57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ : കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ നിർമാണം പൂർത്തിയാക്കുന്ന നിലയിൽ, 2026-27 മുതൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862.55 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. ആദ്യമായി, NEP 2020 ലെ മാതൃകാ സ്കൂളുകൾ എന്ന നിലയിൽ, ഈ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ബാൽവാടികകൾ അനുവദിച്ചിട്ടുണ്ട്, അതായത് 3 വർഷത്തെ അടിസ്ഥാന ഘട്ടം (പ്രീ-പ്രൈമറി). പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും,…

Read More

സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ

‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ ആദ്യാക്ഷരത്തെ ഉണര്‍ത്തി : വിദ്യാരംഭം ആശംസകള്‍ അജ്ഞതയില്‍ നിന്നും ജ്ഞാനത്തിലേക്ക് ഉള്ള മിഴി തുറന്ന് ഇന്ന് വിജയദശമി വിദ്യാരംഭം കുറിക്കല്‍ . ഏഴര വെളുപ്പിനെ തന്നെ വിദ്യാരംഭം കുറിക്കല്‍ മണ്ഡപങ്ങള്‍ ഉണര്‍ത്തി . ദീപ നാളങ്ങള്‍ പകര്‍ന്നു . രാവിലെ ആറു മണി മുതല്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും .   നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്.   ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയിലൂടെ പ്രവൃത്തിയെയും കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച…

Read More

പാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു

  പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. ഇന്റർനെറ്റ് നിരോധിച്ചു.പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു.ബാഗ് ജില്ലയിലെ ധീർകോട്ടിലും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിലുമാണ് ആളുകള്‍ മരണപ്പെട്ടത് . ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്.

Read More

‘മൈ ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി

  കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ ‘മൈ ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള യുവജനകാര്യ വകുപ്പിൻ്റെ (DoYA) യുവ നേതൃത്വ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈ ഭാരത് പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ (MeitY) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) ആണ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഗവൺമെൻ്റിൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിലെ ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണ് മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷൻ്റെ സമാരംഭം. സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടൽ പ്രയോജനപ്പെടുത്തുന്നതിലൂടെ, നേതൃത്വം, പങ്കാളിത്തം, രാഷ്ട്രനിർമ്മാണത്തിനുള്ള പുതിയ വഴികൾ എന്നിവ ഇത് തുറക്കുന്നു. രാജ്യത്തുടനീളമുള്ള യുവാക്കളെ ഇന്ത്യയുടെ വളർച്ചാ യാത്രയിൽ കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യാൻ ഇത് പ്രാപ്തരാക്കുന്നു”- ചടങ്ങിനെ അഭിസംബോധന…

Read More

വിജയദശമി:രാഷ്ട്രപതി ദ്രൗപതി മുർമു ആശംസകൾ നേർന്നു

വിജയദശമിയുടെ മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. “വിജയദശമിയുടെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും എൻ്റെ ഊഷ്മളമായ അഭിവാദ്യവും ശുഭാശംസകളും നേരുന്നു. അധർമ്മത്തിനുമേലുള്ള ധർമ്മത്തിൻ്റെ വിജയത്തെ പ്രതീകപ്പെടുത്തുന്ന വിജയദശമി ഉത്സവം, സത്യത്തിൻ്റെയും നീതിയുടെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാവണ ദഹനം, ദുർഗ്ഗാ പൂജ എന്നീ പേരുകളിൽ ആഘോഷിക്കുന്ന ഈ ഉത്സവം നമ്മുടെ ദേശീയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. കോപം, അഹങ്കാരം തുടങ്ങിയ ദുഷ് പ്രവണതകളെ ഉപേക്ഷിക്കാനും ധൈര്യം, ദൃഢനിശ്ചയം മുതലായ സദ് പ്രവണതകളെ അവലംബിക്കാനും ഈ ഉത്സവം നമ്മെ പഠിപ്പിക്കുന്നു. നീതി, സമത്വം, ഐക്യം എന്നീ ആശയങ്ങളാൽ പ്രചോദിതരായി, എല്ലാവരും ഒരുമിച്ച് മുന്നേറുന്ന ഒരു സമൂഹവും രാജ്യവും പടുത്തുയർത്താൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ”-രാഷ്‌ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. PRESIDENT OF INDIA’S GREETINGS ON THE EVE…

Read More

കേരള പൊതുരേഖാ ബിൽ പാസ്സാക്കി:പുതിയ ചരിത്രം

  കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവെപ്പായി, കേരള പൊതുരേഖാ ബിൽ നിയമസഭ പാസ്സാക്കി. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. 1976 ൽ ഒരു ഉത്തരവിലെ നയതീരുമാനത്തിൽ വ്യവസ്ഥ ചെയ്തത് അനുസരിച്ചാണ് നിലവിൽ സംസ്ഥാനത്ത് പൊതുരേഖകൾ സംരക്ഷിച്ചുവരുന്നത്. പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടു കൂടി ബിൽ സഭയിൽ അവതരിപ്പിച്ചത്. 2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ…

Read More

ഇന്ന് മഹാനവമി: ആയുധ പൂജ

  അറിവിലൂടെ സമാധാനം ഭക്തിയിലൂടെ സന്തോഷം അധ്വാനത്തിലൂടെ വിജയം കൈവരിക്കാം എന്നുള്ള മഹത്തായ സന്ദേശത്തോടെ ഇന്ന് മഹാനവമി . നവരാത്രി ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിനത്തിലാണ് ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.അറിവും അധ്വാനവും ആഘോഷിക്കപ്പെടുന്ന പുണ്യദിനം. അറിവ് എന്ന കരുത്തുറ്റ ആയുധത്തെ ജീവിത വിജയത്തിന് വേണ്ടി ഉപയോഗപ്പെടുത്തി സാമൂഹിക നന്മയിലേക്ക് മാനവരെ കൈപിടിച്ച് ഉയര്‍ത്തുന്ന വലിയൊരു സന്ദേശം ആണ് പകര്‍ന്നു നല്‍കുന്നത് . തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയമായി കണക്കാക്കുന്നു . അറിവിനും മികവിനും മൂര്‍ച്ചയുള്ളപ്പോള്‍ അത് ലോകത്തിനു മുന്നില്‍ വലിയൊരു വിജയം ആണ് . ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്‍റെ കഥയുമായി മഹാനവമി ബന്ധിക്കപ്പെട്ടിരിക്കുന്നു . ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം ഭാരതത്തിൽ ഉടനീളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ നവരാത്രി ദിവസം ആയുധങ്ങള്‍…

Read More

രണ്ട് വനം റേഞ്ച് ഓഫീസർമാർക്ക് സസ്പെൻ‌ഷൻ

  സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് റേഞ്ച് ഓഫിസർമാർക്കെതിരെ നടപടി.തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ.നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ ശനിയാഴ്ച രാവിലെയാണ് പൊലീസ് വിജിലൻസ് സംഘം സംസ്ഥാനത്തെ 71 റേഞ്ച് ഫോറസ്റ്റ് ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തിയത്.ലാൻഡ് എൻഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.വള്ളക്കടവ് റേഞ്ച് ഓഫിസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72.80 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഇടപ്പളളിയിലെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഈ കരാറുകാരൻ 1,36,500 രൂപ നൽകിയതായും കണ്ടെത്തി.ഇതേ കരാറുകാരൻ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ…

Read More

രാജ്യാന്തര മാധ്യമോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമോത്സവം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച കാലത്ത് നിന്നും മാധ്യമ പ്രവർത്തനം വലിയതോതിൽ മാറി. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാവുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്ടമാകുന്നിടത്ത് ജനാധിപത്യം അവസാനിക്കും. ഭരണഘടന വെല്ലുവിളി നേരിടും. വിമർശനാത്മക ചിന്ത അവസാനിക്കും. വ്യാജ വാർത്തകൾ ആധിപത്യം നേടും. ഇതില്ലാതാക്കാൻ നാം ഒറ്റക്കെട്ടായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ പലസ്തീൻ ഐക്യദാർഢ്യ രേഖ ഫലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വേഷിന് മുഖ്യമന്ത്രി കൈമാറി. ശ്രദ്ധേയരായ മാധ്യമപ്രവർത്തകർക്കുള്ള വിവിധ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 2024 ലെ മീഡിയ പേഴ്‌സൺ ഓഫ് ദ…

Read More

സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ അധീനതയിൽ ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ് ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്തു. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തന സജ്ജമായത്. സിമന്റ്, കമ്പി എന്നിവ ഒഴിവാക്കി മണ്ണുകൊണ്ടാണ് 3,500 Sq.ft. വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചത്. ടാഗോർ തീയേറ്റർ വളപ്പിലെ മരങ്ങൾ മുറിച്ച് മാറ്റാതെ, നാല് മരങ്ങൾക്കിടയിലാണ് കെട്ടിടം പണിഞ്ഞിരിക്കുന്നത്. ഐ & പി ആർ ഡി സ്‌പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More