പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍

വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ സുരക്ഷിതം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര പോലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനാണ്. നിയമസഭ നിയോജക മണ്ഡലം, സ്‌ട്രോംഗ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥങ്ങള്‍ എന്ന ക്രമത്തില്‍: തിരുവല്ല –…

Read More

പോസ്റ്റൽ ബാലറ്റുകളുടെ കണക്ക് ഇലക്ഷൻ കമ്മീഷൻ പുറത്തു വിടണം: കെ.സുരേന്ദ്രൻ

    നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സിപിഎം ആക്രമണം നടത്തുമ്പോൾ പൊലീസ് നിഷ്ക്രിയരായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . സിപിഎം നടത്തുന്ന ആക്രമണം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും കോന്നിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലത്തും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ്. ബിജെപി പ്രവർത്തകരെ അക്രമിച്ച പ്രതികൾ നാട്ടിൽ വിലസി നടക്കുകയാണ്. മാവേലിക്കര എൻഡിഎ സ്ഥാനാർത്ഥിയെ വീടു കയറി അക്രമിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. കാസർഗോഡ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകാന്തിന്‍റെ രണ്ട് കാലും സിപിഎമ്മുകാർ വെട്ടി. പി.ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം. അക്രമത്തിന് പല സ്ഥലത്തും എസ്ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ തീവ്രവാദികളെ കൂട്ടുപിടിച്ചാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപിയുടെ ഭാഗത്ത് നിന്നും ജനാധിപത്യ രീതിയിൽ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.…

Read More

തെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ജില്ലയില്‍ രേഖപ്പെടുത്തിയത് 19,765 പേര്‍

  പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരില്‍ 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരില്‍ 46 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി. 80 വയസിന് മുകളിലുള്ള 18,733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണു സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത നേടിയ 20,677 പേരില്‍ 19,765 പേര്‍ വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്. മാര്‍ച്ച്…

Read More

ശതമാനക്കണക്കില്‍ ചെറിയ മാറ്റം…രാത്രി 9 വരെയുള്ളത്

ശതമാനക്കണക്കില്‍ ചെറിയ മാറ്റം…രാത്രി 9 വരെയുള്ളത് നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിംഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,154 പേര്‍ വോട്ട് ചെയ്തു. 3,43,102 പുരുഷന്‍മാരും 3,65,048 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. 5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്‍മാരായുള്ളത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 72.04 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.42 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. 2016 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല…

Read More

ബിജെപി റീ പോളിങ്ങ് ആവശ്യപ്പെട്ടു

    കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ബൂത്ത് നമ്പർ 208 ൽ ബി ജെ പി റീ പോളിങ്ങ് ആവശ്യപ്പെട്ടു. ബാലറ്റ് മെഷീനിൽ 681 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രജിസ്റ്ററിൽ 682 വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടിങ്ങിൽ സംശയമുണ്ടെന്നും റി പോളിങ്ങ് അനിവാര്യമാണെന്നുംബി ജെ പി ആവശ്യപ്പെട്ടു.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ്

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,126 പേര്‍ വോട്ട് ചെയ്തു. 3,43,101 പുരുഷന്‍മാരും 3,65,021 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. 5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്‍മാരായുള്ളത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 72.03 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.41 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. 2016 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജമണ്ഡലത്തില്‍ 69.29 ശതമാനവും, റാന്നിയില്‍ 70.38 ശതമാനവും, ആറന്മുളയില്‍ 70.96 ശതമാനവും, കോന്നിയില്‍ 73.19…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: മികച്ച പോളിങ്ങ് ശതമാനം

  നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങ് തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിങ് ശതമാനം 25 കടന്നു. വിവിധ ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ- തിരുവനന്തപുരം- 22.04 ശതമാനം കൊല്ലം- 23.78 ശതമാനം പത്തനംതിട്ട- 30.1 ശതമാനം ആലപ്പുഴ- 25.07 ശതമാനം കോട്ടയം- 23.07 ശതമാനം ഇടുക്കി- 19.55 ശതമാനം എറണാകുളം- 23.30 ശതമാനം തൃശ്ശൂര്‍- 25.18 ശതമാനം പാലക്കാട്- 17.46 ശതമാനം മലപ്പുറം- 23.45 ശതമാനം കോഴിക്കോട്- 25.20 ശതമാനം വയനാട്- 24.82 ശതമാനം കണ്ണൂര്‍- 25.69 ശതമാനം കാസര്‍ഗോഡ്- 22.28 ശതമാനം 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

Read More

കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി

  കോന്നി മണ്ഡലത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ് രേഖപ്പെടുത്തി . ഗവിയിലും ആവണിപ്പാറയിലും ബൂത്തുകള്‍ സജീകരിച്ചിരുന്നു . ഇവിടെയും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി . കോന്നി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. യു. ജനീഷ് കുമാർ സീതത്തോട് പഞ്ചായത്തിലെ വാലുപാറ കമ്മ്യൂണിറ്റി ഹാളിൽ വോട്ട് രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ പ്രമാടം സ്കൂളിലും എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. കെ സുരേന്ദ്രന്‍ കോന്നിയില്‍ എന്‍ ഡി എയ്ക്കു വലിയ വിജയം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു . പിണറായി വിജയൻ എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും രമേശ് ചെന്നിത്തല യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ…

Read More

ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

  ആറന്മുള മണ്ഡലത്തിലെ വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.

Read More

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക്

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക് റിപ്പോര്‍ട്ട് / ചിത്രം : കൈലാഷ് കലഞ്ഞൂര്‍ , രാജേഷ് പേരങ്ങാട്ട്  കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു . കലഞ്ഞൂര്‍ ജി എല്‍ പി എസ്സില്‍ നീണ്ട ക്യൂ തന്നെ കാണുവാന്‍ കഴിഞ്ഞു . കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പ്രായമായവര്‍ ആണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയത് എന്നു കോന്നി വാര്‍ത്ത പ്രതിനിധി കൈലാഷ് കലഞ്ഞൂര്‍ റിപ്പോര്‍ട്ട് ചെയ്തു . കോന്നി അട്ടച്ചാക്കല്‍ ജി എല്‍ പി സ്കൂളിനും രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി . കോന്നി ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിയില്‍ വോട്ടെടുപ്പിന്‍റെ ആവേശത്തിലാണ് വോട്ടര്‍മാര്‍ . രാവിലെ തന്നെ അവര്‍ വോട്ട്…

Read More