കോന്നി ആവണിപ്പാറ ആദിവാസി കോളനിവാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയചായ്‌വ് ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വനത്തില്‍ ഉള്ള ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി വാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉണ്ട് . മുന്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമോ പോസ്റ്റര്‍ പ്രചാരണമോ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കലോ കൂടിയാലോചന ചര്‍ച്ചകളോ ഇവര്‍ക്ക് ഇല്ലായിരുന്നു . ആവണിപ്പാറകോളനിനിവാസികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇനി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട.രണ്ടുമാസം മുൻപ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോളനിയിലെ വോട്ടർമാർ 50 കിലോമീറ്റർ സഞ്ചരിച്ച് കല്ലേലിയിലാണ് വോട്ട് ചെയ്യാൻ എത്തിയത്.പോളിങ് ബൂത്ത് ഇല്ലാത്തത് കോളനി വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു . കോന്നിമണ്ഡലത്തിലെ 212-ാമത്തെ പോളിങ് ബൂത്ത് ആവണിപ്പാറ കോളനിയിലാണ്. അങ്കണവാടി കെട്ടിടമാണ് പോളിങ് സ്റ്റേഷനായി ഉപയോഗിക്കുന്നത്.കോന്നിയില്‍ നിന്നും 26 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ അച്ചന്‍ കോവില്‍ റോഡില്‍ അച്ചന്‍ കോവില്‍ നദിയുടെ മറുകര ഉള്ള ആവണിപ്പാറയില്‍…

Read More

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും

ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങും ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണയ്ക്കും ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നി മണ്ഡലത്തില്‍ പറഞ്ഞു .കെ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത് . പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നും ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എൻ എസ്സ് എസ്സിനെതിരെ വാളോങ്ങുന്നത് ശബരിമലയിൽ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതികാരമാണെന്ന് കെ സുരേന്ദ്രൻ. ശബരിമലയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സി പി എമ്മിനുള്ളത്. ശബരിമല വിഷയത്തിൽ പിന്നോട്ട് പോകാൻ തയ്യാറല്ല. ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ…

Read More

എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി കോന്നിയിൽ എത്തും

    കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടമെത്തുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട ജില്ലയിലെത്തുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. അന്ന് 2.30 പി എം ന് എത്തുന്ന പ്രധാനമന്ത്രി വിജയ് റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ബി ജെ പി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, കർണാടക സംസ്ഥാന വക്താവ് ക്യാപ്റ്റൻ ഗണേഷ് കാർണിക് ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി ഏപ്രിൽ 2 ന് പ്രധാനമന്ത്രി കോന്നിയിൽ: പ്രതീക്ഷകൾ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് തന്നെ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ബൈക്ക് റാലികള്‍ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തിലോ അല്ലെങ്കില്‍ വോട്ടെടുപ്പ് ദിവസത്തിനും മുമ്പായോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളില്‍ ചില സാമൂഹിക വിരുദ്ധര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം കര്‍ശനമായ പാലിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കമ്മീഷന്റെ നിരീക്ഷകര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

  കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്.കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Read More

തെരഞ്ഞെടുപ്പ് പ്രചാരണം : ദേശീയ നേതാക്കള്‍ കോന്നിയിലേക്ക് എത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാന്‍ മുന്നണികളുടെ ദേശീയ നേതാക്കള്‍ കോന്നിയിലും എത്തിച്ചേരും . ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ ഏപ്രില്‍ ആദ്യ ദിനങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയും ദേശീയ നേതാക്കളും കോന്നിയില്‍ എത്തിച്ചേരും എന്നാണ് എന്‍ ഡി എ പ്രതീക്ഷ . ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കോന്നിയില്‍ രാഹുല്‍ ഗാന്ധി എത്തിച്ചേരും . ശനി രാവിലെ 11 മണിയ്ക്ക് രാഹുല്‍ ഗാന്ധി കോന്നിയില്‍ സംസാരിക്കും . എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്‍റെ പ്രചാരണത്തിന് വേണ്ടി വരും ദിവസങ്ങളില്‍ സംസ്ഥാന ദേശീയ നേതാക്കള്‍ രംഗത്ത് ഇറങ്ങും . ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡി എഫ് പ്രചരണത്തിന് കോന്നിയില്‍ എത്തിയിരുന്നു . കോന്നിയില്‍…

Read More

കള്ളവോട്ട് തടയാൻ കർശന മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

  വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപ്പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുള്ളതായ പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നൽകി. വോട്ടർപ്പട്ടിക സംബന്ധിച്ച പരാതികളിൽ ജില്ലാ കളക്ടർമാർ മുഖേന നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകൾ ആവർത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എൻട്രികളും, ഒരേ വോട്ടർ നമ്പരിൽ വ്യത്യസ്ത വിവരങ്ങളുമായ എൻട്രികളും കണ്ടെത്തിയിരുന്നു. സാധാരണഗതിയിൽ സമാന എൻട്രികൾ വോട്ടർപട്ടികയിൽ കണ്ടെത്തിയാൽ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ് പതിവ്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്ക് തീർപ്പാക്കാനുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്. ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ വിശദമായ…

Read More

ഏപ്രിൽ ആറിന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

  നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് വിവിധയിടങ്ങളിലായി പരിശീലനം സംഘടിപ്പിച്ചത്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ്, കോന്നി എസ്എന്‍ പബ്ലിക് സ്‌കൂള്‍, അടൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായാണ് കളക്ടര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചത്.

Read More

കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

  കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്  പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ. അധികാരത്തിലേറിയാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തും. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണവ്യവസ്ഥ കൊണ്ടുവരും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കും. ഭൂരഹിതരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി നൽകും. പട്ടിണിരഹിത കേരളം പ്രാവർത്തികമാക്കും. ബിപിഎൽ വിഭാഗത്തിലുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ് നൽകും. മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം ഉറപ്പാക്കും. പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട…

Read More