ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്. സാധ്യതാ പട്ടിക പാലക്കാട്-ഇ. ശ്രീധരന് കാട്ടാക്കട-പി.കെ കൃഷ്ണദാസ് കോഴിക്കോട് നോര്‍ത്ത്-എം.ടി രമേശ് മലമ്പുഴ-സി കൃഷ്ണകുമാര്‍ മണലൂര്‍-എ.എന്‍ രാധാകൃഷ്ണന്..നെടുമങ്ങാട്-ജെ.ആര് പത്മകുമാര്‍ അരുവിക്കര-സി ശിവന്‍കുട്ടി പാറശാല-കരമന ജയന് ചാത്തന്നൂര്‍-ഗോപകുമാര്‍.
Read Moreവിഭാഗം: election 2021
എന്‍ ഡി എയില്‍ നിന്നും കോന്നിയിലെ ഒന്നാം പേരാണ് കെ സുരേന്ദ്രന്റേത്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കോന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ലാത്ത നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കോന്നിയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ അത് ഇടത് വലതു മുന്നണിയുടെ വോട്ട് വിഹിതം കുറയ്ക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് കോന്നിയില്‍ സ്ഥാനാര്‍ഥിയായിരുന്നു . ബി ജെ പിയുടെ വോട്ട് കൂടിയിരുന്നു . ഇക്കുറി കോന്നിയില്‍ ബി ജെ പിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് ഇന്നലെ സുരേന്ദ്രന് കോന്നിയില്‍ പറഞ്ഞിരുന്നു . കോന്നിയില്‍ ത്രികോണ മല്‍സരം തന്നെ ഉണ്ടാകും എന്ന സൂചനകള്‍ സുരേന്ദ്രന് നല്‍കിയിരുന്നു . കോന്നിയിലേക്ക്…
Read Moreനാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നാളെ (മാർച്ച് 12) മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശ പത്രികയുടെ പ്രിന്റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാന്‍ സാധിക്കും. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. പത്രിക സമര്‍പ്പണം (മാര്‍ച്ച്…
Read Moreകോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ വൈകിട്ടത്തേക്കു മാറ്റി
കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും . ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരുന്ന കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ വൈകിട്ടത്തേക്കു മാറ്റി . നാളെ വൈകിട്ട് 6 മണിയ്ക്ക് ശേഷമേ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിക്കൂ . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു
Read Moreനേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തള്ളി
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തള്ളി . പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പുതുപ്പള്ളി വിട്ട് നേമത്ത് മല്‍സരിക്കും എന്ന തരത്തില്‍ വാര്‍ത്ത വന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ. മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഉമ്മന്‍ചാണ്ടി തയാറല്ല. പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പുതുപ്പള്ളിയില്‍ പുതുമുഖം : ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിച്ചേക്കും
Read Moreകോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി മല്‍സരിക്കും . ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് മല്സരിക്കുവാന് ഇറങ്ങിയേക്കും എന്ന് സൂചനയുണ്ട് . പുതുപ്പള്ളിയില്‍ പുതുമുഖത്തെ ഇറക്കി ജയിപ്പിക്കുവാന്‍ ഉമ്മന്‍ ചാണ്ടി പ്രചരണത്തിന് ഇറങ്ങും . ഭരണം തിരിച്ചു പിടിക്കുക എന്നതാണ് കോണ്‍ഗ്രസ് ആലോചന . അതിനായി മണ്ഡലങ്ങളില്‍ സുപരിചിതരായ പുതുമുഖങള്ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റിന് ഇന്ന് അന്തിമ രൂപം നല്‍കും . കോണ്‍ഗ്രസ്സ് കേന്ദ്ര ഇലക്ഷന് കമ്മറ്റി കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും . കോന്നി മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന് മെംബര്‍ റോബിന് പീറ്റര്‍ സീറ്റ് ഉറപ്പിച്ചു . മുന്‍ എം എല്‍ എയും നിലവിലെ…
Read Moreകേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
റാന്നിയിൽ അഡ്വ. പ്രമോദ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി: റോഷി അഗസ്റ്റിന് .കാഞ്ഞിരപ്പള്ളി: ഡോ.എൻ.ജയരാജ് , ചങ്ങനാശേരി: അഡ്വ.ജോബ് മൈക്കിള്‍ കടുത്തുരുത്തി: സ്റ്റീഫൻ ജോര്‍ജ് , പൂഞ്ഞാര്‍ : അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കല്‍ , തൊടുപുഴ: പ്രൊഫ.കെ.എ ആന്റണി , പെരുമ്പാവൂര്‍ : ബാബു ജോസഫ് , റാന്നി: അഡ്വ. പ്രമോദ് നാരായണ്‍ , പിറവം : ഡോ.സിന്ധുമോൾ ജേക്കബ് , ചാലക്കുടി: ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ : സജി കുറ്റിയാനിമറ്റം എന്നിവര്‍ സ്ഥാനാർത്ഥികളാകും.
Read Moreപുതുപ്പള്ളിയില്‍ പുതുമുഖം : ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിച്ചേക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചു നാളെ പ്രഖ്യാപനം വരാന്‍ ഇരിക്കെ പുതുപ്പള്ളിയില്‍ പുതുമുഖത്തെ അവതരിപ്പിച്ചു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കും എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ന്യൂസ് എഡിറ്റര്‍ അജി രാജ കുമാര്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു . 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭയിലെത്തി.മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 50 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970 ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്…
Read Moreസ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജനീഷ് കുമാറിന് ചിറ്റാറിൽ വർണ്ണാഭമായ സ്വീകരണം
കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു സ്വീകരണമാണ് ചിറ്റാറിൽ ജനീഷ് കുമാറിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന് ഒരുക്കിയത്. അനശ്വര രക്തസാക്ഷി സഖാവ് എം എസ് പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ജനീഷ് കുമാറിനെ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹൻ പൊന്നു പിള്ള എന്നിവർ ചുവന്ന മാലകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു. വാദ്യമേളങ്ങളോടെ നൂറുകണക്കിന് ആളുകൾ അനുധാവനം ചെയ്ത സ്വീകരണ റാലി…
Read More