കൂടലിനെ വർണാഭമാക്കി 170 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

  konnivartha.com; അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം,പൗരബോധം,സഹജീവി സ്നേഹം,ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത,ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ എസ് പി സി പ്രൊജക്റ്റിൻ്റെ ഭാഗമായ കോന്നി സബ് ഡിവിഷനിലെ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂടൽ,ഗവണ്മെൻ്റ് ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലഞ്ഞൂർ,ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ മാങ്കോട് എന്നീ യൂണിറ്റുകളുടെ 2023-25 വർഷത്തെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് കൂടൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. പരേഡിൽ വിശിഷ്ട അതിഥിയായി പത്തനംതിട്ട അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസും ജില്ലയിലെ എസ് പി സി ഉൾപ്പെടെയുള്ള സോഷ്യൽ പോലീസിംഗ് വിഭാഗങ്ങളുടെ ചുമതലയുള്ള ജില്ലാ…

Read More

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

  konnivartha.com; പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ,…

Read More

ദീപാവലിക്ക് സംസ്ഥാനത്ത് ‘ഹരിത പടക്കങ്ങൾ’ മാത്രം

  konnivartha.com; പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു.

Read More

കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം

  konnivartha.com; സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ.സ്കൂളുകൾ/ക്ലബ്ബുകൾ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ www.sportskerala.org aga വെബ്സൈറ്റിൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്കൂളുകൾ/ക്ലബ്ബുകൾ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ ഒക്ടോബർ 31 ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.

Read More

യുദ്ധം അവസാനിച്ചു :ഗാസ സമാധാനത്തിലേക്ക്

ഇസ്രായേൽ-ഹമാസ്  വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു . ഈജിപ്തില്‍  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത് . രണ്ട് വർഷത്തോളം നീണ്ടു നിന്ന യുദ്ധം അവസാനിച്ചതായി ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ പ്രഖ്യാപിച്ചു .യുഎസ്, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു.

Read More

അക്രമകാരിയായ കാട്ടാന ജനവാസ കേന്ദ്രത്തിൽ: വനം വകുപ്പിനെതിരെ പ്രതിക്ഷേധം

    konnivartha.com: അക്രമകാരിയായ കാട്ടാന ജനവാസ കേന്ദ്രത്തിൽ വന്നതായ സംശയത്തെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള കല്ലാറിന്റെ തീരത്താണ് കാട്ടാന തമ്പടിച്ചതെന്നു നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ആന തിരികെ കാട്ടിലേക്ക് കയറിയതായും നാട്ടുകാർ അറിയിച്ചു. ഒളികല്ല് ഭാഗത്തു കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മാത്രമല്ല സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്തേക്കുള്ള യാത്ര അതീവ അപകടകരമാകുകയാണ്. സമീപത്തുള്ള റബ്ബർ കാടുകളിൽ ആനകൾ കൂട്ടമായി പകലും തമ്പടിക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒളികല്ല് ഭാഗത്തെ വനത്തിൽ നിന്നെത്തിയ ഇല്ലികൊമ്പൻ എന്ന കാട്ടാന കല്ലാർ വഴി പമ്പയാറിലെത്തി മറുകര കടന്നു ഒരാളെ അപായപ്പെടുത്തിയിരുന്നു. കാട്ടുമൃഗങ്ങളുടെ പതിവായ ആക്രമണത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വലിയ എതിർപ്പാണ് അറിയിക്കുന്നത്. വിവിധ സംഘടനകളുടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കോന്നി പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

konnivartha.com: കോന്നി ബ്ലോക്കിലെ കോന്നി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു . സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ആഞ്ഞിലിക്കുന്ന്, 2-കിഴക്കുപുറം, 5-തേക്കുമല, 11-മുരിങ്ങമംഗലം, 12-മങ്ങാരം, 13-എലിയറയ്ക്കല്‍, 16-വട്ടക്കാവ്, 18-സിവില്‍ സ്റ്റേഷന്‍ പട്ടികജാതി സ്ത്രീ സംവരണം: 6-കൊന്നപ്പാറ വെസ്റ്റ്, 17-കോന്നി ടൗണ്‍ പട്ടികജാതി സംവരണം: 3-ചെങ്ങറ  

Read More

നവി മുംബൈയില്‍“നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം” സംഘടിപ്പിച്ചു

നവി മുംബൈയില്‍“നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം” സംഘടിപ്പിച്ചു. 50 കുടുംബങ്ങൾക്ക് നോർക്ക കെയർ പരിരക്ഷയൊരുക്കി കെയർ ഫോർ മുംബൈ തീരുമാനം മാതൃകാപരമെന്ന് പി. ശ്രീരാമകൃഷ്ണന്‍ konnivartha.com; നോര്‍ക്ക കെയര്‍ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം മഹാരാഷ്ടയിലെ നവി മുംബൈയില്‍ നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം” സംഘടിപ്പിച്ചു.   മഹാരാഷ്ട്രയിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർത്ത “സ്നേഹകവചം” സംഗമം നോര്‍ക്ക റൂട്ടസ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായമായി 6,70,550/- രൂപയുടെ ചെക്ക് പ്രിയ വർഗ്ഗീസ്, എം.കെ നവാസ് എന്നിവരുടെ നേതൃത്വത്തിലുളള “കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിക്ക്…

Read More

വിഷൻ 2031: ധനകാര്യ സെമിനാർ ഇന്ന് (ഒക്ടോബർ 13) കൊച്ചിയിൽ

konnivartha.com: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. കേരളത്തെ 2031-ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ 33 മേഖലകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 2031-ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തിയും ഭാവിയിലേക്കുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് ഈ സെമിനാറുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2031ൽ സംസ്ഥാനം എങ്ങനെയാകണം എന്നതിനെക്കുറിച്ച് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കാനുള്ള ആശയങ്ങളുടെ പങ്കുവയ്ക്കലും സമാഹരണവുമാണ് ഈ…

Read More

വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും

  konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…

Read More