പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക…
Read Moreവിഭാഗം: Editorial Diary
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു
konnivartha.com; ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ചുമത്ര മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണം. വരട്ടാര്‍ പാലം – ഓതറ റോഡ്, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു. അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് അധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. എല്ലാ വീടുകളിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് തദ്ദേശവകുപ്പ്…
Read Moreആശമാരോട് സർക്കാർ പകപോക്കുന്നു: പുതുശ്ശേരി
konnivartha.com: സമരം ചെയ്തതിലെ അസഹിഷ്ണുതയും വിദ്വേഷവും മൂലം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാമെന്ന സ്വന്തം ഉറപ്പു പോലും ലംഘിച്ച് മുഖ്യമന്ത്രിയും സർക്കാരും ആശമാരോട് പക പോക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം ഓണറേറിയം വർധിപ്പിച്ച ഉത്തരവിറക്കിയിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നേയില്ല. തൊഴിലാളി സമരമെന്ന തങ്ങൾക്കു മാത്രം അവകാശപ്പെട്ട കുത്തകാവകാശത്തിലേക്ക് കടന്നു കയറിയതും അതിന് കേരളീയ ജനസമൂഹത്തിന്റെ വ്യാപക പിന്തുണ ലഭ്യമായതും ഉൾക്കൊള്ളാനാവാതെ സമരക്കാരെ പാഠം പഠിപ്പിക്കുമെന്ന പിടിവാശിയാനിതിനു പിന്നിൽ. കോവിഡ് കാലത്തു സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജനങ്ങളുടെ രക്ഷയ്ക്കായി പരിശ്രമിച്ച ആശമാരെ 8 മാസത്തോളമായി പെരുമഴയിലും പൊരിവെയിലിലും സെക്രട്ടറിയേറ്റ് നടയിൽ ഇരുത്തിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും മാത്രമുള്ളതാണെന്നും ആശാ സമരസഹായ സമിതി ജില്ലാ ചെയർമാൻ കൂടിയായ പുതുശ്ശേരി പറഞ്ഞു. ഓണറേറിയവും…
Read Moreകോന്നി കെഎസ്ആർടിസി: പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു
konnivartha.com: കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്‌റ്റേഷനിലേക്ക് ബ്രാൻഡ് ന്യൂ 9 എം ഓർഡിനറി ബസ്. പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു.കോന്നി- മെഡിക്കൽ കോളജ് – പത്തനംതിട്ട-പത്തനാപുരം റൂട്ടിൽ രാവിലെ 7.15ന് ആരംഭിച്ച് രാത്രി 7.10ന് അവസാനിക്കുന്ന വിധത്തിൽ 14 ട്രിപ്പാണ് നടത്തുക. കോന്നി സ്റ്റേഷനിൽ നിന്ന് രാവിലെ 7.15ന് പുറപ്പെടും. ആനകുത്തി വഴി മെഡിക്കൽ കോളജി ലെത്തും. അവിടെ നിന്ന് 7.45ന് ആനകുത്തി, കോന്നി, കുമ്പഴ വഴി പത്തനംതിട്ടയ്ക്കു പോകും. 8.40ന് പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് പ്രമാടം, പൂങ്കാവ്, ളാക്കൂർ, കോന്നി വഴി മെഡിക്കൽ കോളജ്. തിരികെ 9.50ന് കോന്നി വഴി പത്തനംതിട്ടയിലേക്ക്. 11ന് ഇതേ റൂട്ടിലൂടെ തിരിച്ച് മെഡിക്കൽ കോളജിലെത്തും. 11.50ന് മെഡിക്കൽ കോളജിൽ നിന്നാരംഭിച്ച് ഇതേ റൂട്ടിലൂടെ പത്തനംതിട്ട യിലേക്കു പോകും. അവിടെ നിന്ന് 12.40ന് പുറപ്പെട്ട് മെഡിക്കൽ…
Read Moreകല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം, അക്ഷര പൂജ, പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും. 30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധപൂജയുംഒക്ടോബർ1ബുധനാഴ്ചമഹാനവമി പൂജയുംഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ,…
Read More71 വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസ്സിന്‍റെ മിന്നൽ പരിശോധന
konnivartha.com: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത് . വനം വകുപ്പിന്റെ വിവിധ ഓഫിസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും നിർമാണ പ്രവൃത്തികൾ, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമാണം, എൻ.ഒ.സി അനുവദിക്കൽ, ജണ്ട നിർമാണങ്ങൾ, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് മിന്നല്‍ പരിശോധന തുടങ്ങിയത്…
Read Moreഇന്ന് ലോകം വിനോദസഞ്ചാര ദിനം:കോന്നിയില്‍ പുതിയ പദ്ധതികള്‍ ഒന്നും ഇല്ല
സ്റ്റോറി :ജയന്‍ കോന്നി konnivartha.com: ഇന്ന് ലോക വിനോദസഞ്ചാര ദിനം . കേരളത്തില്‍ മറ്റു ജില്ലകളില്‍ വിവിധ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ പ്രഖ്യാപിച്ച പല പദ്ധതികളും പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയില്ല . ഗവിയും കോന്നി ഇക്കോ ടൂറിസം പദ്ധതിയും അടവി കുട്ട വഞ്ചി സവാരിയും മാത്രം ആണ് മുന്‍പ് തുടങ്ങിയ പദ്ധതി നേട്ടം .പുതിയ പദ്ധതികള്‍ ജില്ലയില്‍ ഒന്നും ഇല്ല . കൊക്കാതോട് കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതിയും വനത്തിലൂടെ ഉള്ള ടൂറിസം പദ്ധതികളും എല്ലാം കടലാസില്‍ മാത്രം . പത്തനംതിട്ട ജില്ലയില്‍ നിരവധി ടൂറിസം സാധ്യത ഉണ്ട് .എന്നാല്‍ പഴയ പദ്ധതികള്‍ തന്നെ വികസിപ്പിക്കാന്‍ ഉള്ള നടപടികള്‍ പോലും ഇല്ല . വനത്തിലൂടെ ഉള്ള സാഹസിക സഞ്ചാരം , വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ പദ്ധതി . തുടങ്ങിയവ പഴയ പ്രഖ്യാപനം മാത്രം . ചരിത്രപ്രസിദ്ധമായ…
Read Moreആലപ്പുഴ ജില്ലയില്‍ മുണ്ടിനീര് ; ജാഗ്രത വേണം
കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു ‘. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും…
Read Moreസ്നേഹാലയത്തിന്‍റെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു
konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു. സ്നേഹാലയത്തിൻ്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടം പൂർത്തീകരിച്ചത്. നിലവിൽ 32 കിടപ്പു രോഗികൾക്കാണ് ഇവിടെ സ്വാന പരിന്ത്വന പരിചരണം നൽകുന്നത്. പുതിയ നിലയുടെ ഉദ്ഘാടനത്തോടെ കൂടുതൽ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ടാകും. 716 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ ആധുനിക രീതിയിലുള്ള മെസ് ഹാളും, കിച്ചണും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ്…
Read Moreകോന്നി ഗ്രാമപഞ്ചായത്ത്: ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു
konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘ചിത്രശലഭം’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, കെ ജി ഉദയകുമാര്‍, സിന്ധു സന്തോഷ്, പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Read More