ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും

  konnivartha.com: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണകിറ്റ് വിതരണോദ്ഘാടനം ഓഗസ്റ്റ് 29 (വെള്ളി) രാവിലെ 9.30ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡും വിതരണം ചെയ്യും. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

ഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി

  കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്‍പന വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി. കണ്‍സ്യുമര്‍ഫെഡ് എക്‌സിക്യൂട്ടീവ് അംഗം ജി. അജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചയാത്തംഗം നീതു ചാര്‍ളി, ഗ്രാമപഞ്ചായത്തംഗം എം. വി. സുധാകരന്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. ബിന്ദു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി. ഡി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം. ജി. പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. അനില്‍കുമാര്‍, വള്ളിക്കോട് എസ് സി ബി പ്രസിഡന്റ് പി. ആര്‍. രാജന്‍,…

Read More

പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലി:റവന്യൂ അസംബ്ലി പതിറ്റാണ്ടിന്റെ പ്രശ്നപരിഹാര വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്

  പതിറ്റാണ്ടുകളായി നിലനിന്നിരുന്ന റവന്യൂ സംബന്ധിയായ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അസംബ്ലി ഉപകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ നടന്ന പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തിലെയും ജില്ലയിലെയും വിഷയങ്ങള്‍ മന്ത്രി അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവരുടെ ആവശ്യങ്ങളും അസംബ്ലിയില്‍ അവതരിപ്പിച്ചു. അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രി കെ. രാജന്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ എല്‍ടി പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു കഴിഞ്ഞു. 2021-23 കാലയളവില്‍ 598 പട്ടയങ്ങളും 2023-25 വരെ 535 പട്ടയങ്ങളും ഉള്‍പ്പടെ ജില്ലയില്‍ 1133 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 20 പരാതികള്‍,…

Read More

‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു

”മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു konnivartha.com: കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്. മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും എന്ന്…

Read More

വന്യജീവി സംഘര്‍ഷ ലഘൂകരണ കരട് നയസമീപന രേഖ: സംസ്ഥാന ശില്പശാല 27 ന്

  konnivartha.com: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്‍മേല്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ആഗസ്റ്റ് 27-ന് രാവിലെ ഒന്‍പതിന് ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗവ. വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുക. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ.…

Read More

മദര്‍ തെരേസദിനം ആഘോഷിച്ചു

  konnivartha.com: സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മാനവസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ പാത പിന്തുടര്‍ന്ന് സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാതൃകാപരവും പ്രശംസ അര്‍ഹിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം, ഫാ തോമസ് കോശി പനച്ചമൂട്ടില്‍ , റവ.ബര്‍സ്‌കീപ്പറമ്പാന്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, സോമശേഖരന്‍ നായര്‍, ഫാ. വര്‍ഗീസ് കെ മാത്യു, അജിത് ഏണസ്റ്റ് എഡ്വേര്‍ഡ്, രാജേഷ് തിരുവല്ല, സതീഷ് തങ്കച്ചന്‍, ക്ഷേമസ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ദിശ യോഗം ചേര്‍ന്നു:ആദ്യഘട്ടത്തില്‍ 57 റോഡുകള്‍ക്ക് അനുമതിയായി

  konnivartha.com: പത്തനംതിട്ട   ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗം ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അനുവദിച്ച തുക കൃത്യമായി വിനിയോഗിച്ച് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണമെന്ന് എംപി നിര്‍ദേശിച്ചു. ജലസംരക്ഷണം, വ്യക്തിഗത ആസ്തി നിര്‍മാണം, കിണര്‍ റിചാര്‍ജിംഗ്, സോക്ക്പിറ്റ്, കാലിത്തൊഴുത്ത്, സാമൂഹിക ആസ്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണം. കടുമീന്‍ചിറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിനെ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എംപി നിര്‍ദേശിച്ചു.വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതിയും അവലോകനം ചെയ്തു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2025-26 ല്‍ 34,948 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയി ഫേസ് രണ്ടില്‍ 2024-25 സാമ്പത്തിക വര്‍ഷം ജില്ലയ്ക്ക് 2023 വീടുകള്‍ അനുവദിച്ച് പ്രവര്‍ത്തി പുരോഗമിക്കുന്നു. 2025-26 വര്‍ഷം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/08/2025 )

ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍)മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി വകുപ്പിന്റെ ഓണചന്ത സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണചന്തകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവ മുഖേനയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്.…

Read More

ജലപരിശോധന വിപുലമാക്കാനൊരുങ്ങി ഹരിതകേരളം മിഷന്‍

  ഹരിതകേരളം മിഷന്‍ സംസ്ഥാന വ്യാപകമായി ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പുതിയ ചുവടുവയ്പായി ജലപരിശോധന ലാബുകള്‍. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ കെമിസ്ട്രി ലാബിനോടനുബന്ധിച്ചാണ് ഹരിതകേരളം മിഷന്റെ ജലഗുണപരിശോധന ലാബ് പ്രവര്‍ത്തിക്കുക. പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ലാബ് സ്ഥാപിക്കും. ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളില്‍ ലാബ് സ്ഥാപിച്ച് ജലഗുണ പരിശോധന നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളിലെ എന്‍.എസ്.എസ്, എന്‍.സി.സി , സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശോധന. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാനത്തുടനീളം നടക്കുന്ന ‘ജലമാണ് ജീവന്‍’ കാമ്പയിനിലും സ്‌കൂള്‍ ലാബുകള്‍ കേന്ദ്രീകരിച്ചുള്ള ജലപരിശോധന പ്രധാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്‍പനശാലകളെ ആശ്രയിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. ജില്ലാ സപ്ലൈ…

Read More