കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ മല്‍സരിച്ച കോന്നിയിലുമാണ് സുരേന്ദ്രൻ പോരിന് ഇറങ്ങുന്നത് . ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയില്‍ ആണ് കോന്നി . വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ ആണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് . സംസ്ഥാനത്ത് 9 മണ്ഡലം എ പ്ലസില്‍ ഉണ്ട് . ഇവിടെ എല്ലാം കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തുവാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു . നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ…
Read Moreവിഭാഗം: election 2021
ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍
ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും ഒരേ സമയം മല്‍സരിക്കും . സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതില്‍ 85 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2 മണ്ഡലത്തിൽ മത്സരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടാണ് മത്സരിക്കുക. പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി. സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും…
Read Moreപൊതുയോഗത്തിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ഉത്തരവായി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. നിയമസഭാ മണ്ഡലത്തിന്റെ പേര്, ഗ്രൗണ്ട്/ ഹാളിന്റെ പേര് എന്ന ക്രമത്തില്‍: തിരുവല്ല-സിഎംഎച്ച്എസ്എസ് ഗ്രൗണ്ട് മല്ലപ്പള്ളി, ലോറി സ്റ്റാന്‍ഡ് മല്ലപ്പള്ളി, മാന്താനം മാര്‍ക്കറ്റ് കുന്നന്താനം, ആനിക്കാട് പഞ്ചായത്ത് ഗ്രൗണ്ട്, എന്‍ജിനിയറിംഗ് കോളജ് ഗ്രൗണ്ട് കല്ലൂപ്പാറ, പഞ്ചായത്ത് ഗ്രൗണ്ട് നെടുമ്പ്രം, പഞ്ചായത്ത് മുക്ക് നിരണം, പിഎംവിഎച്ച്എസ് ഗ്രൗണ്ട് പെരിങ്ങര, തോട്ടഭാഗം തിരുവല്ല, കവിയൂര്‍ ക്ഷേത്രത്തിനു മുന്‍ഭാഗം, തോണ്ടറ പഴയ പാലം കുറ്റൂര്‍, പുറമറ്റം ജംഗ്ഷന്‍, വെണ്ണിക്കുളം ജംഗ്ഷന്‍. റാന്നി-പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് ഉള്‍വശം, വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് സ്റ്റേഡിയം അയിരൂര്‍, വടശേരിക്കര ടൗണ്‍, പഴവങ്ങാടി മാര്‍ക്കറ്റിനു സമീപം റാന്നി, അത്തിക്കയം മാര്‍ക്കറ്റ്(ബസ് സ്റ്റാന്‍ഡ്), അറയ്ക്കമണ്‍ ജംഗ്ഷന്‍…
Read Moreസമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പൊതു മേഖലാ കമ്പനികള്‍ എന്നിവ ജീവക്കാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍വീസ് തിരിച്ചറിയല്‍ രേഖ, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖ. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി. വോട്ടര്‍…
Read Moreജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു
ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു: പരാതി അറിയിക്കാം പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് താമസം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികള്‍ 94473 71890 എന്ന നമ്പരിലോ ptaexpobs@gmail.com എന്ന ഇ- മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടാതെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നേരിട്ടെത്തിയും പരാതികള്‍ അറിയിക്കാം. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കുറ്റമറ്റതും സുരക്ഷിതവും: തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും…
Read Moreകോൺഗ്രസ് 91 സീറ്റിൽ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി: മറ്റന്നാൾ പ്രഖ്യാപിക്കും
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ. 91 മണ്ഡലങ്ങളിൽ 81 മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്ത് സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ പട്ടിക മറ്റന്നാൾ പ്രഖ്യാപിക്കും. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരിൽ കേരള കോൺഗ്രസും മത്സരിക്കും. വടകരയിൽ കെ. കെ രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആദ്യ ദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക. അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യാ രാജാണ് റിട്ടേണിംഗ് ഓഫീസര്‍ എസ്.ഹരികുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ആറന്മുള, തിരുവല്ല, കോന്നി, റാന്നി, അടൂര്‍ എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 17ന് തുടങ്ങും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്തനംതിട്ട ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 17ന് തുടങ്ങും. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ടു വരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും. മണ്ഡല അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളിലായാണ് പരിശീലനം. ആറന്മുള നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍…
Read Moreമുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ലോക്‌സഭ- അബ്ദുസമദ് സമദാനി രാജ്യസഭ-പി വി അബ്ദുൾ വഹാബ് മഞ്ചേശ്വരം-എ. കെ. എം അഷ്‌റഫ് കാസർഗോഡ്- എൻ. എ നെല്ലിക്കുന്ന് അഴീക്കോട്- കെ. എം ഷാജി കൂത്തുപറമ്പ്-പൊട്ടൻചണ്ടി അബ്ദുള്ള കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള കോഴിക്കോട് സൗത്ത്- അഡ്വ.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/03/2021 )
പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ )11,000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 15,000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കാവുന്നത്) എസി ഇല്ലാത്തത് 20,000 രൂപ, എസി 40,000 രൂപ (500 പേര്‍ക്ക് ഇരിക്കാവുന്നത്.), ബാന്‍ഡ് സെറ്റ് ഒരാള്‍ക്ക് 1000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 700 രൂപയുമാണ് നിരക്ക്. കാര്‍പെറ്റ് സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, കസേര ഒന്നിന് എട്ട് രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ,…
Read Moreകോന്നിയില്‍ റോബിന്‍ പീറ്റര്‍ “ഉറപ്പിച്ചു”
കോന്നി വാര്‍ത്ത ഡോട്ട് കോം : യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഹൈക്കമാന്‍റ് അംഗീകരിക്കാന്‍ ഇരിക്കെ ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബറും ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്‍റുമായ റോബിന്‍ പീറ്റര്‍ സീറ്റ് ഉറപ്പിച്ചു . റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഇപ്പോള്‍ ഹൈക്കാമാന്‍റിന് മുന്നില്‍ ഉള്ളത് .മറ്റ് 4 പേരുകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു തള്ളി . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , കോന്നി ബ്ളോക്ക് പ്രസിഡന്‍റ് ,പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ സ്ഥാനം അലങ്കരിച്ച റോബിന്‍ പീറ്റര്‍ പ്രമാടം നിവാസിയാണ് . തികഞ്ഞ ഗാന്ധി ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന റോബിന്‍ പീറ്ററിന് കഴിഞ്ഞ ഉപ…
Read More