ലഹരി ദൃശ്യകലാവിഷ്‌കാരം

  konnivartha.com; കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ലഹരി ദൃശ്യകലാവിഷ്‌കാരം അവതരിപ്പിച്ചു. മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപജില്ല ബി. ആര്‍. സി ഷാജി. പി. സലാമിന്റെ നേതൃത്വത്തില്‍ വടശേരിക്കര പെരുനാട് ശബരിമല ഇടത്താവളത്തില്‍ ടൊബാക്കോ ഫ്രീ എഡ്യൂക്കേഷന്‍ ചലഞ്ചിലാണ് അവതരണം നടന്നത്.

Read More

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും

മലയോര വന മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ തീരുമാനം  konnivartha.com; കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാ​ണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

Read More

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (15/10/2025 )

  കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാ​ണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. നിയമസഭയുടെ പ്രത്യേക സമ്മേളനം നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു. ഭരണാനുമതി കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി…

Read More

നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

  konnivartha.com; കൊച്ചി : കേരള ഓഫ്താൽമിക് സർജൻമാരുടെ സംഘടന (KSOS) യും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. 200-ലധികം ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗപരിചരണത്തിലെ വിവിധ മേഖലകളായ രോഗനിർണയം മുതൽ ചികിത്സ മാർഗങ്ങളെ കുറിച്ച് വരെ ചർച്ച ചെയ്തു. പരിപാടി കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക് സർജൻസ് സെക്രട്ടറി ഡോ. ബിജു ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെഷനുകൾ ഡോ. രാജശേഖർ (ചെന്നൈ), കൊച്ചി അമൃത ആശുപത്രി ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ പിള്ള, KSOS സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ വി.എ., തൃശൂർ മെഡിക്കൽ കോളേജ് ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. സുധ വി എന്നിവർ നയിച്ചു. യുവ നേത്രവിദഗ്ധരുടെ രോഗനിർണയ, ചികിത്സാ, ക്ലിനിക്കൽ മികവുകൾ വർധിപ്പിക്കുകയും രോഗപരിചരണ രംഗത്ത് അവരെ കൂടുതൽ ശക്തരാക്കുകയും ചെയ്യുന്നതിനായി…

Read More

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം

  മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ക്ഷേമനിധിയിൽ അടച്ച അംശാദായവും അനുയോജ്യമായ സർക്കാർ വിഹിതവും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകുക. നിലവിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച 62000 അംഗങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ക്ഷേമപെൻഷൻ വാങ്ങുന്ന 5000 പേർക്കും ഉൾപ്പടെ 67000 പേർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. അടച്ച സംഖ്യ തിരിച്ചു നൽകുന്നതിന് വേണ്ടിയുള്ള 12.15 കോടി രൂപ അനുവദിക്കണമെന്ന ക്ഷേമനിധി ബോർഡിന്റെ ആവശ്യം അംഗീകരിച്ച് 2 കോടി രൂപ ആദ്യഘട്ടമായി സർക്കാർ അനുവദിച്ചു. ബാക്കി ഘട്ടം ഘട്ടമായി അനുവദിച്ച് റിട്ടയർമെൻറ് ബെനിഫിറ്റ് സ്‌കീം നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു തവണയെങ്കിലും അംശദായം അടച്ച അംഗത്തിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ ആനുകൂല്യം ലഭിക്കും. വിരമിക്കൽ ആനുകൂല്യത്തിന്…

Read More

കുന്നന്താനത്ത് വികസന സദസ് സംഘടിപ്പിച്ചു

  സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ സദസ് ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയാണ് ത്രിതല പഞ്ചായത്തിലെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പുസ്തക പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായി. റിസോഴ്‌സ് പേഴ്‌സണ്‍ പ്രമോജ് കുമാര്‍ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. സംസ്ഥാന ‘സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി എസ്.കെ ബിനു അവതരിപ്പിച്ചു. ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 1064 പഠിതാക്കള്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിലൂടെ കുന്നന്താനം സമ്പൂര്‍ണ ഡിജിറ്റല്‍…

Read More

വിഷന്‍ 2031:ഗതാഗത വകുപ്പ് സെമിനാര്‍ ഇന്ന് (ഒക്ടോബര്‍ 15)

  വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ഇന്ന് (ബുധനാഴ്ച, ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍ 2031’ അവതരിപ്പിക്കും. ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് വകുപ്പിന്റെ നേട്ടം വിവരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കേരള റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : പുതുതായി പേര് ചേര്‍ക്കാന്‍ ജില്ലയില്‍ 14669 അപേക്ഷ

  konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ പുതുതായി പേര് ചേര്‍ക്കാന്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 14669 അപേക്ഷ ലഭിച്ചു. സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 29 ന് കരടായി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ടായിരുന്നു. നിലവിലെ പട്ടികയില്‍ വിവരം തിരുത്തുന്നതിന് 207 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റത്തിന് 1793 അപേക്ഷയും ലഭിച്ചു. Local body elections: 14669 applications for new names in the district A total of 14,669 applications were received in Pathanamthitta district from September 29, when the draft voter list was published ahead…

Read More

വിഷന്‍ 2031- ആരോഗ്യ സെമിനാര്‍ നടന്നു : നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും:കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം വിഷന്‍ 2031- ആരോഗ്യ സെമിനാര്‍: ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു konnivartha.com; 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031- ആരോഗ്യ സെമിനാറില്‍ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ…

Read More