konnivartha.com:ഇന്ത്യയുടെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചത്.
Read Moreവിഭാഗം: Editorial Diary
ആറന്മുള ഉത്രട്ടാതി വള്ളംകളി: ജലരാജാക്കന്മാരായി മേലുകരയും കൊറ്റാത്തൂരും
konnivartha.com; ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റാത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി.
Read Moreകുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യം : മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ
konnivartha.com: മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. സെപ്റ്റംബർ 14 ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99773 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreസംസ്ഥാന അധ്യാപക അവാർഡുകൾ 20 പേര്‍ക്ക്
2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകൾ, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ലോവർ പ്രൈമറി വിഭാഗത്തിൽ ബീന ബി. (ഗവ. എൽ.പി. സ്‌കൂൾ, പാട്ടത്തിൽ), ബിജു ജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ), സെയ്ത് ഹാഷിം കെ. (വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ), ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ), വനജകുമാരി കെ.…
Read Moreകരിങ്കൊമ്പനെ വരവേറ്റു :കോന്നിയില്‍ കരിയാട്ടം നടന്നു
konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം . കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന…
Read Moreഅൻപത് വർഷത്തിലേറെ ബസ് സർവീസ്: ബസിന് ആദരവ്
konnivartha.com: തിരുവനന്തപുരം മലയിൻകീഴിന്‍റെ വീഥികളിലൂടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് അൻപത് വർഷത്തിലേറെയായി സർവീസ് നടത്തുന്ന കാട്ടാക്കട – മൂഴിയാർ കെ എസ് ആര്‍ ടി സി ബസ് സർവീസിന് ആദരവ് നല്‍കുന്നു . അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ഈ ബസ് സർവീസ് അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു. മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്യത്തിൽ ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 5 ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുകയാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു . അതോടൊപ്പം അതേ ബസിൽ മൂഴിയാറിലേക്ക് യാത്രയും പുറപ്പെടും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു . കാട്ടാക്കട മൂഴിയാര്‍ ബസ്സ് കാടും കണ്ട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ…
Read Moreകോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം
konnivartha.com: കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…
Read Moreമാനവികതയുടെ സത്ത ഉൾക്കൊണ്ട ഭൂപെൻ ദായ്ക്ക് ശ്രദ്ധാഞ്ജലി
(നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി ) konnivartha.com: ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന ഏവർക്കും സെപ്റ്റംബർ 8 ഏറെ സവിശേഷമാണ്; വിശേഷിച്ചും അസമിലെ എന്റെ സഹോദരീസഹോദരന്മാർക്ക്. കാരണം, ഇന്ത്യൻ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപെൻ ഹസാരികയുടെ ജന്മദിനമാണിത്. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്. സംഗീതത്തിന് അതീതമാണ് ഭൂപെൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അനുഭൂതികൾ പകരുന്നു. ശബ്ദം മാത്രമായിരുന്നില്ല; അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണു നിരവധി തലമുറകൾ വളർന്നത്. അസമിൽനിന്നുയർന്ന ആ ശബ്ദം, കാലാതീതമായ നദിപോലെ ഒഴുകി,…
Read Moreപൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി
പൂർണ ചന്ദ്രഗ്രഹണം ദൃശ്യമായി . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമായി. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങി . അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിന്നു . എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബത്തിന് മുകളിൽ നിന്ന് നിഴൽ മാറും . 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാന്‍ കഴിഞ്ഞു . ഇനി പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാക്കണം .
Read Moreഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്‌ക്ക്
ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ജേതാക്കളായി . ഫൈനലിൽ 4–1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പില്‍ യോഗ്യത നേടി . എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത് . 2003, 2007, 2017 വർഷങ്ങളിലാണ് ഇതിനു മുൻപ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരായത്.ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.
Read More