ഭാഗം (തുലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂള്‍ ) 112- തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂള്‍, മധ്യഭാഗം (തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂള്‍)
Read Moreഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും
വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് ഒരു വര്‍ഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കുന്നതിന്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാരുടെ പട്ടിക എ.എസ്.ഡി ലിസ്റ്റായി തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു നല്‍കി. ബിഎല്‍ഒമാര്‍ ഫീല്‍ഡ് പരിശോധന നടത്തി സമര്‍പ്പിച്ചിട്ടുള്ള എ.എസ്.ഡി ലിസ്റ്റും, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സാമഗ്രികളോടൊപ്പം…
Read Moreനാളെ (ഏപ്രില്‍ ആറിന്) പൊതു അവധി
നിയമസഭാ ഇലക്ഷന്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ ആറിന് പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സര്‍ക്കാരിന്റെ 22.03.2021-ലെ 229/2021 ഉത്തരവ് പ്രകാരം പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് 48 മണിക്കൂര്‍ മുന്‍പ് ‘ഡ്രൈഡേ’ ആയി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, ഈ കാലയളവില്‍ യാതൊരു തരത്തിലുള്ള മദ്യവിതരണമോ, വില്‍പ്പനയോ, സൂക്ഷിച്ചുവെയ്ക്കലോ പാടില്ലാത്തതും, ബാര്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മദ്യവിതരണം നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ഡി.ഡി കപാഡിയയുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ ചേമ്പറില്‍ റാന്‍ഡമൈസേഷന്‍ നടന്നത്. ട്രെയിനിംഗിനും ബോധവല്‍ക്കരണത്തിനുമായി ഉപയോഗിച്ച കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ 84 എണ്ണം വീതമാണ് റാഡമൈസേഷന്‍ നടത്തി അധികമായി കരുതിയിരിക്കുന്നത്. തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളില്‍ 12 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് അധികമായി ക്രമീകരിച്ചിരിക്കുന്നത്. ആറന്മുള, റാന്നി,…
Read Moreതെരഞ്ഞെടുപ്പ് : പോലീസ് ഭാഗത്തെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ സംവിധാനം നാളെ നിലവില്‍ വരും. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 24,788 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അടക്കം 59,292 പൊലീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ഇവരില്‍ 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുന്നു. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും. ലോക്കല്‍ പൊലീസിന് പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പൊലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മോട്ടോര്‍ വാഹനം…
Read Moreബൈക്ക് റാലിക്ക് നിരോധനം
കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചുമതലയേറ്റു പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ ഐഎഎസ് ചുമതലയേറ്റു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സ്യൂട്ട് നമ്പര്‍ 202 ല്‍ ആണ് ക്യാമ്പ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതികളും, വിവരങ്ങളും കൈമാറാം. ഫോണ്‍: 9447390640. ബൈക്ക് റാലിക്ക് നിരോധനം തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും അതിന് 72 മണിക്കൂര്‍ മുന്‍പുള്ള സമയത്തും പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൈക്ക് റാലികള്‍ നടത്തുന്നത് നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തപാല്‍ വോട്ടിന് സൗകര്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (03 ശനിയാഴ്ച) വൈകിട്ട് അഞ്ചിനു മുന്‍പായി അതത് വരണാധികാരികള്‍ മുമ്പാകെ…
Read Moreശരണം വിളിച്ച് മോദി; ‘വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ല’
ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷം.ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശുവിന്റെ പീഢാനുഭവങ്ങളേയും മോദി പ്രസംഗത്തില്‍ സ്മരിച്ചു.ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചുവിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ്രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത് ഒന്ന്-ദുരഭിമാനവും അഹങ്കരവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചു.എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികള്‍ക്കും. രണ്ട്-പണത്തോടുള്ള അത്യാര്‍ത്തി, കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള ഡോളര്‍,…
Read Moreവോട്ടര്‍പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി
വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തില്‍ എത്തിയത്. ഒരു സംസ്ഥാനത്തെ സിഇഒ മറ്റൊരു സംസ്ഥാനത്ത് നിരീക്ഷകനായി എത്തുന്നത് അസാധാരണ നടപടിയാണ്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന. ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് ഐടി സംഘം വിദഗ്ധ പരിശോധന നടത്തും. നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പരിശോധനകള്‍ നടത്തും. പ്രതിപക്ഷ നേതാവിന് കൃത്യമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിലടക്കം പരിശോധന നടത്തും.
Read More